കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസന മന്ത്രങ്ങൾ ഉരുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ജനകീയതയുടെ 2 വർഷങ്ങൾ പൂർത്തിയാക്കി പിണറായി സർക്കാർ | Oneindia Malayalam

പാലക്കാട‌് : വികസന മന്ത്രങ്ങൾ ഉരുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച‌് ഇടതുപക്ഷ ജനാധിപത്യമുന്നണി ജില്ലാകമ്മിറ്റി നേതൃത്വത്തിൽ കോട്ടമൈതാനത്ത‌് സംഘടിപ്പിച്ച റാലിയിലാണ് സംസ്ഥാനത്തെ വികസന സങ്കൽപ്പങ്ങളെ കുറിച്ച് അദേഹം വാചാലനായത്.

രാജ്യത്തെ ഏറ്റവും വികസനമുള്ള സംസ്ഥാനം കേരളമാണ്. ഇത് കേന്ദ്രം പോലും സമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു. വികസന രാജ്യങ്ങളിലേക്കുള്ള മാറ്റം കേരളത്തിലുണ്ടാക്കും'. നാടിന്റെ വികസനത്തിന് എല്ലാവരും ഒന്നിക്കാൻ തയ്യാറാകണം. റോഡിന്റെ വീതി 45 മീറ്റർ ആക്കണമെന്നത് സർവകക്ഷി തീരുമാണ്. ഇതനുസരിച്ചാണ് സർക്കാർ, മുന്നോട് പോകുന്നത്. ഗെയിൽ വാതക പെപ്പ് ലൈൻ വലിയ വികസനമാണ്. ജനങ്ങൾക്കും വ്യാപാരികൾക്കും ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ കണ്ണിലെ കൃഷ‌്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്ന‌് പ്രഖ്യാപിച്ച‌് ആയിരങ്ങളാണ‌് കോട്ടമൈതാനിയിലേക്ക‌് ഒഴുകിയത‌്. സ‌്ത്രീകളുടേയും പങ്കാളിത്തം ഏറെയായിരുന്നു. ജനങ്ങളുടെ സുരക്ഷയും സാമൂഹ്യ പ്രതിബദ്ധതയും കാത്തുസൂക്ഷിക്കുകയും വികസന സങ്കൽപ്പങ്ങൾ സാക്ഷാൽക്കരിക്കുകയും ചെയ്യുന്ന എൽഡിഎഫ‌് സർക്കാരിന്റെ കരങ്ങൾക്ക‌് ശക്തിപകരുന്ന പങ്കാളിത്തമാണ‌് കോട്ടമൈതാനിയിലുണ്ടായത‌്.

pinarayivijayan

കേന്ദ്രീകരിച്ച പ്രകടനം ഒഴിവാക്കി ജനങ്ങൾ നേരിട്ട‌് കോട്ടമൈതാനത്തേക്ക‌് എത്തുകയായിരുന്നു. വൈകിട്ട‌് നാലുമുതൽ തന്നെ ജനങ്ങൾ പൊതുയോഗസ്ഥലത്തേക്ക‌് ഒഴുകിത്തുടങ്ങി. കോട്ടമൈതാനം നിറഞ്ഞുകവിഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ അധ്യക്ഷനായി. മന്ത്രി കെ രാജു, എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ‌് രാജൻ, ഘടകകക്ഷിനേതാക്കളായ നൈസ‌്മാത്യു, ശിവപ്രകാശ് എന്നിവർ സംസാരിച്ചു. മന്ത്രി എ കെ ബാലൻ, സിപിഐ ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റിഅംഗം കെ ഇ ഇസ്മയിൽ, സി പിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ്, എം ബി രാജേഷ് എം പി, സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ‌്, എംഎൽഎമാരായ പി കെ ശശി,പി ഉണ്ണി, കെ വി വിജയദാസ്, കെ ഡി പ്രസേനൻ, കെ കൃഷ്ണൻകുട്ടി, കെ ബാബു, മുഹമ്മദ് മുഹസിൻ, ഘടകകക്ഷിനേതാക്കളായ ഓട്ടൂർ ഉണ്ണികൃഷ്ണൻ, പി എ റസാഖ‌് മൗലവി , കെ ആർ ഗോപിനാഥൻ തുടങ്ങിയവർ പങ്കെടുത്തു. എൽഡിഎഫ് കൺവീനർ വി ചാമുണ്ണി സ്വാഗതവും സിപിഐ എം പാലക്കാട‌് ഏരിയ സെക്രട്ടറി കെ വിജയൻ നന്ദിയും പറഞ്ഞു.

English summary
Pinarayi vijayan about development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X