കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലപ്പെട്ട ക്ലീനര്‍ മുബാറക്ക് അല്ല, വിജയ്; മരിച്ചത് കല്ലേറുകൊണ്ടല്ല!! ദുരൂഹത, പോലീസ് പറയുന്നു...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കൊല്ലപ്പെട്ട ക്ലീനര്‍ മുബാറക്ക് അല്ല | Oneindia Malayalam

പാലക്കാട്: ചരക്കുലോറി ക്ലീനര്‍ ലോറി സമരാനുകൂലികളുടെ കല്ലേറ് കൊണ്ടു മരിച്ചുവെന്നായിരുന്നു കഴിഞ്ഞദിവസം കേട്ട വാര്‍ത്ത. എന്നാല്‍ സമരക്കാരുടെ കല്ലേറ് കൊണ്ടുവെന്ന വിവരം സംശയകരമാണെന്ന് പോലീസ് പറയുന്നു. ലോറി ഡ്രൈവര്‍ മൊഴി മാറ്റിയതാണ് സംശയത്തിനിടയാക്കിയത്. കേരളത്തിലേക്ക് പച്ചക്കറിയുമായെത്തിയ ലോറിയിലെ ക്ലീനര്‍ കോയമ്പത്തൂര്‍ സ്വദേശി മുരുകേഷന്റെ മകന്‍ വിജയ് ആണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇയാള്‍ അടുത്തിടെ മതംമാറിയിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയതോടെയാണ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ....

വ്യത്യസ്ത മൊഴികള്‍

വ്യത്യസ്ത മൊഴികള്‍

പോലീസ് ഡ്രൈവറെ വിശദമായി ചോദ്യം ചെയ്തു. ഇയാള്‍ വ്യത്യസ്ത മൊഴികളാണ് നല്‍കുന്നത്. ഇതോടെയാണ് സംശയം തുടങ്ങിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു. പിന്നീട് ബന്ധുക്കളുടെ മൊഴിയെടുത്തു. അപ്പോഴാണ് മതംമാറ്റത്തെ കുറിച്ച് അറിഞ്ഞത്. ദുരഭിമാനക്കൊലയാണോ എന്ന സംശയത്തിലാണ് പോലീസ്.

കഞ്ചിക്കോട് വച്ച് സംഭവിച്ചത്

കഞ്ചിക്കോട് വച്ച് സംഭവിച്ചത്

പച്ചക്കറിയുമായി കേരളത്തിലേക്കെത്തിയ ലോറിയിലെ ക്ലീനര്‍ വിജയ് വാളയാറിന് സമീപം കല്ലേറുകൊണ്ട് മരിച്ചുവെന്നായിരുന്നു ആദ്യ വിവരം. കഞ്ചിക്കോട് ഐടിഐക്ക് സമീപത്ത് വച്ച് കാറിലും ബൈക്കിലും വന്ന സംഘമാണ് കല്ലേറ് നടത്തിയതെന്നാണ് ഡ്രൈവര്‍ നല്‍കിയ ആദ്യമൊഴി. പിന്നീട് ഇയാള്‍ മാറ്റിപ്പറഞ്ഞു.

കോയമ്പത്തൂര്‍ വച്ച്

കോയമ്പത്തൂര്‍ വച്ച്

ലോറിക്ക് നേരെ ആക്രമണം നടന്നത് കോയമ്പത്തൂര്‍ വച്ചാണെന്ന് ഡ്രൈവര്‍ പിന്നീട് പറഞ്ഞു. വാളയാര്‍ ആര്‍ടിഒ ചെക്‌പോസ്റ്റിന് സമീപമുള്ള സിസിടിവി പോലീസ് പരിശോധിച്ചു. ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ലോറിയില്‍ വിജയിയെ കണ്ടത്. ആര്‍ടിഒ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ആശുപത്രിയിലെത്തിച്ചത്.

വന്‍ ആക്രമണത്തിന് തെളിവില്ല

വന്‍ ആക്രമണത്തിന് തെളിവില്ല

കോയമ്പത്തൂരിനും വാളയാറിനുമിടയിലുള്ള എട്ടിമടൈയിലായിരിക്കും വിജയ് ആക്രമിക്കപ്പെട്ടത് എന്നാണ് പോലീസ് കരുതുന്നത്. ഈ പ്രദേശം പോലീസ് പരിശോധിച്ചു. വാഹനത്തിന്റെ ചില്ല് തകരുന്ന തരത്തില്‍ ആക്രമണം നടന്നതിന് തെളിവ് പോലീസിന് ലഭിച്ചിട്ടില്ല.

വാരിയെല്ല് തകര്‍ന്നിരുന്നു

വാരിയെല്ല് തകര്‍ന്നിരുന്നു

വിജയിയുടെ വാരിയെല്ല് തകര്‍ന്നിരുന്നു. ഇതുമൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ലോറിക്കകത്ത് ഇരിക്കുന്നയാള്‍ക്ക് കല്ലേറ് കൊണ്ടാല്‍ ഇത്രയും ഗുരുതരമായ തരത്തില്‍ പരിക്കേല്‍ക്കുമോ എന്നാണ് സംശയം. ആക്രമണത്തില്‍ തങ്ങളുമായി ബന്ധമുള്ളവര്‍ക്ക് പങ്കില്ലെന്നും ആക്രമണത്തെ കുറിച്ച് അറിയില്ലെന്നുമാണ് സമരക്കാര്‍ പറയുന്നത്.

മതം മാറിയത് എന്തിന്

മതം മാറിയത് എന്തിന്

ചരക്ക്‌ലോറി കടന്നു വന്ന പ്രദേശത്തെ സിസിടിവികള്‍ കോയമ്പത്തൂര്‍ പോലീസ് പരിശോധിച്ചുവരികയാണ്. വിജയ് അടുത്തിടെ മതംമാറിയിരുന്നു. മുബാറക്ക് ബാഷ എന്ന യുവാവ് കൊല്ലപ്പെട്ടെന്നായിരുന്നു സംഭവം നടന്ന ഉടനെ വാര്‍ത്ത പ്രചരിച്ചത്. പ്രണയിച്ച യുവതിയെ വിവാഹം ചെയ്യാനാണ് മതംമാറിയതെന്ന് പറയപ്പെടുന്നു.

English summary
Palakkad lorry cleaner basha's mysterious murder police probe starts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X