നഴ്സിനെ പീഡിപ്പിച്ചത് ഓട്ടോഡ്രൈവര്‍!! ദുരൂഹതയുടെ ചുരുളഴിയുന്നു....പോലീസ് പറയുന്നത്...
യുവതിയുടെ അയല്‍വാസിയെയാണ് അറസ്റ്റ് ചെയ്തത്
പാലക്കാട്: പാലാന ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. 20കാരിയായ നഴ്‌സിന്റെ ആത്മഹത്യക്കു കാരണം കാമുകനാണെന്നു പോലീസ് കണ്ടെത്തി. ഈ ആശുപത്രിയില്‍ അടുത്ത കാലത്ത് വനിതാ ജീവനക്കാര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍ നടത്തിയിരുന്നു.

അയല്‍വാസിയായ ഓട്ടോഡ്രൈവര്‍ പൊല്‍പ്പുള്ളി നരംകുഴി വേപ്പക്കോട് ഷിബുവി (28) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും മരിച്ച നഴ്‌സും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി ഷിബു യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഒടുവില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു ഇയാള്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയത്. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഷിബുവിനെ റിമാന്‍ഡ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങി.

പാലാന ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഏത് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

മരിച്ച 20കാരിയായ നഴ്‌സിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുവതി ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യുവതിയുടെ ആത്മഹത്യയെക്കുറിച്ച് ബന്ധുകള്‍ പരാതി നല്‍കാതിരുന്നതാണ് ദുരൂഹതകള്‍ വര്‍ധിപ്പിച്ചത്.

യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷിബുവുമായുള്ള ബന്ധത്തെക്കുറിച്ച് സൂചന ലഭിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കാര്യങ്ങള്‍ തുറന്നുപറയുകയും ചെയ്തു. ഇയാള്‍ക്കെതിരേ ലൈംഗിക പീഡനം, ആത്മഹത്യ പ്രേരണ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

ഫെബ്രുവരി 21നാണ് യുവതി ആത്മഹത്യ തെയ്തത്. ചെറിയച്ഛന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകായയിരുന്നു. ആശുപത്രിയില്‍ തുടര്‍ച്ചയായുണ്ടായ ദുരൂഹ മരണങ്ങളുടെ ലിസ്റ്റിലാണ് ഇതും ഉള്‍പ്പെട്ടിരുന്നത്.

2016 ഡിസംബറില്‍ ഈ ആശുപത്രിയിലെ മറ്റൊരു ജീവനക്കാരി കൂടി ആത്മഹത്യ ചെയ്തിരുന്നു. എക്‌സ്‌റേ ടെക്‌നീഷ്യനാണ് മരിച്ചത്. മരണത്തെക്കുറിച്ച് അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ കുടുംബം ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

മാര്‍ച്ചില്‍ ഈ ആശുപത്രിയിലെ രണ്ടു ജീവനക്കാരികളാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഒരാഴ്ചയ്ക്കിടെയായിരുന്നു ഈ രണ്ടു സംഭവങ്ങളും. ഇതില്‍ ഒരു യുവതിയുടെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഈ ആശുപത്രിയിലെ നഴ്‌സിങ് ഹോസ്റ്റലില്‍ താമസിക്കുന്നവരാണ് ലൈംഗിക പീഡനത്തിന് ഇരയായതെന്നാണ് വാര്‍ത്തകള്‍. ഏകദേശം 22 ഓളം പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായും സംശയിക്കുന്നു.

മൂന്നു പേരാണ് ജീവനക്കാരികളെ പീഡിപ്പിക്കുന്നതെന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ ആശുപത്രിയിലെ ഡ്രൈവറാണെന്നാണ് ചിലര്‍ ആരോപിക്കുന്നത്.

ജീവനക്കാരുടെ ആത്മഹത്യയിലും ആത്മഹത്യാ ശ്രമത്തിലും ആശുപത്രിക്കോ മാനേജ്‌മെന്റിനോ പങ്കില്ലെന്ന് പാലാന മാനേജ്‌മെന്റ് അറിയിച്ചു. ആത്മഹത്യ നടന്നത് വ്യക്തിപരമായ കാരണങ്ങളാലാണെന്നും അവരുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നതായും മാനേജ്‌മെന്റ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.












Click it and Unblock the Notifications