Palakkad result: വിടി ബല്‍റാമിന് വോട്ടെണ്ണല്‍ പകുതിപോലും ആകേണ്ട: രാഹുലിന്റെ വിജയം ഉറപ്പിച്ച് കുറിപ്പ്
പാലക്കാട്: പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് യു ഡി എഫ്. വോട്ടെണ്ണല്‍ ആദ്യ മൂന്ന് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ തന്നെ യു ഡി എഫ് ആഹ്ളാദത്തിലേക്ക് കടക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. ബി ജെ പി വലിയ മുന്നേറ്റം പ്രതീക്ഷിച്ഛിരുന്ന നഗരസഭ മേഖലകളില്‍ സി കൃഷ്ണകുമാറിന് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല ഞെട്ടിച്ചുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് പിടിച്ചു. ഇതോടെ വിടി ബല്‍റാം അടക്കമുള്ള നേതാക്കള്‍ രാഹുല്‍ മാങ്കൂട്ടത്തിന് അഭിനന്ദനങ്ങള്‍ നേർന്നുകൊണ്ട് രംഗത്ത് വന്നു.
പാലക്കാട് രാഹുൽ തന്നെയെന്നാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറച്ചത്. 'പാലക്കാട് രാഹുൽ തന്നെ. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം എൽ എയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യു ഡി എഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി' വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

അതിശക്തമായ പോരാട്ടമാണ് ബി ജെ പിയും യു ഡി എഫും തമ്മില്‍ നടക്കുന്നത്. തുടക്കം മുതല്‍ ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് സാധിച്ചിരുന്നു. എന്നാല്‍ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോള്‍ യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് തിരിച്ച് പിടിച്ചു. നാലാം റൗണ്ടില്‍ കാര്യങ്ങള്‍ വീണ്ടും മാറി മറിഞ്ഞു. നിലവില്‍ 960 വോട്ടിന്റെ ലീഡാണ് സി കൃഷ്ണകുമാറിനുള്ളത്. മറുകണ്ടം ചാടി പി സരിന്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിട്ടില്ല.
അതേസമയം, ചേലക്കര നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് വിജയം ഉറപ്പിച്ചിരിക്കുകയാണ്. 8429 വോട്ടുകളുടെ ഭൂരിപക്ഷമാണ് യു ആർ പ്രദീപ് നേടിയിരിക്കുന്നത്. എല്‍ ഡി എഫിന്റെ കണക്കുകള്‍ പ്രകാരമുള്ള വോട്ടുകള്‍ ആദ്യ ഘട്ടം മുതല്‍ തന്നെ സ്വന്തമാക്കാന്‍ മുന്നണിക്ക് സാധിച്ചു. തുടക്കത്തില്‍ എല്‍ ഡി എഫിനായിരിക്കും ഭൂരിപക്ഷമെന്ന് യു ഡി എഫും കണക്ക് കൂട്ടിയിരുന്നു. അത് ആയിരത്തോളം വോട്ടുകള്‍ മാത്രമായിരിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ ആ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് യുആർ പ്രദീപിന്റെ മുന്നേറ്റം. മണ്ഡലത്തില്‍ ബി ജെ പിയുടെ വോട്ട് വിഹിതത്തിലും വർധനവുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications