കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് മെഡിക്കൽ കോളജ്: കോടതി വിധി ചോദിച്ച് വാങ്ങിയത്, വീഴ്ച പറ്റിയത് പട്ടിക ജാതി വകുപ്പിന്!!

  • By Desk
Google Oneindia Malayalam News

പാലക്കാട്: കുറവുകൾ പരിഹരിക്കാൻ ആവശ്യത്തിലേറെ സമയം ലഭിച്ചിട്ടും ഗവ. മെഡിക്കൽ കോളജിലെ അടുത്ത എംബിബിഎസ് ബാച്ചിന് പ്രവേശനാനുമതി നിഷേധിച്ചത് ഗുരുതര പിഴവിനെ തുടർന്ന്. പുതിയ തസ്തികകൾക്കു സർക്കാർ അനുമതി നൽകിയെങ്കിലും ഇതുൾപ്പടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിക്കുന്നതിൽ പട്ടികജാതി, ആരോഗ്യ വകുപ്പുകൾക്കു വീഴ്ച പറ്റി.

ഇതിനിടെ മെഡിക്കൽ കൗൺസിൽ ഓഫ‌് ഇന്ത്യ (എംസിഐ) പ്രവേശനാനുമതി നിഷേധിച്ച പാലക്കാട‌് ഗവ. മെഡിക്കൽ കോളേജിൽ അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ നിയമനങ്ങൾ സർക്കാർ പൂർത്തിയാക്കി. അധ്യാപകരുടെയും റസിഡൻഡ‌് ഡോക്ടർമാരുടെയും കുറവു കണ്ടെത്തിയതിനെത്തുടർന്നാണ‌് എംസിഐ മെഡിക്കൽ കോളേജിലെ അഞ്ചാം ബാച്ചിന‌്' പ്രവേശനാനുമതി നിഷേധിച്ചത‌്. 40 ശതമാനം അധ്യാപകരുടെയും 52 റസിഡൻഡ‌് ഡോക്ടർമാരുടെയും കുറവുണ്ടെന്നാണ‌് എംസിഐ പരിശോധനയിൽ കണ്ടെത്തിയത‌്. തുടർന്ന‌് സർക്കാർ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ചു. പ്രവേശനം അനുവദിക്കാതിരുന്നാൽ ഇത് പ്രതിസന്ധിയിലാകും. നിയമനങ്ങളെ ഇവ ബാധിക്കും.

exam-

മെയ‌് 15ന‌് ഇന്റർവ്യു നടത്തി നിയമനങ്ങൾ പൂർത്തിയാക്കിയത്. സർക്കാർ മെഡിക്കൽ കോളേജിൽ നിയമപ്രകാരം പത്ത‌് ശതമാനം ഒഴിവ‌ുകൾ മാത്രമാണ‌് അനുവദിച്ചിട്ടുള്ളത‌്. പുതിയ നിയമനം ലഭിച്ചവർ ജൂലൈയിൽ ചുമതലയേൽക്കും. നിയമനം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട രേഖകൾ ആരോഗ്യവകുപ്പിന‌് കൈമാറിയിട്ടുണ്ട‌്. ഇവ ഗവ. മെഡിക്കൽ കൗൺസിലിന‌് കൈമാറുന്നതോടെ അംഗീകാരം പുനഃസ്ഥാപിക്കാൻ കഴിയും. നേരത്തെ നാലാം ബാച്ചിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ഉയർന്നപ്പോഴും സംസ്ഥാന സർക്കാർ ഇടപെട്ടാണ‌് പ്രശ്നം പരിഹരിച്ചത‌്.

യു ഡി എഫ് സർക്കാർ കൊണ്ടുവന്ന മെഡിക്കൽ കോളജിൽ എൽഡിഎഫ‌് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ‌് നിയമനവും നിർമാണവുമുൾപ്പെടെയുള്ള നടപടി വേഗത്തിലാക്കിയത‌്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ 100 സീറ്റ് നഷ്ടമാകാതിരിക്കാൻ സർക്കാർ അപ്പീൽ നൽകും. വിധി അനുകൂലമായില്ലെങ്കിൽ നിയമനവും വിദ്യാർഥികളുടെ തുടർവിദ്യാഭ്യാസത്തിൽ പ്രതിസന്ധിയിലാകും.

English summary
palakkad medical college made mistake regarding MBBS admission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X