Palakkad Municipality Election Result; പാലക്കാട് ട്വിസ്റ്റോ? കേവല ഭൂപിപക്ഷമില്ലാതെ ബിജെപി
പാലക്കാട് നഗരസഭയിൽ ബി ജെ പിയെ പുറത്ത് നിർത്താൻ എൽ ഡി എഫും യു ഡി എഫും കൈകോർക്കുമോ? ലീഡ് നിലയിൽ മുന്നിട്ട് നിൽക്കുന്നുണ്ടെങ്കിലും ബി ജെ പിയെ അധികാരത്തിൽ നിന്നും പുറത്ത് നിർത്താൻ അത്തരമൊരു സാധ്യത മുന്നണികൾ പരിശോധിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്.
53 വാർഡുള്ള നഗരസഭയിൽ നിലവിൽ എൻ ഡി എ 25 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എൽ ഡി എഫ് 9, യു ഡി എഫ് 18 എന്നിങ്ങനെയാണ് സീറ്റുകൾ. ഇനി കുറഞ്ഞ വാർഡുകൾ മാത്രമാണ് എണ്ണി തീർക്കാനുള്ളത്. 2015 ലാണ് പാലക്കാട് നഗരസഭ ആദ്യമായി ബി ജെ പി അധികാരം പിടിക്കുന്നത്. 24 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പി സ്വതന്ത്രരുടെ പിന്തുണയോടെയാണ് അന്ന് അധികാരം പിടിച്ചത്. അതുകൊണ്ട് തന്നെ സ്വസ്ഥത നിറഞ്ഞൊരു ഭരണമായിരുന്നില്ല. ആ തിരഞ്ഞെടുപ്പിൽ യു ഡി എഫ് 18, എല്‍ ഡി എഫ് 6, സ്വതന്ത്രര്‍ 4 എന്നിങ്ങനെയായിരുന്നു കക്ഷി നില.

2020 ല്‍ ബി ജെ പി വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിച്ചു. 52 അംഗ നഗരസഭാ കൗണ്‍സിലില്‍ അവര്‍ക്ക് 28 അംഗങ്ങളുണ്ടായിരുന്നു. 53 അംഗ നഗരസഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യം 27 സീറ്റുകളാണ്. ബി ജെ പിയാണ് ഇത്തവണയും ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ബി ജെ പിയെ പുറത്ത് പാലക്കാട് 'ഇന്ത്യ' സഖ്യം ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സഖ്യസാധ്യത കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ തള്ളിയിട്ടില്ലെന്നതാണ് ശ്രദ്ധേയം.
അതിനിടെ ഭരണത്തിലിരുന്ന പന്തളം നഗരസഭയില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നേരിട്ടും. ബി ജെ പിയില്‍ നിന്ന് നഗരസഭ എല്‍ ഡി എഫ് പിടിച്ചെടുത്തു. 2020 ല്‍ സംസ്ഥാനത്ത് ബി ജെ പി അധികാരത്തിലേറിയ രണ്ടാമത്തെ നഗരസഭയായിരുന്നു പന്തളം. 18 സീറ്റുകളില്‍ വിജയിച്ചാണ് ബി ജെ പി അന്ന് ഭരണം പിടിച്ചത്. എൽ ഡി എഫ് അന്ന് 9 സീറ്റുകളിൽ ഒതുങ്ങി. എന്നാൽ 14 സീറ്റുകളില്‍ വിജയിച്ചാണ് പന്തളത്ത് ഇത്തവണ എൽ ഡി എഫ് അധികാരത്തിലേറിയത്. ബി ജെ പി വെറും 9 സീറ്റുകളിൽ ഒതുങ്ങി.












Click it and Unblock the Notifications