ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; രാജിവെക്കാനോ മാപ്പ് പറയാനോ തയ്യാർ, പ്രതികരണവുമായി പ്രിൻസിപ്പൽ!
തിരുവനന്തപുരം: പാലക്കാട് മെഡിക്കൽ കോളേജിൽ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ പ്രതകരണവുമായി കോളേജ് പ്രിൻസിപ്പൽ രംഗത്ത്. സംഭവത്തില്‍ താന്‍ രാജിവെയ്ക്കാനോ മാപ്പുപറയാനോ തയ്യാറാണെന്നു വ്യക്തമാക്കി പ്രിന്‍സിപ്പല്‍ ടിബി കുലാസ് വ്യക്തമാക്കി. തിരുവനന്തപുരത്തെത്തി പട്ടികജാതി-വര്‍ഗ മന്ത്രി എ.കെ ബാലനെ നേരിട്ടുകണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
'ആരാണ് ബിനീഷ്, ആരാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ എന്നൊന്നും എനിക്കറിയില്ല. എനിക്കു സിനിമയുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരെപ്പോള്‍ ഏതു പരിപാടിയില്‍ പങ്കെടുക്കുമെന്നൊന്നും എനിക്കറിയില്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ബിനീഷ് പരിപാടിയിൽ പങ്കെടുക്കുന്നത് തടഞ്ഞിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

'എങ്ങനെ ഞാന്‍ അങ്ങേരെ തടയും? അങ്ങേരുടെ സൈസ് കണ്ടിട്ടുണ്ടോ? എന്നെക്കണ്ടോ.. യൂണിയന്‍ വിളിച്ചിരിക്കും. അതുകൊണ്ടല്ലേ ഇവരൊക്കെ വന്നത്.'- എന്ന് അദ്ദേഹം പറഞ്ഞു. അതിഥികളെ ക്ഷണിക്കുന്നത് യൂണിയന്‍ മാത്രമാണോ ചെയ്യുന്നതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, പ്രിന്‍സിപ്പലറിയാതെ അതു ചെയ്തതു തെറ്റാണെന്നും പക്ഷേ താനൊരു പ്രിന്‍സിപ്പലാണ്, അച്ഛന്റെ സ്ഥാനത്തു നില്‍ക്കുന്നയാളാണെന്നും അവരെ ഒറ്റിക്കൊടുക്കുന്നതു ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications