വാളയാറില്‍ മരിച്ച രണ്ട് പെണ്‍കുട്ടികളും ബലാത്സംഗം ചെയ്യപ്പെട്ടു..! പലതവണ പീഡിപ്പിച്ച ബന്ധു പിടിയിൽ!!
പാലക്കാട്: വാളയാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സഹോദരിമാരായ പെണ്‍കുട്ടികള്‍ രണ്ടും പേരും ബലാത്സംഗത്തിന് ഇരയായതായി പോലീസ് സ്ഥിരീകരിച്ചു. ഐജി അജിത് കുമാറാണ് കുട്ടികള്‍ പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
Read Also: സൗദിയില്‍ പ്രവാസികള്‍ക്ക് ഇനി നല്ലകാലം..ഭീമന്‍ പദ്ധതികളുമായി രണ്ടാം കിരീടാവകാശി..!
Read Also: യത്തിംഖാനയിലെ പെണ്‍കുട്ടികള്‍ ജനുവരി മുതല്‍ പീഡിപ്പിക്കപ്പെട്ടു..!!ആദ്യം മിഠായി.പിന്നെ അശ്ലീല വീഡിയോ
കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ശാസ്ത്രീയ പരിശോധനയിലും പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നിലവില്‍ ദുരൂഹമരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ ബന്ധു അടക്കം 3 പേര്‍ പോലീസിന്റെ പിടിയിലാണ്. മൂത്ത കുട്ടിയെ ബന്ധു പീഡിപ്പിച്ചിരുന്നതായി അമ്മ മൊഴി നല്‍കിയിരുന്നു.

ഇയാള്‍ പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും ഇയാള്‍ക്ക് താക്കീത് നല്‍കിയതായും അമ്മ മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടികളുടെ ഇളയച്ഛന്റെ മകനാണ് കസ്റ്റഡിയിലുള്ള ഈ ബന്ധു.

ജനുവരി മുപ്പത്തിയൊന്നിനാണ് പതിനൊന്നുകാരിയായ മൂത്തമകളെ വീട്ടിലെ ഉത്തരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഒന്നര മാസത്തിന് ശേഷം മാര്‍ച്ച് നാലിന് ഇളയ മകളേയും ഇതേനിലയില്‍ കണ്ടെത്തി.

മൂത്ത കുട്ടി പീഡിപ്പിക്കപ്പെട്ടതായി അന്ന് തന്നെ മൃതദേഹ പരിശോധനയില്‍ സൂചനയുണ്ടായിരുന്നു. എന്നാല്‍ ആന്തരികാവയവ പരിശോധനയില്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു.

ബന്ധുവായ പ്രതിയെ അന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയായിരുന്നു. മൂത്ത കുട്ടി മരിച്ച ദിവസം വീട്ടില്‍ നിന്നും രണ്ടുപേര്‍ ഇറങ്ങിപ്പോകുന്നത് കണ്ടതായി ഇളയ കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.

പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ തന്നെ രംഗത്ത് എത്തിയിരുന്നു. എട്ടടി ഉയരത്തിലുള്ള വീടിന്റെ ഉത്തരത്തില്‍ എങ്ങനെ ഈ ചെറിയ കുട്ടികള്‍ തൂങ്ങിയെന്നത് തന്നെ സംശയാസ്പദമാണ്.

കട്ടിലില്‍ കയറി നിന്നാല്‍ പോലും കുട്ടികള്‍ക്ക് ഉത്തരത്തില്‍ പിടിയെത്തില്ല. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടികളുടേത് ആത്മഹത്യയല്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് പോലീസ്. സമഗ്രാന്വേഷണം വേണമെന്ന് ബന്ധുക്കളും ആവശ്യപ്പെടുന്നു.












Click it and Unblock the Notifications