കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാടിന്റെ സ്വന്തം എംപിയായി എംബി രാജേഷ്; പാര്‍ലമെന്റിലും നാട്ടിലും മികച്ച പ്രകടനം

Google Oneindia Malayalam News

Recommended Video

cmsvideo
പാലക്കാട് കോട്ട കാക്കാൻ MB രാജേഷിനാകുമോ? | Oneindia Malayalam

പാലക്കാട്: രണ്ടാം തവണയും തുടര്‍ച്ചയായി പാലക്കാട് ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് എംബി രാജേഷ്. ആദ്യത്തെ തവണയെ വച്ച് നോക്കുമ്പോള്‍ രണ്ടാം തവണ അതി ശക്തനായ എതിരാളിയായിരുന്നു രജേഷിന് ഉണ്ടായിരുന്നത്- സോഷ്യലിസ്റ്റ് ജനത നേതാവായിരുന്ന എംപി വീരേന്ദ്ര കുമാര്‍- എന്നാല്‍ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് രണ്ടാം തവണ രാജേഷ് പാലക്കാട് മണ്ഡലത്തില്‍ വിജയിച്ചത്.

ക്ഷൗരം ചെയ്ത മുഖവുമായി പ്രത്യക്ഷപ്പെട്ട സുരേന്ദ്രന് ആചാരം ലംഘിക്കാമോ, 41 ദിവസം വ്രതമെടുത്തോ?ക്ഷൗരം ചെയ്ത മുഖവുമായി പ്രത്യക്ഷപ്പെട്ട സുരേന്ദ്രന് ആചാരം ലംഘിക്കാമോ, 41 ദിവസം വ്രതമെടുത്തോ?

കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളിലായി സിപിഎം കൈയ്യടക്കി വച്ചിരിക്കുന്ന മണ്ഡലം ആണ് പാലക്കാട്. എസ്എഫ്‌ഐയിലൂടേയും ഡിവൈഎഫ്‌ഐയിലൂടേയും ആയിരുന്നു എംബി രാജേഷിന്റെ രാഷ്ട്രീയ വളര്‍ച്ച. നിലവില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവും ആണ് എംബി രാജേഷ്.

MB Rajesh

എംപി എന്ന നിലയില്‍ മണ്ഡലത്തിലും ലോക്‌സഭയിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് രാജേഷ് എന്ന് പറയാതിരിക്കാനാവില്ല. ലോക്‌സഭയില്‍ ഇതുവരെ 227 ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട് ഇദ്ദേഹം. 528 ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. 84 ശതമാനം അറ്റന്‍ഡന്‍സും ഉണ്ട് എംബി രാജേഷിന്. പാര്‍ലമെന്റിലെ എംപിമാരുടെ പ്രകടനത്തിന്റെ ദേശീയ ശരാശരിയേക്കാള്‍ എത്രയോ മുകളിലാണ് എംബി രാഷേജ് എന്ന് കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

എംപി ഫണ്ട് ചെലവഴിക്കുന്ന കാര്യത്തിലും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന കാര്യത്തിലും രാജേഷ് പിറകിലല്ല. 91.87 ശതമാനം ആണ് മൊത്തം ഫണ്ട് വിനിയോഗം നടത്തിയിട്ടുള്ളത്.

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്ദര ബിരുദ ധാരിയാണ് എംബി രാജേഷ്. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമ ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് പുസ്തകങ്ങള്‍ എംബി രാജേഷിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു പുസ്തകത്തിന്റെ എഡിറ്ററും ആണ്.

ദി വീക്ക് മാഗസിന്‍ 2010-2011 കാലത്തെ ഏറ്റവും മികച്ച എംപിയായി തിരഞ്ഞെടുത്തതും എംബി രാജേഷിനെ ആയിരുന്നു. ഇതേ വര്‍ഷം തന്നെ ഗ്ലോബല്‍ മലയാളി കൗണ്‍സിലും കേരളത്തിലെ മികച്ച എംപിയായി രാജേഷിനെ തിരഞ്ഞെടുത്തിരുന്നു.

English summary
Palakkad Lok Sabha Constituency: MB Rajesh performs well in constituency and Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X