Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിൽക്കുന്നത് ഭൂമിയോളം ക്ഷമിച്ച്,ശക്തിയില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാത്തത്';അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം; ഭൂമിയോളം ക്ഷമിച്ച് കൊണ്ടാണ് സംഘപരിവാർ പ്രവർത്തകർ നിൽക്കുന്നതെന്ന് ബി ജെ പി ദേശിയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. പാലക്കാട്ടെ സംഘപരിവാര്‍ കുടുംബത്തിന് തിരിച്ചടിക്കാന്‍ ശക്തിയില്ലാത്തതുകൊണ്ടല്ല. ഈ നാട്ടിലെ ജനം ആഗ്രഹിക്കുന്നത് ശാന്തിയും സമാധനവുമാണ്. അതിനൊപ്പമാണ് ബി ജെ പി നേതൃത്വവും നിൽക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

 bjp-1615202651-162279

ശ്രീനിവാസൻ ക്രൂരമായി കൊലചെയ്യപ്പെട്ടിട്ട് നാല് ദിവസം പിന്നിടുകയാണ്. കൊലപാതകികളെ പിടിക്കാൻ പിണറായിയുടെ കീഴിലുള്ള പോലീസ് ഇതുവരേയും തയ്യാറായിട്ടില്ല. പിണറായിയുടെ ബി ജെ പി- ആർ എസ് എസ് വിരോധമാണ് ഇത് കാണിക്കുന്നത്. പിണറായിയുടെ രാഷ്ട്രീയം നടപ്പാക്കേണ്ടവരല്ല പോലീസ്. നഗരഹൃദയത്തിൽ പട്ടാപ്പകലാണ് ശ്രീനിവാസന്റെ കൊല നടന്നത്. നിമിഷങ്ങൾക്കുള്ളിൽ പ്രതികളെ പിടിക്കാനുള്ള സാങ്കേതിക വിദ്യകൾ ഇന്ന് നമ്മുക്കുണ്ട്. എന്നാൽ പോലീസ് എന്തുകൊണ്ടാണ് പ്രതികളെ പിടികൂടാത്തത്? പിണറായി നിർദ്ദേശം നൽകിയത് കൊണ്ടാണ് പോലീസ് പ്രതികളെ പിടികൂടാത്തതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു..

ശ്രീനിവാസന്റെ കൊലയ്ക്ക് ശേഷം ബി ജെ പി പ്രവർത്തകരുടെ വീടുകളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. മുൻപ് ചന്ദ്രേശഖരൻ കൊലപാതകം ഉണ്ടായപ്പോൾ സി പി എമ്മിന്റെ പാർട്ടി ഗ്രാമത്തിൽ ചെന്ന് പ്രതികളെ പിടിച്ച പോലീസ് നമ്മുടെ സേനയിൽ ഉണ്ട്. പോലീസിനകത്ത് മിടുക്കരായ നിരവധി ഉദ്യോഗസ്ഥരുണ്ട്. എന്നാൽ അവരുടെ കൈകൾ ബന്ധിപ്പിച്ച നിലയിലാണ് ഇപ്പോൾ.

മന്ത്രി ഗോവിന്ദൻ എസ് ഡി പി ഐയെ ന്യായീകരിക്കുകയാണ് ചെയ്തത്.കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് എസ് ഡി പി ഐ നിയന്ത്രിക്കുക പ്രായോഗികമല്ലെന്നാണ്. എന്നാൽ കോടിയേരി മനസിലാക്കേണ്ടത് ഇതിനേക്കാൾ വലിയ തീവ്രവാദികളായ സിമിയെ ഇവിടെ നിരോധിച്ചിട്ടുണ്ട്, മാവോയിസ്റ്റുകളെ നിയന്ത്രിച്ചിട്ടുണ്ട്, അതിനാൽ സർക്കാരിന് കടുത്ത നടപടി വേണമെങ്കിൽ സ്വീകരിക്കാനാകും. കർണാടക ഉൾപ്പെടെ ഇന്ത്യയിലെ നിരവധി സംസ്ഥാന സർക്കാരുകൾ ഈ തീവ്ര ഗ്രൂപ്പുകളെ നിരോധിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാരിന് മേൽ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എന്താണ് പിണറായിടേയും കോടിയേരിയുടേയും നിലപാട് പറയാൻ തയ്യാറാവണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

'നാടിന്റെ സമാധാനവും ശാന്തിയും തകർക്കാൻ ശ്രമിക്കുന്ന, ഐ എസ് ഐ എസ് ആശയങ്ങളുമായി നടക്കുന്ന തീവ്ര ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നില്ലേങ്കിൽ നാടിന്റെ മസമാധാനം നടഷ്ടപ്പെടും. പിണറായി നിലപാട് തിരുത്താൻ തയ്യാറാകണം. മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞത് ഭീകരവാദികളുടെ രൂപത്തിലാണ് ആക്രമം നടന്നതെന്നാണ്. എന്നിട്ടും ഈ നാല് ദിവസമായിട്ടും പ്രതികരളെ പിടിക്കാതിരുന്നത് ഗുരുതര വീഴ്ചയാണ്. ആഭ്യന്തരം ഭരിക്കുന്ന പിണറായിയുടെ പരാജയമാണിത്'.

'അക്രമ രാഷ്ട്രീയം കേരളത്തിൽ അവസാനിപ്പിക്കണം. തുടർച്ചയായി മൂന്ന് കൊല കേരളത്തിൽ നടന്നു. ആലപ്പുഴയിലെ സഞ്ജിത്തിന്റെ കൊലയ്ക്ക് പ്രതികാരം ബി ജെ പി ചെയ്തിട്ടുണ്ടോ? ശ്രീനിവാസന്റെ കൊല നടന്നപ്പോഴും ഭൂമിയോളം ക്ഷമിച്ചുകൊണ്ടാണ് നമ്മുടെ പ്രവര്‍ത്തകര്‍ നില്‍ക്കുന്നത്. പാലക്കാട്ടെ സംഘപരിവാര്‍ കുടുംബത്തിന് തിരിച്ചടിക്കാന്‍ ശക്തിയില്ലാത്തതുകൊണ്ടല്ല. ഈ നാട്ടിലെ ജനം ആഗ്രഹിക്കുന്നത് ശാന്തിയും സമാധനവുമാണ്.
അതിനൊപ്പമാണ് ബി ജെ പി നേതൃത്വവും നിൽക്കുന്നത്'.

സുബൈറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപതാകം അല്ലെന്ന് പോലീസ് തന്നെ പറഞ്ഞിട്ടുണ്ട്. സുഹൃത്തിന്റെ കൊലപാതകത്തിന് പ്രതികാരമായിട്ട് ചിലർ ചെയ്ത തീർത്തും വ്യക്തിപരമായ ആക്രമാണ് അത്. തിരിച്ചടിക്കുക ബി ജെ യുടെ രാഷ്ട്രീയമല്ല. തിരിച്ചടി രാഷ്ട്രീയം കേരളത്തെ പഠിപ്പിച്ചത് സി പി എം ആണ്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പ്രധാന കേന്ദ്രം പിണറായിയുടെ നാടായ കണ്ണൂരാണ്. ഒരിക്കൽ മാത്രമാണ് സി പി എം തിരിച്ചടിക്കാതിരുന്നിട്ടുള്ളത്. അത് മഹാരാജാസിൽ അഭിമന്യുവിനെ കൊലപ്പെട്ടുത്തിയപ്പോഴാണ്. അതിലൂടെ സി പി എം- എസ് ഡി പി ഐ അവിഹിത ബന്ധം വ്യക്തമാവുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+