Get Updates
Get notified of breaking news, exclusive insights, and must-see stories!

Palakkad Election Results Live; ഇത്തവണയും താമര വിരിയില്ലേ? ശോഭ സുരേന്ദ്രൻ കിതയ്ക്കുന്നു..രമേശ് പിഷാരടി മുന്നിൽ

ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തിയ പാലക്കാട് മണ്ഡലത്തിലും ബിജെപി പിന്നിൽ. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മണ്ഡലത്തിൽ ആദ്യ ലീഡ് ബി ജെ പിയുടെ ശോഭ സുരേന്ദ്രനായിരുന്നു. എന്നാൽ ഓരോ റൌണ്ട് പിന്നിടുമ്പോഴും ശോഭ പിന്നോട്ട് പോകുന്നതാണ് കാഴ്ച. മണ്ഡലത്തിൽ നിലവിൽ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയാണ് ലീഡ് ചെയ്യുന്നത്.

2011 മുതൽ കോണ്‍ഗ്രസ് വിജയിക്കുന്ന മണ്ഡലമാണ് പാലക്കാട്. ഷാഫി പറമ്പിലിലൂടെയാണ് കോണ്‍ഗ്രസ് മണ്ഡലം പിടിക്കുന്നത്.അന്ന് സി പി എം സ്ഥാനാർത്ഥി കെ കെ ദിവാകരനെ 7,403 വോട്ടുകൾക്കാണ് ഷാഫി പരാജയപ്പെടുത്തിയത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിലും ഷാഫി ഇവിടെ വിജയിച്ചു. 17,483 വോട്ടുകൾക്കായിരുന്നു വിജയം. അന്ന് ആദ്യമായി ബി ജെ പി മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തി. ശോഭ സുരേന്ദ്രനിലൂടെയായിരുന്നു ബി ജെ പിയുടെ ഈ കുതിപ്പ്.

palakkad

2021 ല്‍ കോണ്‍ഗ്രസിൻ്റെ ഷാഫി പറമ്പിലും ബി ജെ പി സ്ഥാനാര്‍ഥിയായെത്തിയ ഇ ശ്രീധരനും തമ്മിലായിരുന്നു മണ്ഡലത്തിൽ പോരാട്ടം. അന്ന് 3,859 വോട്ടുകള്‍ക്ക് ഷാഫി പറമ്പില്‍ വിജയം നിലനിര്‍ത്തി. പിന്നാലെയെത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ വടകരയില്‍ ജയിച്ചതോടെ 2024 ല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയ തെരഞ്ഞെടുപ്പില്‍ 18,840 വോട്ടുകള്‍ക്കാണ് ബിജെപിയുടെ സി കൃഷ്ണകുമാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത്.

2016 ലെ ആവേശം കരുത്താക്കിയതാണ് ശോഭ സുരേന്ദ്രൻ ഇക്കുറി മണ്ഡലത്തിലിറങ്ങിയത്. പ്രചരണത്തിൽ തുടക്കത്തിൽ ഏറെ മുന്നേറാനും അവർക്ക് സാധിച്ചിരുന്നു.എന്നാൽ തിരഞ്ഞെടുപ്പിൽ വോട്ടറെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദം ശോഭയ്ക്ക് വലിയ തിരിച്ചടിയായി. കണ്ണാടിയിലെ വോട്ടര്‍മാര്‍ക്ക് ബി ജെ പി പ്രവര്‍ത്തകര്‍ പണം നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വന്നതാണ് വിവാദമായത്. വയോധികയെ മാറ്റി നിര്‍ത്തി കയ്യില്‍ പണം വച്ചുകൊടുക്കുന്നതും പിന്നാലെ തിരിച്ച് പോകുന്നതുമായ ദൃശ്യങ്ങൾ കോണ്‍ഗ്രസുകാരാണ് പങ്കുവെച്ചത്. പിന്നാലെ ശോഭാ സുരേന്ദ്രനും ദൃശ്യങ്ങള്‍ പകര്‍ത്തിയ യുഡിഎഫ് പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാകുന്നതും അവരോട് ശോഭ ക്ഷോഭിക്കുന്നതുമെല്ലാം പുറത്തുവന്നിരുന്നു. ഇതെല്ലാം ബി ജെ പിയുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കിയെന്ന സൂചനകളാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+