കേരളം ഉറ്റുനോക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതല്‍ പല ബൂത്തുകൾക്ക് മുന്നിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ മണിക്കൂറുകളിൽ ആവേശകരമായ പോളിംഗിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. 185 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 1,94,706 വോട്ടര്‍മാരാണ് പാലക്കാട് നിയോജക മണ്ഡലത്തിലുള്ളത്. 1,00,290 സ്ത്രീ വോട്ടര്‍മാരും 94,412 പുരുഷ വോട്ടര്‍മാരും നാല് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്.
790 ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലമാണ് പാലക്കാട്. ആകെ 10 സ്ഥാനാര്‍ത്ഥികളാണ് ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് എങ്കിലും ശക്തമായ ത്രികോണ മത്സരമാണ് പാലക്കാട് നടക്കുന്നത്. യുഡിഎഫിനായി കോണ്‍ഗ്രസിന്റെ രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫിനായി സിപിഎം സ്വതന്ത്രനായ പി സരിനും എന്‍ഡിഎയ്ക്കായി ബിജെപിയുടെ സി കൃഷ്ണ കുമാറുമാണ് മത്സരിക്കുന്നത്.
ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും പുരോഗമിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലും ഭേദപ്പെട്ട നിലയിലാണ് പോളിംഗ് രേഖപ്പെടുത്തുന്നത്. 81 അംഗ നിയമസഭയില്‍ ശേഷിക്കുന്ന 38 സീറ്റിലേക്കാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കാന്‍ പോകുന്നത്. 500 ലേറെ പേരാണ് രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്ത് ജനവിധി തേടുന്നത്. 1.23 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.
288 സീറ്റിലേക്കാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ തന്നെ സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയിലേത്. എന്‍ഡിഎയ്ക്ക് കീഴിലുള്ള മഹായുതി സഖ്യവും (ബിജെപി, ശിവസേന, എന്‍സിപി) ഇന്ത്യാ മുന്നണിയ്ക്ക് കീഴിലുള്ള മഹാ വികാസ് അഘാഡി സഖ്യവും ( കോണ്‍ഗ്രസ്, ശിവസേന-യുബിടി, എന്‍സിപി-എസ്പി) തമ്മിലാണ് പ്രധാന പോരാട്ടം.
Nov 20, 2024, 8:14 pm IST
രാവിലെ മന്ദഗതിയില്‍ ആരംഭിച്ച പോളിംഗ് നിലവില്‍ 70 ശതമാനം പിന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്ക് വന്നിട്ടില്ല. പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് കുറവ്. കഴിഞ്ഞ തവണ 74 ശതമാനമായിരുന്നു പാലക്കാട്ടെ പോളിംഗ് ശതമാനം
Nov 20, 2024, 8:07 pm IST
കോണ്‍ഗ്രസ് ബൂത്തുകളില്‍ ആളുണ്ടായിരുന്നില്ല. പാലക്കാട് കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് സിപിഎം ജില്ലാ സെക്രട്ടറി
Nov 20, 2024, 6:21 pm IST
ഉത്തർ പ്രദേശ്
അംബേദ്കര്‍ നഗറിലെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ബൂത്ത് നമ്പര്‍ 92 ല്‍ ഇവിഎമ്മും വിവിപാറ്റും സീല്‍ ചെയ്യുന്നു
#WATCH | Uttar Pradesh bypoll | EVM and VVPAT being sealed at polling booth number 92 as voting concludes in Ambedkar Nagar pic.twitter.com/jyZ0ByAMq6
ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്നാരോപിച്ച് രാഹുലിനെതിരെ പ്രതിഷേധം. വെണ്ണക്കര സ്കൂളില്‍ ആണ് തര്‍ക്കം. അതേസമയം ബിജെപി-സിപിഎം കൂട്ടുകെട്ടാണ് ഇവിടെ കാണുന്നതെന്ന് രാഹുല്‍ പ്രതികരിച്ചു
Nov 20, 2024, 4:57 pm IST
ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസിന്റെ വോട്ടില്‍ തടസവാദം ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ്. ഇരട്ട വോട്ട് അംഗീകരിക്കാനാകില്ല എന്നും വോട്ട് ചെയ്യാനെത്തിയാല്‍ നിയമപരമായി നേരിടുമെന്നും വികെ ശ്രീകണ്ഠന് എംപി
Nov 20, 2024, 4:39 pm IST
പാലക്കാട്ടെ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക്
Nov 20, 2024, 4:34 pm IST
ജാര്‍ഖണ്ഡ്
ജാര്‍ഖണ്ഡില്‍ തങ്ങള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ പോകുകയാണ് എന്ന് ജെഎംഎം നേതാവും മന്ത്രിയുമായ ഇര്ഫാന് അന്‍സാരി. ബിജെപി അനാവശ്യമായി നുഴഞ്ഞുകയറ്റ പ്രശ്നം ഉണ്ടാക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
Nov 20, 2024, 4:30 pm IST
പാലക്കാട്ടെ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക്. പോളിംഗ് 60 ശതമാനം പിന്നിട്ടു. ബൂത്തുകളില്‍ തിരക്ക് കൂടുന്നു
പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് അധാര്‍മിക കൂട്ടുകെട്ടുകള്‍ക്കും ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനുള്ള സിപിഎമ്മിന്റെയും ബിജെപിയുടെയും ശ്രമങ്ങള്‍ക്കും നല്കുന്ന തിരിച്ചടിയാകുമെന്ന് രമേശ് ചെന്നിത്തല.
Nov 20, 2024, 3:38 pm IST
പാലക്കാട്ടെ ഏറ്റവും പുതിയ പോളിംഗ് കണക്ക്
Nov 20, 2024, 3:36 pm IST
പാലക്കാട് ഉച്ചക്ക് ശേഷം പോളിംഗ് ഭേദപ്പെട്ട നിലയില്‍. 2021 ലെ ശതമാനത്തോട് അടുക്കുന്നു
Nov 20, 2024, 3:19 pm IST
ജാര്‍ഖണ്ഡ്
'എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു...സന്താൾ പർഗാനയിലെ എല്ലാ സീറ്റുകളിലും ഞങ്ങൾ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. ബിജെപി അവസാനിക്കാൻ പോവുകയാണ്. ബിജെപി ബംഗ്ലാദേശിലെ നുഴഞ്ഞുകയറ്റ പ്രശ്നം കൊണ്ടുവന്നു. ഇവിടെ ഗുജറാത്തിൽ നിന്നും, മധ്യപ്രദേശിൽ നിന്നും, അസമിൽ നിന്നും വന്നവരാണ്. ഇവിടെയുള്ളവർ ബംഗാളി സംസാരിക്കുന്നു. എന്ന വച്ച് അവർ ബംഗ്ലാദേശികളല്ല' ജാർഖണ്ഡ് മന്ത്രിയും സിറ്റിംഗ് എംഎൽഎയും ജംതാരയിലെ സ്ഥാനാർത്ഥിയുമായ ഇർഫാൻ അൻസാരി പറഞ്ഞു.
#WATCH | #JharkhandAssemblyPolls2024 | Jharkhand Minister & sitting MLA as well as the candidate from Jamtara, Irfan Ansari said, "...I would like to urge everyone to step out and vote...We are going to win all seats of Santhal Pargana with a huge margin. BJP is going to be… pic.twitter.com/w6xw0kx8II
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഇതുവരെയുള്ള പോളിംഗ് 50.16 ശതമാനം. നിലവിൽ പോളിംഗ് മന്ദഗതിയിലാണ് നടക്കുന്നത്. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ ഉണ്ടായിരുന്ന തിരക്ക് പിന്നീട് പതിയെ കുറഞ്ഞു വരികയായിരുന്നു.
Nov 20, 2024, 2:50 pm IST
മഹാരാഷ്ട്ര
'വോട്ട് ചെയ്യുക എന്നത് നിങ്ങളുടെ കടമയാണ്. അതുകൊണ്ട് എല്ലാവരും വന്ന് വോട്ട് ചെയ്യണം' എന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷ പ്രമുഖ ബോളിവുഡ് നടൻ രൺബീർ കപൂർ അഭിപ്രായപ്പെട്ടത്. മുംബൈയിലായിരുന്നു താരത്തിന്റെ വോട്ട്.
പാലക്കാട് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാതെ പോളിംഗ്. ഉച്ചയ്ക്ക് രണ്ടര വരെ 47.85 ശതമാനം മാത്രം.
Nov 20, 2024, 2:37 pm IST
നാല് മണിക്ക് ശേഷം പോളിംഗ് വർധിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ.
Nov 20, 2024, 2:31 pm IST
ഉത്തർ പ്രദേശ്
വോട്ടര്‍മാരെ തടഞ്ഞ സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
Nov 20, 2024, 2:26 pm IST
നാല് മണിക്ക് ശേഷം പാലക്കാട്ടെ പോളിംഗ് വര്‍ധിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. പോളിംഗ് മന്ദഗതിയിലാകുന്നതില്‍ ആശങ്കയില്ല. ബിജെപി വോട്ടുകള്‍ ഉറപ്പായും പെട്ടിയിലാക്കുമെന്നും കൃഷ്ണകുമാര്‍
Nov 20, 2024, 2:21 pm IST
പി സരിന് മാധ്യമങ്ങളോട് സംസാരിക്കുന്നു
#WATCH | Palakkad, Kerala: Left Democratic Front (LDF) candidate for Palakkad Assembly by-election, P Sarin says, "The people have a lot of expectations from this election with respect to the candidate that they are going to elect. They have lost the opportunity not once but… pic.twitter.com/OC4EswYKSB
പാലക്കാട് 13-ാം നമ്പര്‍ ചൊളോട് അങ്കണവാടിയില്‍ മികച്ച പോളിംഗ്. 1342 വോട്ടര്‍മാരില്‍ 700 ലധികം പേര് വോട്ട് രേഖപ്പെടുത്തിയെന്ന് അധികൃതര്‍
READ MORE
12:23 AM, 20 Nov
ബുധനാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 1,94,706 വോട്ടര്‍മാരാണ് ഉപതിരഞ്ഞെടുപ്പില്‍ പാലക്കാടിന്റെ വിധി കുറിക്കുക.
12:24 AM, 20 Nov
യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലം
യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലമാണ് പാലക്കാട്. യുഡിഎഫിനായി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫിനായി പി സരിനും എന്‍ഡിഎയ്ക്കായി സി കൃഷ്ണ കുമാറുമാണ് മത്സരിക്കുന്നത്.
12:26 AM, 20 Nov
ജാര്‍ഖണ്ഡ്
ജാര്‍ഖണ്ഡില്‍ അവസാന ഘട്ട തിരഞ്ഞൈടുപ്പില്‍ 38 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്. 81 അംഗ നിയമസഭയാണ് ജാര്‍ഖണ്ഡിലേത്. 1.23 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.
12:27 AM, 20 Nov
മഹാരാഷ്ട്ര
എല്ലാ കണ്ണുകളും മഹാരാഷ്ട്രയിലേക്ക്
288 സീറ്റിലേക്കാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ്. എന്‍ഡിഎയ്ക്ക് കീഴിലുള്ള മഹായുതി സഖ്യവും ഇന്ത്യാ മുന്നണിയ്ക്ക് കീഴിലുള്ള മഹാ വികാസ് അഘാഡി സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം.
6:01 AM, 20 Nov
മോക്ക് പോളിംഗ് ആരംഭിച്ചു
പാലക്കാട് മണ്ഡലത്തിൽ ആറ് മണിക്ക് തന്നെ മോക്ക് പോളിംഗ് ആരംഭിച്ചു. കൃത്യം ഏഴ് മണിക്ക് വോട്ടെടുപ്പ് തുടങ്ങും.
6:09 AM, 20 Nov
മഹാരാഷ്ട്ര
മഹാരാഷ്ട്രയിലും മോക്ക് പോളിംഗ് നടന്നു
വോട്ടെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലെ വിവിധ മണ്ഡലങ്ങളിൽ മോക്ക് പോളിംഗ് നടന്നു.
6:14 AM, 20 Nov
ജാര്‍ഖണ്ഡ്
ജാർഖണ്ഡിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി
ജാർഖണ്ഡിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കെ രവികുമാർ പറഞ്ഞു. വോട്ടെടുപ്പ് നടക്കുന്ന 12 ജില്ലകളിൽ കൺട്രോൾ റൂമുകൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുമെന്നും നിരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
6:27 AM, 20 Nov
മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ ബാരാമതിയിൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായപ്പോൾ.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് (നവംബര്‍ 20) പാലക്കാട് നിയോജക മണ്ഡലത്തില്‍ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അവധിയായിരിക്കും.
6:42 AM, 20 Nov
വിജയ പ്രതീക്ഷയുണ്ടെന്ന് കൃഷ്ണകുമാർ
തിരഞ്ഞെടുപ്പിൽ തികഞ്ഞ ജയ പ്രതീക്ഷ ഉണ്ടെന്നാണ് ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ പറയുന്നത്. വോട്ടെടുപ്പിന് മുന്നോടിയായി ഗുരുവായൂർ, കൽപ്പാത്തി ക്ഷേത്രങ്ങളിൽ അദ്ദേഹം ദർശനം നടത്തി. ഭൂരിപക്ഷം മാത്രം അറിഞ്ഞാൽ മതിയെന്നാണ് അദ്ദേഹം പറയുന്നത്.
6:52 AM, 20 Nov
മഹാരാഷ്ട്ര
ആവേശത്തോടെ വോട്ട് ചെയ്യാൻ മോദി
മഹാരാഷ്ട്രയിലെ വോട്ടർമാരോട് ആവേശത്തോടെ വോട്ടെടുപ്പിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി അഭ്യർത്ഥിച്ചു. യുവാക്കളോടും സ്ത്രീകളോടും വലിയ രീതിയിൽ വോട്ടിംഗ് പ്രക്രിയയിൽ പങ്കാളികളാവാൻ നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
6:55 AM, 20 Nov
വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്ക് പ്രവഹിക്കുന്നു
പാലക്കാട് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്ന പോളിംഗ് ബൂത്തുകളിലേക്ക് വോട്ടർമാർ എത്തി തുടങ്ങി. രാവിലെ തന്നെ വിവിധ ബൂത്തുകളിൽ വലിയ രീതിയിൽ ജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്.
6:59 AM, 20 Nov
ജനമനസ് തനിക്കൊപ്പം: പി സരിൻ
പാലക്കാട്ടെ ജനമനസ് തനിക്കൊപ്പമെന്ന് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ വ്യക്തമാക്കി.
7:06 AM, 20 Nov
പാലക്കാട് വോട്ടെടുപ്പ് തുടങ്ങി
രാവിലെ ഏഴ് മണിയോടെ തന്നെ വോട്ടെടുപ്പ് ആരംഭിച്ചു, പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യം.
7:12 AM, 20 Nov
മഹാരാഷ്ട്രയിലും വോട്ടെടുപ്പ് തുടങ്ങി
സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. ആകെ 288 മണ്ഡലങ്ങളിലേക്കാണ് ജനവിധി തേടുന്നത്.
7:15 AM, 20 Nov
പാലക്കാട് വോട്ടർമാരുടെ നീണ്ടനിര
7:22 AM, 20 Nov
മികച്ച ഭൂരിപക്ഷം ഉണ്ടാവുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
തിരഞ്ഞെടുപ്പിൽ തനിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ.
7:26 AM, 20 Nov
ഉപമുഖ്യമന്ത്രി അജിത് പവാർ വോട്ട് രേഖപ്പെടുത്തി
മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി അജിത് പവാർ വോട്ട് രേഖപ്പെടുത്തി. ബാരാമതിയിൽ വിജയം പ്രതീക്ഷിക്കുന്നുവെന്ന് അജിത് പവാർ.
7:32 AM, 20 Nov
വിവാദങ്ങൾ ഒന്നും തന്നെ ബാധിക്കില്ലെന്ന് സി കൃഷ്ണകുമാർ.
7:34 AM, 20 Nov
ശക്തി തെളിയിക്കാൻ ആവശ്യപ്പെട്ട് അമിത് ഷാ
വോട്ടിംഗിലൂടെ തങ്ങളുടെ ശക്തി തെളിയിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ.
7:37 AM, 20 Nov
ജാര്‍ഖണ്ഡ്
ജാർഖണ്ഡിലെ ധുംകയിൽ ബൂത്തിന് പുറത്ത് ക്യൂ നിൽക്കുന്ന വോട്ടർമാർ.
ബാരാമതിയിലെ സ്ഥാനാർത്ഥിയും എൻസിപി നേതാവുമായ അജിത് പവാർ മാധ്യമങ്ങളോട് പ്രതികരിച്ചു. എട്ടാം തവണയും തന്നെ നിയമസഭയിലേക്ക് അയക്കാൻ ബാരാമതിയിലെ വോട്ടർമാർ സഹായിക്കുമെന്നും അജിത് പവാർ പറഞ്ഞു.
#WATCH | Baramati: Maharashtra Deputy CM and NCP candidate from Baramati Assembly constituency, Ajit Pawar says "We have done the work, we want to work and we have the vision for future developments. I have faith in the voters of Baramati that they will make me victorious and… pic.twitter.com/utIi5ES0ir
He says, "It is very important (to vote). Everyone, please step out and vote. This is the voting day, it is very important." pic.twitter.com/ySUFI3Loee
കേന്ദ്രസേന ആദിവാസി വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നു; ജെഎംഎം
കേന്ദ്രസേന ആദിവാസി വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതായി ജെഎംഎം ആരോപണം. വോട്ടെടുപ്പിൽ പങ്കെടുക്കാൻ എല്ലാവർക്കും തുല്യ അവകാശമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള എക്സ് പോസ്റ്റിലൂടെയാണ് ഹേമന്ത് സോറന്റെ പാർട്ടിയുടെ ആരോപണം.
8:15 AM, 20 Nov
സി കൃഷ്ണകുമാർ വോട്ട് രേഖപ്പെടുത്തി
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ കൽപ്പാത്തി എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
8:21 AM, 20 Nov
മഹാരാഷ്ട്ര
എൻസിപി ശരദ് പവാർ വിഭാഗം നേതാവും എംപിയുമായ സുപ്രിയ സുലെ ബാരാമതിയിൽ വോട്ട് രേഖപ്പെടുത്തി.
പാലക്കാട് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി ഷാഫി പറമ്പിൽ എംപി.
8:32 AM, 20 Nov
പാലക്കാട് സി കൃഷ്ണകുമാർ വോട്ട് രേഖപ്പെടുത്തുന്നു
#WATCH | Palakkad, Kerala: BJP candidate for Palakkad Assembly byelection, C Krishnakumar casts his vote at a polling booth in Palakkad
United Democratic Front (UDF) has fielded Rahul Mamkootathil from this seat, Left Democratic Front (LDF) has fielded P Sarin. pic.twitter.com/h3BBFiPTx4