നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു
പാലക്കാട്: നെന്മാറായിൽ കൊലക്കേസ് പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു. പോത്തുണ്ടി സ്വദേശി സുധാകരനും ( 58) അമ്മ ലക്ഷ്മിയും ( 76 ) ആണ് മരിച്ചത്. 2019 ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ചെന്താമര എന്ന 58കാരനാണ് സുധാകരനെയും അമ്മയേയും കൊലപ്പെടുത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. അയൽവാസി കൂടിയായ ചെന്താമര വീടിന് മുന്നിൽ വെച്ചാണ് ഇരുവരെയും ആക്രമിച്ചത്. കേസിൽ ജയിലിൽ ആയിരുന്ന ചെന്താമര അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത് എന്നാണ് പോലീസ് പറയുന്നത്. വാക്ക് തർക്കം, വ്യക്തി വൈരാഗ്യം എന്നിവ മൂലമാണ് കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യയെ ചെന്താമര വെട്ടിക്കൊന്നത്.

കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടയിൽ ആണ് ഇരട്ട കൊലപാതകം. ആലത്തൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നാലെ ഒളിവിൽ പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം നടത്തുകയാണ്.












Click it and Unblock the Notifications