കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിണിയിലും ബിജെപിയുടെ രാഷ്ട്രീയം; യത്തീംഖാനയിലാക്കിയ കുട്ടികളെ പാര്‍ട്ടി സ്ഥാപനത്തിലേക്ക് മാറ്റി

  • By Ashif
Google Oneindia Malayalam News

പാലക്കാട്: പട്ടിണിയെ തുടര്‍ന്ന് അഞ്ച് മക്കളെ യത്തീംഖാനയിലാക്കിയ കുട്ടികളെ ബിജെപി നേതാക്കള്‍ ഇടപെട്ട് മാറ്റി പാര്‍പ്പിച്ചു. പാലക്കാട് കണ്ണാടി സ്വദേശികളായ കുട്ടികളെയാണ് അമ്മ ഗതികേട് കൊണ്ട് യത്തീംഖാനയിലാക്കിയത്. എന്നാല്‍ ബിജെപിയുടെ വനിതാ നേതാക്കളടക്കം വന്ന് കുട്ടികളെ പാര്‍ട്ടിയുമായി ബന്ധമുള്ള അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.

പട്ടിണി മൂലം കുട്ടികളെ യത്തീംഖാനയ്ക്ക് കൈമാറിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരും ചൈല്‍ഡ് ലൈനും ഇടപെട്ടിരുന്നു. തുടര്‍ന്ന് കുട്ടികളെ അമ്മയോടൊപ്പം തന്നെ ഇവര്‍ അയച്ചു. അങ്ങനെ വീട്ടിലെത്തിയ കുട്ടികളെയാണ് ബിജെപി നേതാക്കള്‍ ഇടപെട്ട് ഒറ്റപ്പാലത്തിനടുത്ത തണല്‍ എന്ന ബിജെപി അനുബന്ധ അഗതി മന്ദിരത്തിലേക്ക് മാറ്റിയത്.

Bjp

പട്ടിണി വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടത്. കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ട സഹായം സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും വീട്ടിലെത്തി. തുടര്‍ന്നാണ് കുട്ടികളെ അമ്മയോടൊപ്പം തന്നെ എത്തിച്ചത്.

കുട്ടികളെ കാണാന്‍ പഞ്ചായത്ത് അധികൃതര്‍ എത്തിയപ്പോഴാണ് ബിജെപിക്കാര്‍ കൊണ്ടുപോയെന്ന വിവരം പുറത്തായത്. കുട്ടികളെ ഉടന്‍ തിരിച്ചെത്തിക്കണമെന്ന് ചൈല്‍ഡ് ലൈന്‍, തണല്‍ എന്ന സ്ഥാപനത്തെ അറിയിച്ചിട്ടുണ്ട്.

കുട്ടികളെ യത്തീംഖാനക്ക് കൈമാറിയതില്‍ നേരത്തെ ബിജെപി അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. പട്ടിണിയിലും കുട്ടികളുടെ കാര്യത്തിലും ബിജെപി രാഷ്ട്രീയം കണ്ടതില്‍ പഞ്ചായത്ത് അധികൃതര്‍ ആശ്ചര്യം പ്രകടിപ്പിച്ചു.

English summary
Palakkad Children starvation issue: BJP involvement Criticized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X