ആരോപണം ശരി തന്നെ..ലൈംഗിക പീഡനം നടന്നു!! ഒരിക്കലല്ല,നിരവധി തവണ.. തെളിവ് ലഭിച്ചു!!
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി നിരവധി തവണ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി
പാലക്കാട്: സ്വകാര്യ ആശുപത്രിയില്‍ നഴ്‌സുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. മരിച്ച ഒരു യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഉള്ളത്. ഇവിടെയുള്ള നഴസിങ് ഹോസ്റ്റലില്‍ താമസിക്കുന്ന ജീവനക്കാരികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് നേരത്തേ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ആത്മഹത്യ ചെയ്ത 20കാരിയെ പോസ്റ്റ്‌മോര്‍ട്ടിന് വിധേയയാക്കിയതോടെയാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ വ്യക്തമായത്. യുവതി ലൈംഗിക ചൂഷണത്തിന് ഇരയായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അവിവാഹിതയായ യുവതി നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് പാലാന ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫും ലാബ് ജീവനക്കാരിയും ആത്മഹത്യ ചെയ്തത്. പക്ഷെ രക്ഷിതാക്കള്‍ പരാതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല. ചില ഉന്നത ഇടപെടലാണ് ഇതിനു കാരണമെന്നും ആരോപണമുണ്ട്.

രണ്ടു യുവതികളുടെ ആത്മഹത്യക്കു ശേഷം മറ്റു രണ്ടു പേര്‍ കൂടി ആത്മഹത്യക്കു ശ്രമിച്ചിരുന്നു. രണ്ടാഴ്ചയ്ക്കിടെയായിരുന്നു ഇത്. അഞ്ചു ദിവസം മുമ്പ് ആത്മഹത്യക്കു ശ്രമിച്ച ജീവനക്കാരി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലാണ്.

ആരോപണങ്ങളെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ആശുപത്രി ജീവനക്കാരില്‍ നിന്നും മാനേജ്‌മെന്റ് പ്രതിനിധികളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മരിച്ച കുട്ടികളുടെ വീട്ടിലെത്തിയും പോലീസ് അന്വേഷണം നടത്തി.

ലൈഗിംക പീഡനത്തെ തുടര്‍ന്ന് ഈ ആശുപത്രിയിലെ ജീവക്കാര്‍ മുമ്പും ആത്മഹത്യ ചെയ്തിട്ടുണ്ട്. അന്നു ഇവരുടെ കുടുംബത്തിന് ലക്ഷങ്ങള്‍ നല്‍കി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ആരോപിക്കപ്പെടുന്നു.

ആശുപത്രിയിലെ നഴ്‌സിങ് ഹോസ്റ്റലില്‍ താമസിക്കുന്നവരാണ് ലൈംഗിക പീഡനത്തിന് ഇരയായത്. 22 ഓളം പേര്‍ പീഡിപ്പിക്കപ്പെട്ടതായി സൂചനയുണ്ട്. എന്നാല്‍ ഇവര്‍ പരാതി നല്‍കാത്തതിനെ തുടര്‍ന്ന് പോലീസിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതാണ് പ്രതികള്‍ പുറത്തുവരാതിരിക്കാന്‍ കാരണം.

നഴ്‌സിന്റെ ആത്മഹത്യക്കു കാരണക്കാരായ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ആശുപത്രി മാനേജ്‌മെന്റിലെ ജോയിന്റ് ഡയറക്ടറായ വൈദികനാണ് യുവതികളെ പീഡിപ്പിക്കുന്നത് എന്നാണ് ബിജെപിയുടെ ആരോപണം.

പ്രധാനമായും മൂന്നു പേരാണ് ജീവനക്കാരികളെ പീഡിപ്പിക്കുന്നത് എന്നാണ് സൂചന ലഭിച്ചിട്ടുള്ളത്. ഇതില്‍ ഒരാള്‍ ആശുപത്രിയിലെ ഡ്രൈവറാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പ്രതികള്‍ നഴ്‌സുമാരുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും ഇവ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവരെ പീഡിപ്പിക്കുന്നതെന്നും ആരോപണമുണ്ട്..

എതിര്‍പ്പ് പ്രകടിപ്പിക്കുന്ന നഴ്‌സുമാരെ പ്രതികള്‍ ഭീഷണിപ്പെടുത്തിയാണ് പീഡനത്തിന് ഇരയാക്കുന്നത്. നഗ്നചിത്രങ്ങള്‍ കാണിച്ച് വിവാഹം മുടക്കുമെന്നും ഇവിടെ നിന്ന് രാജിവച്ചു പോയാലും മറ്റൊരിടത്ത് ജോലി ലഭിക്കില്ലെന്നും ഇവര്‍ യുവതികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവത്രേ.












Click it and Unblock the Notifications