Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് മല്യയോട് ഇങ്ങനെയാരും ചോദിച്ചില്ലേ? പരിഹസിച്ച് എംബി രാജേഷ്

കൊച്ചി: മദ്യരാജാവ് വിജയ് മല്യയെ സോഷ്യല്‍ മീഡിയ ഇതിനോടകം കൊന്നു കൊലവിളിച്ചു കഴിഞ്ഞു. ഇതിനിടയിലാണ് പാലക്കാട് എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനുമായ എംബി രാജേഷിന്റെ പരിഹാസവും എത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടന്ന സംഭവം പറഞ്ഞുകൊണ്ടാണ് എംപി രാജേഷിന്റെ പരിഹാസം.

കുവൈത്തിലേക്ക് പോകാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലിരിക്കുകയായിരുന്നു രാജേഷ്. അപ്പോഴാണ് എമിഗ്രേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥന്‍ തന്നോട് ഒരു ചോദ്യം ചോദിച്ചെന്ന് രാജേഷ് പറയുന്നു. സാര്‍ റിട്ടേണ്‍ ടിക്കറ്റ് എടുത്തിട്ടുണ്ടോ? തിയ്യതി എപ്പോഴാണ്? കോപ്പി കൈയ്യിലുണ്ടോ? ഇതായിരുന്നു ഉദ്യോഗസ്ഥന്റെ ചോദ്യം.

mbrajesh

ഇതിനു രാജേഷ് പറഞ്ഞ മറുപടിയാണ് രസകരം. ആ വിജയ് മല്യയോട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ റിട്ടേണ്‍ ടിക്കറ്റ് എടുത്തിട്ടാണോ പോകുന്നതെന്ന് അന്വേഷിച്ചിട്ടുണ്ടാവില്ല അല്ലേ? ഇതായിരുന്നു രാജേഷിന്റെ മറു ചോദ്യം. ഇതു കേട്ട എല്ലാവരും ചിരിച്ചു.

കുവൈത്തലേക്കു പോകനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലിരിക്കുന്നു. എമിഗ്രേഷൻ കൗണ്ടറിലെ ഉദ്യോഗസ്ഥന്റെ മര്യാദയോടെ ഉള്ള ചോദ്...

Posted by M.B. Rajesh onWednesday, March 16, 2016

വിജയ് മല്യ രാജ്യം വിട്ട് പോകാന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും പോലീസുകാരും സര്‍ക്കാരും സഹായിച്ചുവെന്നുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ള വിജയ് മല്യ എങ്ങനെ ഒരു തടസ്സങ്ങളുമില്ലാതെ മുങ്ങിയെന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+