അങ്ങനെയെങ്കില്‍ എന്നെ പിടിച്ച് അകത്തിട്ടാല്‍ പോരെ; പാലക്കാട് കൊലപാതകങ്ങളില്‍ സുരേന്ദ്രന്‍
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തില്‍ രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ വ്യാപകമായ തോതില്‍ വര്‍ഗീയ ലഹളകള്‍ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങളും ആക്രമണങ്ങളും നടന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയിലായാലും രാജസ്ഥാനിലായാലും കര്‍ണാടകത്തിലായാലും സമാനമായ സംഭവങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി നടന്ന് കൊണ്ടിരിക്കുന്നത്. അത് തന്നെയാണ് കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ചെയ്ത് കൊണ്ടിരിക്കുന്നത് എന്നും സുരേന്ദ്രന്‍ പറഞ്ഞു.
താന്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രണം ചെയ്തു എന്ന സി പി ഐ എം ജില്ലാ സെക്രട്ടറിയുടെ ആരോപണം വില കുറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കൈയിലല്ലേ ആഭ്യന്തര വകുപ്പൊക്കെ ഇരിക്കുന്നത്. എന്റെ കൈയിലല്ലല്ലോ. ബി ജെ പി സംസ്ഥാന പ്രസിഡന്റ് എല്ലാ ജില്ലകളിലും യാത്ര ചെയ്യും. ബി ജെ പി സംസ്ഥാന പ്രസിഡന്റ് പോകുന്നിടത്തൊക്കെ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യാനാണ് പോകുന്നതെങ്കില്‍ എന്നെയങ്ങ് തൂക്കി പിടിച്ച് കൊണ്ട് പോയാല്‍ പോരെ, സുരേന്ദ്രന്‍ ചോദിച്ചു.

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് രാഷ്ട്രീയമായി സഹായം കിട്ടുന്നുണ്ട്. അതുകൊണ്ടാണ് ഈ ഭീകരാക്രമണങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് തന്നെ സഞ്ജിത്തിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സഞ്ജിത്തിന്റെ വിധവ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സംസ്ഥാന ഗവണ്‍മെന്റ് എടുത്ത തീരുമാനം പോപ്പുലര്‍ ഫ്രണ്ടിന് പരസ്യമായ പിന്തുണ നല്‍കുന്നതായിരുന്നു.
സഞ്ജിത്തിന്റെ ഭാര്യ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ അഡ്വക്കേറ്റ് ജനറല്‍ തന്നെ നേരിട്ട് വന്ന് പ്രതികളുടെ വാദം കേള്‍ക്കണമെന്നുള്ള കേട്ട് കേള്‍വിയില്ലാത്ത ന്യായമാണ് കോടതിയില്‍ ഉന്നയിച്ചത്. ഏത് ഏജന്‍സി അന്വേഷിക്കണം എന്ന് പ്രതികള്‍ക്ക് അഭിപ്രായം പറയാനുള്ള ഒരു അവകാശവും നമ്മുടെ നീതി ന്യായ വ്യവസ്ഥയിലില്ല, സുരേന്ദ്രന്‍ പറഞ്ഞു. അതുകൊണ്ടാണ് അവര്‍ക്ക് വീണ്ടും വീണ്ടും പട്ടാപകല്‍ ഇത്ര ദാരുണമായിട്ടുള്ള ക്രൂരമായ കൊലപാതകങ്ങള്‍ നടത്താനുള്ള ധൈര്യം ലഭിക്കുന്നത്.
സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഇതെല്ലാം ഇവിടെ അരങ്ങേറുന്നത്. പൊലീസിന്റെ കൈകളില്‍ സി പി ഐ എം വിലങ്ങ് വെച്ചിരിക്കുകയാണ്. കേരളത്തില്‍ നടന്ന മറ്റ് പല കേസുകളിലേയും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കേരള പൊലീസ് ഭീകരവാദ കേസുകള്‍ അന്വേഷിക്കുന്ന കാര്യത്തില്‍ ദയനീയമായി പരാജയപ്പെടുകയാണ്. ഇതിനെതിരെ രാജ്യവ്യാപകമായിട്ടുള്ള പ്രതിഷേധം ഉയര്‍ന്ന് വരണം. കേന്ദ്ര സര്‍ക്കാരുമായി ഇക്കാര്യത്തില്‍ നിരന്തരമായി ആശയവിനിമയം നടത്തുന്നുണ്ട്.
Recommended Video

ഈ മാസം 29 ന് കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തില്‍ വരുന്നുണ്ട്. ആ സമയത്ത് ഈ വിഷയങ്ങളെല്ലാം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. രാജ്യം മുഴുവന്‍ നേരിടുന്ന മഹാ വിപത്താണ് പോപ്പുലര്‍ ഫ്രണ്ട്. ആര്‍ എസ് എസും എസ് ഡി പി ഐയും എന്ന താരതമ്യം തന്നെ ആപത്താണ്. എസ് ഡി പി ഐ എന്ന് പറയുന്നത് ഈ രാജ്യത്തെ ഏറ്റവും വലിയ മതഭീകരവാദ സംഘടനയാണ് എന്നും സുരേന്ദ്രന്‍ ആരോപിച്ചു.












Click it and Unblock the Notifications