കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കു മറുപടിയുമായി ഡിവൈഎഫ്‌ഐ; പാലക്കാട്‌ നഗരസഭ കെട്ടിടത്തില്‍ ദേശീയ പതാകയുടെ ഫ്‌ളക്‌സ്‌ ഉയര്‍ത്തി

Google Oneindia Malayalam News

പാലക്കാട്‌: പാലക്കാട്‌ നഗരസഭയില്‍ ജയ്‌ ശ്രീറാം ഫ്‌ളക്‌സ്‌ തൂക്കിയ പാലക്കാട്‌ നഗരസഭ കെടിടത്തില്‍ ഡിവൈഎഫ്‌ഐപ്രവര്‍ത്തകര്‍ ദേശീയ പതാകയുടെ ഫ്‌ളക്‌സ്‌ ഉയര്‍ത്തി. പ്രവര്‍ത്തകരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കി. ബിജെപി പ്രവര്‍ത്തകരുടെ പ്രവര്‍ത്തിയില്‍ പ്രതിഷേധിച്ച്‌ നഗസഭയിലേക്ക്‌ മാര്‍ച്ച്‌ നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരസഭയ്‌ക്ക്‌ മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്‌.

Recommended Video

cmsvideo
ഇതാണ് ജനാധിപത്യം സംഘികളുടേത് മതാധിപത്യവും | Oneindia Malayalam

തദ്ദേശ തിരഞ്ഞെടുപ്പ്‌ വോട്ടെണ്ണല്‍ ദിനത്തില്‍ പാലക്കാട്‌ നഗരസഭയുടെ ഭരണമുറപ്പാക്കിയതിന്‌ പിന്നാലെ നഗരസഭാ മന്ദിരത്തില്‍ കയറിയ ബിജെപി പ്രവര്‍ത്തകര്‍ ജയ്‌ ശ്രീറാം ഫ്‌ളക്‌സ്‌ തൂക്കിയതിനെതിരെ വലിയ പ്രതിഷേധമാണ്‌ സംസ്ഥാനത്ത്‌ ഒട്ടാകെ ഉയരുന്നത്‌. സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും നഗരസഭാ സെക്രട്ടറിയുമടക്കം സംഭവത്തില്‍ പൊലീസിന്‌ പരാതി നല്‍കിയിട്ടുണ്ട്‌.

jai sreeram

ഭരണഘടനാ സ്ഥാപനമായ മുനിസിപ്പല്‍ ഓഫീസിന്‌ മുകളില്‍ കയറി ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും 'ജയ്‌ ശ്രീറാം' എന്ന ബാനര്‍ ചുവരില്‍ വിരിക്കുകയും ചെയ്‌തത്‌ ബിജെപി നേതാക്കളുടെ അറിവോടെ സംഘപരിവാര്‍ പ്രവര്‍ത്തകരെ ഉപയോഗിച്ചാണെന്ന്‌ ടൗണ്‍ സൗത്ത്‌ പൊലീസില്‍ നല്‍കിയ പരാതിയില്‍ സിപിഎം ആരോപിച്ചു.

നഗരസഭാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. ജയ്‌ ശ്രീറാം ഫ്‌ളക്‌സ്‌ തൂക്കിയതില്‍ മാത്രമാണ്‌ കേസെടുത്തത്‌. എന്നാല്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ്‌ കോസ്‌. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പ്രതിപ്പട്ടിക തയാറാക്കുന്നത്‌ തെളിവ്‌ ശേഖരിച്ച ശേഷമാകുമെന്ന നിലപാടിലാണ്‌ പൊലീസ്‌. വോട്ടിങ്‌ സെന്ററുള്‍പ്പെടുന്ന കെട്ടിടത്തിലേക്ക്‌ കൗണ്ടിങ്‌ ഏജന്റുമാരെയും സ്ഥാനാര്‍ഥികളേയും റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കടത്തിവിട്ടെന്നും അതിനാല്‍ സുരക്ഷാ വീഴ്‌ച്ചയുണ്ടെന്ന്‌ പറയാനാവില്ലെന്നുമാണ്‌ പൊലീസ്‌ പ്രതികരണം.

English summary
Palakkad municipality Jai Sriram controversy; DYFY flagged national flag in Palakkad municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X