സമാധാനം തകർക്കുന്ന വർഗീയത: ക്രിസ്മസ് ആഘോഷങ്ങളോടുള്ള അസഹിഷ്ണുതയില്‍ പ്രതിഷേധവുമായി പാലക്കാട് രൂപത
പാലക്കാട്: ചിറ്റൂരിലെ രണ്ട് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുണ്ടായ നീക്കത്തില്‍ പ്രതികരണവുമായി പാലാക്കാട് രൂപത. ക്രൈസ്തവ വിരുദ്ധമായ പ്രവർത്തനങ്ങളെ പാലക്കാട് രൂപത ശക്തമായി അപലപിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നുവെന്ന് പാലക്കാട് രൂപത വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി. സ്കൂളിൽ കരോൾ ആഘോഷം സംഘടിപ്പിച്ചതിന്റെ പേരിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ പാലക്കാട് നല്ലേപ്പിള്ളി സർക്കാർ യുപി സ്കൂളിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തത്തമംഗലം ഗവൺമെൻ്റ് യു പി സ്കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകർക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി പാലക്കാട് രൂപത മുന്നോട്ട് വന്നിരിക്കുന്നത്.
'പാലക്കാട് രൂപതയിലെ നല്ലേപ്പിള്ളി ഗവണ്‍മെന്റ് യു.പി സ്‌കൂളിലും തത്തമംഗലം ഗവണ്‍മെന്റ് യു.പി സ്‌കൂളിലും നടന്ന ക്രൈസ്തവ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ പാലക്കാട് രൂപത ശക്തമായി അപലപിക്കുകയും രൂപതയുടെ പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നു. മത സൗഹാര്‍ദത്തിന് പുകള്‍പെറ്റ കേരളത്തില്‍ സഹിഷ്ണുത നഷ്ടപ്പെടുത്തുന്ന വര്‍ഗീയ നിലപാടുകള്‍ സമാധാനവും സാഹോദര്യവും ഇഷ്ടപ്പെടുന്ന ജനത്തെ ഭയപ്പെടുത്തുകയാണ്.' പാലക്കാട് രൂപത ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ക്രിസ്മസ് പരീക്ഷ അവസാനിച്ചതിന് ശേഷം അധ്യാപകരും പിടിഎയും കുഞ്ഞുങ്ങളും ചേര്‍ന്ന് ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ സ്‌കൂളുകളിലേയ്ക്ക് കയറിച്ചെന്ന് അവര്‍ക്ക് നേരെ ആക്രോശിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ നടപടികളും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വേണ്ടി സ്‌കൂളില്‍ ഒരുക്കിയ പുല്‍ക്കൂട് ആരും കാണാതെ തകര്‍ത്തെറിഞ്ഞ സാമൂഹിക വിരുദ്ധരുടെ പ്രവര്‍ത്തികളും ക്രൈസ്തവതയ്ക്ക് നേരെ കരുതികൂട്ടിയുള്ള ആക്രമണവും വെല്ലുവിളിയും ആയി മാത്രമേ കാണാന്‍ സാധിക്കൂ.
സമാനമായ ഒറ്റപ്പെട്ട മറ്റ് സംഭവങ്ങളും ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇതിന് കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കുകയും സമൂഹത്തില്‍ മത സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം- പാക്കാട് രൂപത ആവശ്യപ്പെട്ടു.
അതേസമയം, ക്രിസ്മസ് കരോള്‍ ആഘോഷവുമായി ബന്ധപ്പെട്ട് പാലക്കാട് നല്ലേപ്പിള്ളി സർക്കാർ യുപി സ്കൂളിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. അനിൽകുമാർ, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധൻ എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
ദേശീയ തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടേയുള്ളവർ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ കേരളത്തിലുണ്ടായ ആക്രമണം ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ്. "അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട് വന്ദിക്കുന്നു. ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തിൽ എന്തോ പറയുമല്ലോ." എന്നായിരുന്നു വിഷയത്തില്‍ ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലിത്തിയോസ് നടത്തിയ പ്രതികരണം.
പ്രധാനമന്ത്രി ബിജെപിയുടെ പ്രതിനിധിയാണ്. ഇതേ ബിജെപിയുടെ പോഷക സംഘടനയാണ് പാലക്കാട് പുൽക്കൂടുകൾ നശിപ്പിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോടും പ്രതികരിച്ചു. 'ഇവരാണ് തന്നെയാണ് ക്രൈസ്തവ, മുസ്ലിം പള്ളികൾ പൊളിക്കാൻ ശ്രമിക്കുന്നത്. പ്രധാനമന്ത്രി ക്രിസ്ത്യാനികളെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നു. അതേസമയം ഉപഘടകങ്ങൾ ക്രിസ്ത്യാനികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. മറ്റൊരു ശൈലിയിലേ കേരളത്തിൽ കാര്യങ്ങൾ നടത്താനാകു എന്ന് അവർക്കറിയാം. അത് സവർക്കറുടെ പദ്ധതിയാണ്.' എന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications