കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവെച്ച് മുങ്ങിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പൊങ്ങിയത് ബിജെപി ഓഫീസില്‍; പാലക്കാടും ചാക്കിട്ട് പിടുത്തം

Google Oneindia Malayalam News

പാലക്കാട്: സംസ്ഥാനത്ത് ബിജെപിയുടെ ഭരണത്തിലുള്ള ഏക നഗരസഭയാണ് പാലക്കാട്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒരുകക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അധികാരത്തില്‍ എത്തുകയായിരുന്നു. 52 അംഗ നഗരസഭയില്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചാല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍ സാധിക്കുമായിരുന്നു.

<strong>സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്ന് ഒ രാജഗോപാല്‍; പഴയലേഖനം വീണ്ടും ചര്‍ച്ചാ വിഷയമാവുന്നു</strong>സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്ന് ഒ രാജഗോപാല്‍; പഴയലേഖനം വീണ്ടും ചര്‍ച്ചാ വിഷയമാവുന്നു

നഗരസഭയില്‍ യുഡിഎഫ് അവിശ്വാസം പ്രമേയം കൊണ്ടുവന്നാല്‍ സിപിഎം പിന്തുണക്കില്ല എന്നതിനലാണ് ബിജെപി ഭരണത്തിലിരിക്കുന്നത് എന്നായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷമായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. എന്നാല്‍ ഒടുവില്‍ യുഡിഎഫ് അവിശ്വാസത്തെ സിപിഎം പിന്തുണക്കാന്‍ തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗതന്നെ രാജിവെച്ച് ബിജെപിയെ രക്ഷപ്പെടുത്തുന്ന അപൂര്‍വ്വ കാഴ്ച്ചയായിരുന്നു പാലക്കാട് കണ്ടത്. രാജിവെച്ച് കോണ്‍ഗ്രസ് അംഗം ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്.

തിങ്കളാഴ്ച്ച രാവിലെ

തിങ്കളാഴ്ച്ച രാവിലെ

കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നഗരസഭ അധ്യക്ഷയ്‌ക്കെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു കോണ്‍ഗ്രസ് അംഗമായ ശരവണന്‍ രാജിവെച്ചത്. ഇതോടെ അവിശ്വാസ പ്രമേയം വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം പ്രതിപക്ഷത്തിന് നഷ്ടമാവുകയും ബിജെപി ഭരണം തുടരുകയുമായിരുന്നു.

അവിശ്വാസ പ്രമേയം

അവിശ്വാസ പ്രമേയം

52 അംഗ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപി 24, യുഡിഎഫ് 17, സി.പി.ഐ.എം 9 വെല്‍ഫയര്‍ പാര്‍ട്ടി 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്ത്ര അംഗത്തിന് തിരഞ്ഞെടുപ്പ് കേസ് ഉള്ളതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശം ഇല്ലാത്തതിനാല്‍ അവിശ്വാസ പ്രമേയം വിജയിക്കാന്‍ 27 അംഗപ്രതിപക്ഷത്തിന്റെ മൊത്തം വോട്ടും ലഭിക്കേണ്ടിയിരുന്നു.

സിപിഎമ്മും

സിപിഎമ്മും

യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎമ്മും വെല്‍ഫയര്‍ പാര്‍ട്ടിയും പിന്തുണക്കുമെന്ന പ്രഖ്യാപിച്ചതോടെ പ്രമേയം വിജയിപ്പിക്കാന്‍ വേണ്ട കൃത്യം 27 വോട്ട് തികഞ്ഞു. ഇതോടെ സംസ്ഥാനത്തെ ഏക നഗരസഭാ ഭരണം ബിജെപിക്ക് നഷ്ടമാവാന്‍ മണിക്കൂറകള്‍ മാത്രം എന്ന സ്ഥിതിയിലെത്തി കാര്യങ്ങള്‍.

മണിക്കൂറുകള്‍ മാത്രം ശേഷിക്കെ

മണിക്കൂറുകള്‍ മാത്രം ശേഷിക്കെ

എന്നാല്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഏവരേയും ഞെട്ടിച്ചുകൊണ്ട് കല്‍പാത്തിയില്‍ നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ശരവണന്‍ രാജിവെച്ചതോടെ പ്രതിപക്ഷത്തെ അംഗസഖ്യ 26 ആയി ചുരുങ്ങുകയം അവിശ്വാസം പരാജയപ്പെടുകുയമായിരുന്നു.

ബിജെപി ഓഫീസില്‍

ബിജെപി ഓഫീസില്‍

രാജിവെച്ചതിന് ശേഷം കാണാതായ ശരവണന്‍ പിന്നീട് പൊങ്ങിയത് ബിജെപി ഓഫീസിലായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന ശരവണന്‍ ബിജെപി ഓഫീസിലെത്തിയത്.

ശരവണനെ കാണാനില്ല

ശരവണനെ കാണാനില്ല

ശരവണനെ കാണാനില്ലെന്ന് ഡിസിസി പ്രസിഡന്റ് ശ്രീകണ്ഠന്‍ കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ശരവണന്‍ ബിജെപി ഓഫീസിലെത്തിയത്. ബിജെപി ആസ്ഥാനത്ത് എത്തിയ അദ്ദേഹം താന്‍ രാജിവെച്ചതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കി.

സിപിഎമ്മിനൊപ്പം നില്‍ക്കരുത്

സിപിഎമ്മിനൊപ്പം നില്‍ക്കരുത്

കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ രീതികളോട് തനിക്ക് യോജിക്കാനാവില്ല. സിപിഎമ്മിനൊപ്പം നില്‍ക്കാനുള്ള കോണ്‍ഗ്രസ്സിന്റെ തീരുമാനം ശരിയല്ല. അതുകൊണ്ടാണ് കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതെന്ന് ശരവണന്‍ വ്യക്തമാക്കി. സാമ്പത്തികമായി ഒരു നേട്ടവും രാജിക്ക് പിന്നില്‍ ഇല്ല.

അഭിമാനത്തോടെ

അഭിമാനത്തോടെ

ഞാന്‍ അഭിമാനത്തോടെയാണ് രാജിവെച്ചത്. അല്ലാതെ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയോ വിട്ടുനില്‍ക്കുയോ ചെയ്തിട്ടില്ല. കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനം നടത്താന്‍ വേണ്ടിയായാണ് രണ്ടു ദിവസം പാലക്കാട് നിന്ന് മാറി നിന്നതെന്നും ശരവണന്‍ വ്യക്തമാക്കി.

ബിജെപി നേതൃത്വം

ബിജെപി നേതൃത്വം

സംരക്ഷണം ആവശ്യപ്പെട്ട് സമീപിച്ച തനിക്ക് അത് നല്‍കാമെന്ന് ബിജെപി നേതൃത്വം അറിയിച്ചതിനാല്‍ ബിജെപിയില്‍ ചേരുകയാണ്. രാജി സംബന്ധമായ കൂടുതല്‍ സംശയങ്ങള്‍ക്ക് രണ്ടു ദിവസത്തിനകം ശരവണന്‍ വിശദീകരണം നല്‍കുമെന്ന് ബിജെപി ജില്ല അദ്ധ്യക്ഷന്‍ കൃഷ്ണദാസ് അറിയിച്ചു.

25 ലക്ഷം രൂപ വാഗ്ദാനം

25 ലക്ഷം രൂപ വാഗ്ദാനം

അതേസമയം കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവെച്ചതിന് പിന്നില്‍ ബിജെപിയുടെ ചാക്കിട്ടു പിടുത്തമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ബിജെപി ശരവണന് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.

കോണ്‍ഗ്രസ്സിനുള്ളിലും പ്രശ്‌നങ്ങള്‍

കോണ്‍ഗ്രസ്സിനുള്ളിലും പ്രശ്‌നങ്ങള്‍

അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സിനുള്ളിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ്സിനുള്ളില്‍ ഒരു വിഭാഗം അവിസ്വാസ നീക്കത്തിനെതിരായിരുന്നു. ബിജെപി നേതാക്കാളുടെ നീക്കങ്ങള്‍ അറിയാവുന്ന കോണ്‍ഗ്രസ്സുകാര്‍ വിവരം മറച്ചുവെച്ചെന്നും ആരോപണം ഉണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡിസിസ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.

ആരോപണം തള്ളി

ആരോപണം തള്ളി

അതേസമയം കോണ്‍ഗ്രസ് കൗണ്‍സിലര്‍ ശരവണന്‍ രാജിവെച്ചിതിന് പിന്നില്‍ കച്ചവടമാണെന്ന ആരോപണം ബിജെപി തള്ളി. എന്നാല്‍ കിട്ടുന്ന കിട്ടുന്ന അവസരം ബിജെപി പ്രയോജനപ്പെടത്തുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ കൗണ്‍സിലര്‍മാര്‍ രാജിവെച്ച് ബിജെപിക്ക് പിന്തുണ നല്‍കുമെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു.

ആരോപണം

ആരോപണം

ബിജെപി വന്‍ തുകകള്‍ ഓഫര്‍ ചെയ്തിരുന്നതായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മക്കളുടെ വിവാഹം , കുടുംബ ടൂര്‍, ജോലി എന്നിങ്ങനെ വാഗ്ദാനം ചെയ്തെന്നായിരുന്നു കൗണ്‍സലര്‍മാരുടെ ആരോപണം.

English summary
palakkad municipality; resigned congress councillor in bjp office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X