പാലക്കാട് തിരഞ്ഞെടുപ്പ് ഫലം: വിജയം ഉറപ്പിച്ച് ശ്രീകണ്ഠൻ..എൽഡിഎഫിന് നിരാശ
പാലക്കാട് ലോക്സഭ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി വികെ ശ്രീകണ്ഠൻ വിജയത്തിലേക്ക്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം ശ്രീകണ്ഠൻ 25,000ത്തോളം വോട്ടുകൾക്കാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും സി പി എമ്മിന്റെ മുതിർന്ന നേതാവ് കൂടിയായ വിജയരാഘവന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിച്ചില്ല.
സി പി എം കോട്ടയെന്നല്ലാതെ മറ്റൊരു വിശേഷണം പാലാക്കാടിന് നൽകാനാകില്ല. മണ്ഡലം നിലവിൽ വന്നതിന് ശേഷം നടന്ന 16 തിരഞ്ഞെടുപ്പിൽ 11 തവണയും പാലക്കാട് വിജയിച്ചത് ഇടതുമുന്നണിയാണ്. 2019 ൽ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു പാലക്കാട് സി പി എം നേരിട്ടത്. രാഹുൽ തരംഗത്തിൽ സി പി എമ്മിനെ പാലക്കാട് കൈവിട്ടു. കനത്ത പരാജയമായിരുന്നു അന്ന് എൽ ഡി എഫിന് വേണ്ടി മത്സരിച്ച എം ബി രാജേഷ് നേരിട്ടത്. ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ വോട്ടുകൾ ശ്രീകണ്ഠിനലേക്ക് ഒഴുകുന്നതായിരുന്നു കാഴ്ച. 3,99,274 വോട്ടുകളായിരുന്നു ശ്രീകണ്ഠൻ നേടിയത്. എം ബി രാജേഷിന് 3,87,637 വോട്ടുകളും.

ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ചുപിടിക്കുമെന്നായിരുന്നു സി പി എം അവകാശപ്പെട്ടത്. മുതിർന്ന നേതാവായ വിജയരാഘവനെ തന്നെ നേതൃത്വം ഇറക്കിയതോടെ പ്രവർത്തകർ ആത്മവിശ്വാസത്തിലായിരുന്നു. കൈവിട്ട പാലക്കാടിനെ ഒപ്പം നിർത്താൻ എണ്ണയിട്ട യന്ത്രം പോലെയാണ് പാർട്ടി സംവിധാനങ്ങൾ പ്രവർത്തിച്ചത്. ശക്തമായ പ്രവർത്തനം കാഴ്ചവെച്ചതിനോടൊപ്പം തന്നെ ഉൾപ്പാർട്ടി പ്രശ്നങ്ങളെല്ലാം പരിഹരിച്ചായിരുന്നു സി പി എം തിരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങിയത്. എന്നാൽ ഇത്തവണയും കനത്ത നിരാശയിലായിരിക്കുകയാണ് നേതൃത്വം.
അതേസമയം പാലക്കാട് മാത്രമല്ല ഇത്തവണ പല ശക്തി കേന്ദ്രങ്ങളിലും ഇത്തവണ സി പി എം കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. നിലവിൽ ആലത്തൂരിൽ മാത്രമാണ് സി പി എം ലീഡ് ചെയ്യുന്നത്. സിറ്റിംഗ് എംപി രമ്യാ ഹരിദാസിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ 9000ത്തോളം വോട്ടുകൾക്ക് മുന്നിലാണ്. ആലത്തൂരിൽ വിജയ പ്രതീക്ഷ ഉണ്ടെന്നും അതേസമയം സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഇല്ലെന്നും അദ്ദേഹം പ്രതീക്ഷിച്ചു. ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമായിരുന്ന ആലത്തൂരിൽ 21,58,968 വോട്ടുകൾ നേടിയായിരുന്നു രമ്യ ഹരിദാസ് വിജയിച്ചത്.












Click it and Unblock the Notifications