പാലക്കാട് ക്ഷേത്ര ഉത്സവത്തിനിടെ വെടിക്കെട്ടപകടം; ആറ് യുവാക്കള്‍ക്ക് പരിക്കേറ്റു
പാലക്കാട്: പാലക്കാട് ക്ഷേത്ര ഉത്സവത്തിനിടെ വെടിക്കെട്ടപകടത്തില്‍ ആറ് യുവാക്കള്‍ക്ക് പരിക്കേറ്റു. കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് വെടിക്കെട്ട് അപകടം ഉണ്ടായത്. ആറ് പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക നിഗമനം.

രാത്രി 9.45 നാണ് അപകടം ഉണ്ടായത്. വെടിക്കെട്ടിന്റെ അവസാനം വെടിപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു. സമീപമുള്ള മാടത്തിന് തീപിടിച്ച് പൊട്ടിത്തെറിക്കുകയും ഇവിടെയുള്ള ഓട് തെറിച്ചുവീഴുകയുമായിരുന്നു. ഓട് തെറിച്ച് വീണാണ് പലര്‍ക്കും പരിക്കേറ്റത്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications