മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ പീഡനശ്രമവും ആക്രമണവും.. സദാചാരഗുണ്ടകൾ പിടിയിൽ
പാലക്കാട്: മീങ്കര ഡാമിനടുത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയും സുഹൃത്തായ പെണ്‍കുട്ടിലെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത സദാചാര ഗുണ്ടകള്‍ പിടിയില്‍. തിങ്കളാഴ്ച വൈകിട്ടാണ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളെ മൂന്ന് പേര്‍ ആക്രമിച്ചത്. വണ്ണാമട സ്വദേശി ജയകുമാര്‍, മുതലമട സ്വദേശി മനോജ്, കന്നിമാരി സ്വദേശി കണ്ണന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ വധശ്രമത്തിനും ബലാത്സംഗ ശ്രമത്തിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ബൈക്കില്‍ മീങ്കര ഡാമിലെത്തിയ യുവാവിനേയും യുവതിയേയും സംഘം രണ്ട് ബൈക്കുകളിലായി പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. സ്ഥലത്ത് മദ്യപിച്ച് കൊണ്ടിരിക്കുകയായിരുന്ന കണ്ണനും ജയകുമാറുമാണ് ബൈക്കിലെത്തിയ യുവാവിനേയും പെണ്‍കുട്ടിയേയും ആദ്യം നോട്ടമിട്ടത്. തുടര്‍ന്ന് ഇവര്‍ ആക്രമണത്തിനും ബലാത്സഗത്തിനും പദ്ധതിയിടുകയും സുഹൃത്തായ മനോജിനെ വിളിച്ച് വരുത്തുകയും ചെയ്യുകയായിരുന്നു.

മൂവരും ചേര്‍ന്ന് ബൈക്കുകളില്‍ വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന് തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തു. പണമാണ് വേണ്ടതെങ്കില്‍ അത് നല്‍കാമെന്ന് പറഞ്ഞെങ്കിലും യുവാവിനെ സംഘം വടി കൊണ്ട് മര്‍ദ്ദിച്ചു. ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കാനായിരുന്നു ലക്ഷ്യം. പോലീസ് സ്‌റേറഷനില്‍ പോകാം എന്ന് പറഞ്ഞത് പ്രകാരം ഇവര്‍ വിദ്യാര്‍ത്ഥികളെ സ്ഥലത്ത് നിന്നും മാറ്റാനും ശ്രമിച്ചു. എന്നാല്‍ രക്ഷപ്പെട്ട് ഓടിയ വിദ്യാര്‍ത്ഥികള്‍ സമീപത്തുള്ള വീട്ടില്‍ അഭയം തേടി. ആക്രമണത്തില്‍ പരിക്കേറ്റ ഇവരെ പോലീസ് എത്തിയതാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാല്‍ തിരിച്ചറിയുന്ന മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.












Click it and Unblock the Notifications