India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിനാഷ് ദീപികയെ വാക്കത്തികൊണ്ട് വെട്ടിയത് 30 തവണ, എല്ലാത്തിനും സാക്ഷിയായത് ഒന്നര വയസ്സുകാരന്‍

Google Oneindia Malayalam News

മണ്ണാർക്കാട്: പല്ലുതേക്കാതെ അവിനാഷ് മകനെ ഉമ്മവെക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്നുള്ള തർക്കത്തിനൊടുവിൽ ആണ് ദീപിക കൊല്ലപ്പെട്ടത്. ഞെട്ടലോടെയാണ് ഈ വാർത്ത കേരളം കേട്ടത്.അതിക്രൂരമായാണ് അവിനാഷ് ദീപികയെ വെട്ടിക്കൊലപ്പെടുത്തിയത്.ഇപ്പോള്‍ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതിക്രൂരമായാണ് അവിനാഷ് ദീപികയെ വെട്ടിക്കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പോലീസ് അറിയിച്ചു.സംഭവ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അവിനാശിനെ പോലീസ് അറസ്റ്റ് ചെയ്തു. കാരാകുറിശ്ശി കുണ്ടുകണ്ടത്ത് ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം നടക്കുന്നത്. കോയമ്പത്തൂർ സ്വദേശിനി ദീപികയാണ് (28) കൊല്ലപ്പെട്ടത്. മൂന്ന് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ബെംഗളൂരുവിലാണ് ഇവർ താമസിച്ചിരുന്നത്.

എയർപോർട്ടിൽ ഭക്ഷണ വിതരണ കമ്പനിയിലായിരുന്നു അവിനാശിന് ജോലി. രണ്ട് മാസം മുമ്പാണ് കുണ്ടുകണ്ടത്തുള്ള തറവാട്ട് വീട്ടിലെത്തിയത്. അഗ്നിരക്ഷാസേനയുടെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്ന ആളാണ് അവിനാശ്. ഇയാൾ മാനസികപ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായും വിവരങ്ങളുണ്ട്.

അശ്ലീല വീഡിയോ സ്ത്രീകളുടെ ഭക്ത ഗ്രൂപ്പിലേക്ക് അയച്ചെന്ന് പരാതി; വൈദികനെതിരെ നടപടിഅശ്ലീല വീഡിയോ സ്ത്രീകളുടെ ഭക്ത ഗ്രൂപ്പിലേക്ക് അയച്ചെന്ന് പരാതി; വൈദികനെതിരെ നടപടി

അവിനാഷിന്റെ രണ്ടാം വിവാഹം ആണിത്. ഇതു ബന്ധുക്കളുടെ ഇഷ്ടപ്രകാരം ആയിരുന്നില്ല. അതുകൊണ്ട് തങ്ങളുമായി അധികം അടുപ്പം കാണിച്ചിരുന്നില്ലെന്ന് അവിനാശിന്റെ ബന്ധുക്കൾ പറഞ്ഞു. എംഎസ്സി കംപ്യൂട്ടർ സയൻസ് ബിരുദധാരി ആണ് ദീപിക. മകനെ ദീപികയുടെ മാതാപിതാക്കളായ രവിചന്ദ്രന്റെയും വാസന്തിയുടേയും സംരക്ഷണത്തിൽ വിട്ടു. ബെംഗളൂരുവിൽ ജോലിയുള്ള അവിനാഷ് കുടുംബ സമേതം അവിടെ സ്ഥിരതാമസം ആയിരുന്നു. രണ്ട് മാസം മുമ്പാണ് പള്ളിക്കുറിപ്പിലെ തറവാട്ടുവീട്ടിൽ എത്തിയത്.

വീട് മുഴുവൻ അടച്ചിട്ടാണ് വാക്കത്തി കൊണ്ട് അവിനാശ് ദീപികയെ വെട്ടിയത്. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളായ ബന്ധുക്കൾ കണ്ടത് വെട്ടേറ്റു രക്തത്തിൽ കുളിച്ചു കിടക്കുന്ന ദീപികയെയും ദീപികയെ കെട്ടിപ്പിടിച്ചു കരയുന്ന ഒന്നര വയസ്സുകാരൻ മകൻ ഐവിനെയും കത്തിയുമായി നിൽക്കുന്ന അവിനാശിനെയുമാണ്. ഉള്ളിൽ നിന്നു പൂട്ടിയ ഗ്രിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും അവിനാശ് തുറന്നില്ല.

cmsvideo
  Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

  ഇതിലിപ്പോ ആരെ നോക്കും.... സൂപ്പർ ലുക്കുമായി അർച്ചന ശുശീലനും ലേഖ എംജി ശ്രീകുമാറും

  തുടർന്ന് പൂട്ട് പൊളിച്ചാണ് അകത്തു കടന്നത്. കടന്നുകളയാൻ ശ്രമിച്ച അവിനാശിനെ നാട്ടുകാർ തടഞ്ഞുവച്ചു. പല്ലുതേക്കാതെ മകനെ ഉമ്മവെച്ചത് ഭാര്യ ചോദ്യംചെയ്തതിലെ പ്രകോപനമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. ദീപികയെ പെരിന്തൽമണ്ണയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കയും ചെയ്തു. ദീപിക ആശുപത്രിയിൽ മരിച്ചു.

  English summary
  palakkad deepika murder, more detail are out,husband avinash arrested
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X