സ്കൂള്‍ കലോത്സവം; ഫോട്ടോ ഫിനിഷിങില്‍ കലാകിരീടം പാലക്കാടിന്, കോഴിക്കോടിനും കണ്ണൂരിനും രണ്ടാംസ്ഥാനം
കാസര്‍കോഡ്: കാഞ്ഞങ്ങാട് നടന്ന അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് കലാകിരീടം. 951 പോയിന്റ് കരസ്ഥമാക്കിയാണ് പാലക്കാട് തുടര്‍ച്ചായായ രണ്ടാം തവണയും കിരീട നേട്ടം സ്വന്തമാക്കിയത്. 949 പോയിന്റ് നേടിയോ കോഴിക്കോടും കണ്ണൂരുമാണ് രണ്ടാം സ്ഥാനത്ത്. സ്കൂളുകളില്‍ പാലക്കാട് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കൂളാണ് ഒന്നാം സ്ഥാനത്ത്.
കലാകിരീടം സ്വന്തമാക്കാന്‍ വാശിയേറിയ മത്സരമായിരുന്നു അവസാന മണിക്കൂറുകളില്‍ മൂന്ന് ജില്ലകളും തമ്മില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം നഷ്ടമായ കലാകീരിടം തിരിച്ചുപിടിക്കാന്‍ ശക്തമായി പോരാടിയെങ്കിലും രണ്ട് പോയിന്റിന് കോഴിക്കോട് കണ്ണൂരിനൊപ്പം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

അറബിക് കലോത്സവത്തില്‍ നാല് ജില്ലകളാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. സംസ്കൃത കലോത്സവത്തില്‍ എറണാകുളവും തൃശ്ശൂരും ജേതാക്കളായി. അവസാന ദിനമായ ഇന്ന് 11 വേദികളിലായിരുന്നു മത്സരം നടന്നത്. നാടോടിനൃത്തം, മാർഗ്ഗംകളി, സ്കിറ്റ്, ദേശഭക്തിഗാനം എന്നിവയായിരുന്നു ഇന്നത്തെ മത്സര ഇനങ്ങള്‍.
അറുപത്തിയൊന്നാമത് സംസ്ഥാനാ സ്കൂള്‍ കലോത്സവം കൊല്ലത്താണ് നടക്കുക. വൈകീട്ട് നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോൻ എന്നിവർ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥികളാവും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications