പട്ടിണിയിലും ബിജെപിയുടെ രാഷ്ട്രീയം; യത്തീംഖാനയിലാക്കിയ കുട്ടികളെ പാര്‍ട്ടി സ്ഥാപനത്തിലേക്ക് മാറ്റി
പാലക്കാട്: പട്ടിണിയെ തുടര്‍ന്ന് അഞ്ച് മക്കളെ യത്തീംഖാനയിലാക്കിയ കുട്ടികളെ ബിജെപി നേതാക്കള്‍ ഇടപെട്ട് മാറ്റി പാര്‍പ്പിച്ചു. പാലക്കാട് കണ്ണാടി സ്വദേശികളായ കുട്ടികളെയാണ് അമ്മ ഗതികേട് കൊണ്ട് യത്തീംഖാനയിലാക്കിയത്. എന്നാല്‍ ബിജെപിയുടെ വനിതാ നേതാക്കളടക്കം വന്ന് കുട്ടികളെ പാര്‍ട്ടിയുമായി ബന്ധമുള്ള അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.
പട്ടിണി മൂലം കുട്ടികളെ യത്തീംഖാനയ്ക്ക് കൈമാറിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരും ചൈല്‍ഡ് ലൈനും ഇടപെട്ടിരുന്നു. തുടര്‍ന്ന് കുട്ടികളെ അമ്മയോടൊപ്പം തന്നെ ഇവര്‍ അയച്ചു. അങ്ങനെ വീട്ടിലെത്തിയ കുട്ടികളെയാണ് ബിജെപി നേതാക്കള്‍ ഇടപെട്ട് ഒറ്റപ്പാലത്തിനടുത്ത തണല്‍ എന്ന ബിജെപി അനുബന്ധ അഗതി മന്ദിരത്തിലേക്ക് മാറ്റിയത്.

പട്ടിണി വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടത്. കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ട സഹായം സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും വീട്ടിലെത്തി. തുടര്‍ന്നാണ് കുട്ടികളെ അമ്മയോടൊപ്പം തന്നെ എത്തിച്ചത്.
കുട്ടികളെ കാണാന്‍ പഞ്ചായത്ത് അധികൃതര്‍ എത്തിയപ്പോഴാണ് ബിജെപിക്കാര്‍ കൊണ്ടുപോയെന്ന വിവരം പുറത്തായത്. കുട്ടികളെ ഉടന്‍ തിരിച്ചെത്തിക്കണമെന്ന് ചൈല്‍ഡ് ലൈന്‍, തണല്‍ എന്ന സ്ഥാപനത്തെ അറിയിച്ചിട്ടുണ്ട്.
കുട്ടികളെ യത്തീംഖാനക്ക് കൈമാറിയതില്‍ നേരത്തെ ബിജെപി അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. പട്ടിണിയിലും കുട്ടികളുടെ കാര്യത്തിലും ബിജെപി രാഷ്ട്രീയം കണ്ടതില്‍ പഞ്ചായത്ത് അധികൃതര്‍ ആശ്ചര്യം പ്രകടിപ്പിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications