'ഭര്‍ത്താവിന് പരസ്ത്രീബന്ധം.. പരാതി നല്‍കിയിട്ടും നടപടിയില്ല'; സിപിഎം നേതാവിനെതിരെ ഭാര്യ

പാലക്കാട്: പാലക്കാട് സിപിഎമ്മില്‍ വീണ്ടും തലവേദന. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ഡി വൈ എഫ് ഐ നേതാവിനെതിരെ ഭാര്യയാണ് പാര്‍ട്ടി സംസ്ഥാന-ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. നേതാവിന് പരസ്ത്രീ ബന്ധമുണ്ടെന്നും പലതവണ താക്കീത് ചെയ്തിട്ടും പരിഹാരമുണ്ടാകുന്നില്ല എന്നുമാണ് ഭാര്യ പരാതി നല്‍കിയിരിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിന് അയച്ച പരാതിയില്‍ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട്, ഇടിമിന്നൽ സൂക്ഷിക്കണം
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട്, ഇടിമിന്നൽ സൂക്ഷിക്കണം

മൂന്ന് മാസം മുന്‍പ് തന്നെ പരാതി നേതൃത്വത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല എന്നതാണ് ആക്ഷേപം. പാര്‍ട്ടി അംഗങ്ങളുടെയും നേതാക്കളുടെയും വ്യക്തിപരവും സംഘടനാപരവുമായ പിഴവുകള്‍ തിരുത്താന്‍ വിപുലീകൃത സംസ്ഥാന കമ്മിറ്റി നടന്നു കൊണ്ടിരിക്കേയാണ് പരാതി വീണ്ടും ചര്‍ച്ചയാകുന്നത് എന്നതും ശ്രദ്ധേയമാണ്. സിപിഎം നേതാവിന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് നേരത്തേ തന്നെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

Palakkad CPM

എന്നാല്‍ അപ്പോഴെല്ലാം ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് സമ്മതിച്ചിരുന്നു എന്നും എല്ലാം പൊറുത്ത് ജീവിതം തുടരുകയയായിരുന്നു എന്നും യുവതി പരാതിയില്‍ പറയുന്നു. അതേസമയം എല്‍ഡഎഫിന് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരഞ്ഞെടുപ്പ് പരാജയം സംഭവിച്ച ദിവസം തന്നെ വീണ്ടും ആ സ്ത്രീയുമായി ബന്ധം പുലര്‍ത്തിയതും പിന്നീട് അതേക്കുറിച്ച് ഫോണില്‍ സംസാരിക്കുന്നതുമൊക്കെ തന്റെ ശ്രദ്ധയില്‍പ്പെട്ടു എന്നും യുവതി പറയുന്നു.

അളവറ്റ പൊന്നും പണവും കൈയിലേക്ക്... ഇതാണോ നിങ്ങളുടെ രാശി? ഇനി സൗഭാഗ്യപ്പെരുമഴ
അളവറ്റ പൊന്നും പണവും കൈയിലേക്ക്... ഇതാണോ നിങ്ങളുടെ രാശി? ഇനി സൗഭാഗ്യപ്പെരുമഴ

അതിനാലാണ് പാര്‍ട്ടിയെ പരാതിയുമായി സമീപിച്ചിട്ടുള്ളതെന്നും പാര്‍ട്ടി അനുഭാവിയെന്ന നിലയില്‍ രാഷ്ട്രീയ ഉത്തരവാദിത്വത്തിന്റെകൂടി ഭാഗമായാണ് ഇപ്പോഴത്തെ പരാതി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. അതിനിടെ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതനുസരിച്ച്, കെ രാധാകൃഷ്ണന്‍ എം പി പരാതിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

യുഎഇയിൽ കറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ പാക്കേജ്; 11 ദിവസത്തെ യാത്ര, 10446 ദിർഹം മുതൽ ലഭ്യം
യുഎഇയിൽ കറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ പാക്കേജ്; 11 ദിവസത്തെ യാത്ര, 10446 ദിർഹം മുതൽ ലഭ്യം

പരാതിക്കാരിയില്‍ നിന്നും പ്രാഥമിക മൊഴിയെടുക്കല്‍ നടത്തിയിട്ടുണ്ടെന്നുമാണ് വിവരം. എന്നാല്‍, ഇതുവരെയും നേതാവിനെതിരേ അച്ചടക്ക നടപടിയൊന്നും എടുത്തിട്ടില്ല. ഇതേ നേതാവുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികള്‍ നേരത്തേ തന്നെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവന്നിരുന്നു എന്നാല്‍ ജില്ലാ നേതൃത്വം ഗൗരവത്തിലെടുത്തില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്. മാത്രമല്ല, ഡി വൈ എഫ് ഐ സമ്മേളനത്തില്‍ സ്ഥാനം നല്‍കി സംരക്ഷിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+