Get Updates
Get notified of breaking news, exclusive insights, and must-see stories!

Palakkad Election Result Live: രാഹുല്‍ മാങ്കൂട്ടത്തിലിന് ആധികാരിക ജയം, ബിജെപി തകര്‍ന്നടിഞ്ഞു

കേരളം അടുത്തെങ്ങും കണ്ടിട്ടില്ലാത്ത തിരഞ്ഞെടുപ്പ് ആവേശമാണ് പാലക്കാട്. പ്രചരണത്തിലെ ആവേശം പോളിങ് ബൂത്തില്‍ പ്രതിഫലിച്ചില്ലെങ്കിലും താരതമ്യേന ഭേദപ്പെട്ട പോളിങ് ഉപതിരഞ്ഞെടുപ്പിലുമുണ്ടായി. സിറ്റിങ് എംഎല്‍എ ഷാഫി പറമ്പില്‍ വടകര ലോക്സഭ സീറ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് നിയമസഭ സീറ്റില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നത്.

palakkad-election-result-live-

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച മെട്രോമാന്‍ ഈ ശ്രീധരനുമായുള്ള ശക്തമായ പോരാട്ടത്തിന് ഒടുവിലായിരുന്നു ഷാഫി പറമ്പിലിന്റെ ജയം. ബിജെപിയുടെ കൃഷ്ണകുമാറിനെയും എല്‍ഡിഎഫിന്റെ പി സരിനെയും പിന്നിലാക്കി ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ വിജയം നേടിയിരിക്കുകയാണ്.

പാലക്കാട് നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ വണ്‍ഇന്ത്യ മലയാളത്തിലൂടെ അറിയാം.

Nov 23, 2024, 1:54 pm IST

രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു

കൂട്ടായ്മയുടെ വിജയം. ജനങ്ങള്‍ ആഗ്രഹിച്ച വിജയമാണിത്. നേതാക്കള്‍ വരെ പഞ്ചായത്തുകളുടെയും വാര്‍ഡുകളുടെയും ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തിച്ചു. എല്ലാ ഘടകകക്ഷികളും ഇവിടെ പ്രചാരണം നടത്തി. എല്ലാവരോടും നന്ദിയുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍.
Nov 23, 2024, 1:46 pm IST

സുരേന്ദ്രന്‍ പറയുന്നു

ചെറിയൊരു വോട്ടിന്റെ കുറവുണ്ടായി. അക്കാര്യം പരിശോധിക്കും. പ്രചാരണ കാലത്ത് ബിജെപി ജയിക്കുമെന്ന് പറഞ്ഞിരുന്നു. സമാനമായ അവകാശ വാദം ചേലക്കരയില്‍ സുധാകരനും പറഞ്ഞില്ലേ. ഞാന്‍ പറഞ്ഞത് മാത്രം എന്തിന് ചോദിക്കുന്നുവെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Nov 23, 2024, 1:26 pm IST

റോഡ് ഷോ

പാലക്കാട് ഇനി തുറന്ന വാഹനത്തില്‍ റോഡ് ഷോ. യുഡിഎഫ് പ്രവര്‍ത്തകര്‍ നഗരം ചുറ്റി പ്രകടനം നടത്തും. ആവേശത്തോടെ യുഡിഎഫ് അണികളും നേതാക്കളും. കൂടുതല്‍ പ്രവര്‍ത്തകര്‍ നഗരത്തിലേക്ക് എത്തിക്കഴിഞ്ഞു.
Nov 23, 2024, 1:20 pm IST

എംവി ഗോവിന്ദന്‍ പറയുന്നു

ചേലക്കരയില്‍ ലഭിച്ചത് മികച്ച വിജയം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 5000 മാത്രമായിരുന്നു ഭൂരിപക്ഷം. ഇപ്പോള്‍ 12000 കടന്നു. പാര്‍ലമെന്റില്‍ യുഡിഎഫിന് ലഭിച്ചതിനേക്കാള്‍ 3000 വോട്ട് അവര്‍ക്ക് ഇപ്പോള്‍ കുറഞ്ഞു. എല്‍ഡിഎഫിന്റെ സീറ്റ് നിലനിര്‍ത്താന്‍ സാധിച്ചത് മികച്ചത് നേട്ടമാണ്. കേരള രാഷ്ട്രീയം എങ്ങോട്ടാണ് പോകുന്നത് എന്ന ചിത്രം നല്‍കുന്ന ഫലമാണിത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് നിര്‍ണായക ചുമതലയുണ്ട് എന്ന് വ്യക്തമാകുന്നു. പാലക്കാട് എല്‍ഡിഎഫ് മുന്നോട്ട് വച്ചത് മികച്ച സ്ഥാനാര്‍ഥിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
Nov 23, 2024, 1:15 pm IST

വോട്ടര്‍മാര്‍ക്ക് നന്ദി

എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി. ഭരണവിരുദ്ധ വികാരം ഇല്ല എന്ന് സിപിഎം വിചാരിച്ചോട്ടെ. യുഡിഎഫിന് മികച്ച വിജയം നല്‍കുന്നതില്‍ എല്ലാ നേതാക്കള്‍ക്കും അണികള്‍ക്കും ഘടകകക്ഷി നേതാക്കള്‍ക്കും പങ്കുണ്ട്. സംഘപരിവാറിനെ നാണിപ്പിക്കുന്ന പ്രചാരണമാണ് ഇത്തവണ സിപിഎം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
Nov 23, 2024, 1:05 pm IST

കൃഷ്ണ കുമാറിന്റെ പ്രതികരണം

തോല്‍വി സംബന്ധിച്ച് പരിശോധിക്കും. ബിജെപിക്ക് തിരിച്ചുവരവ് സാധ്യമാകാത്ത മണ്ഡലമല്ല പാലക്കാട്. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനുള്ള തുടക്കം ഇവിടെ ആരംഭിക്കും. ആത്മപരിശോധനയ്ക്കുള്ള സമയമായി കാണും. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തി മുന്നോട്ട് പോകും. ജനകീയ അടിത്തറ വിപുലീകരിക്കാനുള്ള ശ്രമം നടത്തുമെന്നും കൃഷ്ണകുമാര്‍.
Nov 23, 2024, 1:00 pm IST

അവസാന വോട്ട് കണക്ക് ഇങ്ങനെ

രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിച്ച മൊത്തം വോട്ട്- 58389. സി കൃഷ്ണകുമാറിന് ലഭിച്ച വോട്ട്- 39549. ഡോ. പി സരിന് ലഭിച്ച വോട്ട്- 37293
Nov 23, 2024, 12:52 pm IST

രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചു

രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചു
18840 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചു.
Nov 23, 2024, 12:44 pm IST

16000 കടന്ന് ഭൂരിപക്ഷം

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 16525 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നേറുന്നു. 12 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി.
Nov 23, 2024, 12:27 pm IST

ഇനി 2026 ലക്ഷ്യമിട്ട് ബിജെപി

ബിജെപിയെ 2026ല്‍ ജയിപ്പിക്കാനുള്ള ഊര്‍ജവുമായി മുന്നോട്ട് പോകുമെന്ന് എന്‍ ശിവരാജന്‍. പാര്‍ട്ടി മികച്ച പ്രകടനമാണ് പാലക്കാട് കാഴ്ചവച്ചതെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം. കെ സുരേന്ദ്രന്‍ ശക്തനായ നേതാവാണ്, സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിന്റെ കാര്യം നോക്കിയാല്‍ മതി എന്നും ശിവരാജന്‍.
Nov 23, 2024, 12:21 pm IST

15000 കടന്നു

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം 15266 ആയി ഉയര്‍ന്നു. ഇനി എണ്ണുന്നത് കോണ്‍ഗ്രസിന് മേല്‍ക്കൈ ഉള്ള മേഖലകള്‍.
Nov 23, 2024, 12:17 pm IST

രാഹുല്‍ തേരോട്ടം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം 14345 ആയി ഉയര്‍ത്തി. ഇനി വോട്ട് എണ്ണാനുള്ളത് കോണ്‍ഗ്രസിന് മേല്‍ക്കൈ ഉള്ള സ്ഥലങ്ങള്‍. രാഹുലിന്റെ ഭൂരിപക്ഷം ഇനിയും ഉയരുമെന്ന് ഉറപ്പായി.
Nov 23, 2024, 12:13 pm IST

പാലക്കാട് മുന്‍സിപ്പാലിറ്റി പിടിക്കും

സന്ദീപ് വാര്യര്‍ വന്നത് കൊണ്ട് വോട്ട് നഷ്ടപ്പെട്ടിട്ടില്ല. അത്തരം പ്രചാരണം ശരിയല്ല. എല്‍ഡിഎഫ് അനാവശ്യ വിവാദമുണ്ടാക്കിയില്ലെങ്കില്‍ രണ്ടാം സ്ഥാനത്തെത്തുമായിരുന്നു. ഫലം സന്തോഷം നല്‍കുന്നു. ജനങ്ങളുടെ നല്‍കിയ താക്കീതും കണക്കിലെടുക്കുന്നു. പാലക്കാട് മുന്‍സിപ്പാലിറ്റി തിരിച്ചുപിടിക്കുകയാണ് അടുത്ത ലക്ഷ്യം- കെ മുരളീധരന്‍
Nov 23, 2024, 12:03 pm IST

ഭൂരിപക്ഷം 12804

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം 12804 ആയി ഉയര്‍ന്നു. വന്‍ ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ് യുഡിഎഫ്.
Nov 23, 2024, 12:02 pm IST

എസ്ഡിപിഐ പ്രകടനം

പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു. ബിജെപിയുടെ പരാജയം ആഘോഷമാക്കുകയാണ് പ്രവര്‍ത്തകര്‍.
Nov 23, 2024, 11:56 am IST

ഭൂരിപക്ഷം 11000 കടന്നു

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം 11201 വോട്ടായി ഉയര്‍ന്നു. മികച്ച വിജയത്തിലേക്ക് യുഡിഎഫ്.
Nov 23, 2024, 11:46 am IST

ഷാഫി പറമ്പില്‍ നേടിയ ഭൂരിപക്ഷം സ്വന്തമാക്കുമെന്നുറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍
Nov 23, 2024, 11:43 am IST

രാഹുല്‍ തരംഗം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലീഡ് കുത്തനെ ഉയർന്നു. നിലവിലെ ലീഡ് 10291
Nov 23, 2024, 11:41 am IST

മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന നഗരമേഖലകളില്‍ ബിജെപി നേരിട്ടത് കനത്ത തിരിച്ചടി
Nov 23, 2024, 11:34 am IST

വോട്ടുയർത്തി പി സരിന്‍

ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്ര വോട്ടുയർത്തി പി സരിന്‍
Nov 23, 2024, 11:28 am IST

രാഹുലിന്റെ ലീഡ് 5000 കടന്നു

രാഹുലിന്റെ ലീഡ് 5000 കടന്നു
കോണ്‍ഗ്രസ് ക്യാമ്പില്‍ ആവേശം വിതറി രാഹുല്‍ മാങ്കൂട്ടത്തില്‍ 5026 വോട്ടിന്റെ ഭൂരിപക്ഷം നേടി.
Nov 23, 2024, 11:23 am IST

രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് നില വീണ്ടും ഉയര്‍ത്തി. 1634 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ഇനി എണ്ണാനുള്ളത് യുഡിഎഫ്- എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍.
Nov 23, 2024, 11:13 am IST

ആഞ്ഞടിച്ച് സന്ദീപ് വാര്യര്‍

ആഞ്ഞടിച്ച് സന്ദീപ് വാര്യര്‍
പാലക്കാട്ടെ ബിജെപിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രനാണ്. അദ്ദേഹം രാജിവയ്ക്കാതെ ബിജെപിക്ക് രക്ഷയില്ല. എല്ലായിടത്തും കൃഷ്ണകുമാര്‍ എന്ന ഒരു സ്ഥാനാര്‍ഥിയെ മാത്രം മല്‍സരിപ്പിക്കുന്നതിനുള്ള തിരിച്ചടിയാണിത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജയം യുഡിഎഫ് പ്രവര്‍ത്തകരുടെ അധ്വാനത്തിന്റെ ഫലമാണെന്നും സന്ദീപ് വാര്യര്‍.
Nov 23, 2024, 11:03 am IST

കെപിസിസി അധ്യക്ഷന്‍ പറയുന്നു

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് 10000 ഭൂരിപക്ഷം കിട്ടുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വയനാട്ടിലും വന്‍ ഭൂരിപക്ഷമാണ്. ചേലക്കരയില്‍ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം വലിയ തോതില്‍ ഇടിഞ്ഞുവെന്നും സുധാകരന്‍.
Nov 23, 2024, 10:59 am IST

രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചെത്തി

രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചെത്തി
രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും മുന്നിലെത്തി. 1315 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. വലിയ വിജയം നേടുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. നഗരസഭയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയിലും രാഹുലിന് മികച്ച മുന്നേറ്റം. വോട്ടെണ്ണല്‍ എട്ടാം റൗണ്ടിലേക്ക്.
Nov 23, 2024, 10:49 am IST

നേരിയ മുന്നേറ്റം

സി കൃഷ്ണകുമാര്‍ നേരിയ മുന്നേറ്റം കാഴ്ചവയ്ക്കുന്നു. ഭൂരിപക്ഷം 643 വോട്ടുകള്‍ക്ക് മുന്നില്‍. ബിജെപിക്ക് സ്വാധീനമുള്ള കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണുമ്പോള്‍ വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്.
Nov 23, 2024, 10:44 am IST

വീണ്ടും താഴോട്ട് ബിജെപി

പാലക്കാട് ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ വോട്ടുകള്‍ വീണ്ടും താഴ്ന്നു. 347 വോട്ടുകള്‍ക്ക് മാത്രമാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. പ്രതീക്ഷ വര്‍ധിച്ച് യുഡിഎഫ് ക്യാമ്പ്.
Nov 23, 2024, 10:41 am IST

വോട്ട് കണക്ക് ഇങ്ങനെ

vote-count-palakkad
പാലക്കാട് മണ്ഡലത്തിലെ വോട്ട് ലഭിച്ച കണക്ക് ഇങ്ങനെ. ബിജെപിയാണ് നേരിയ മുന്നില്‍. തൊട്ടുപിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പി സരിന്‍ വളരെ പിന്നിലാണ്.
Nov 23, 2024, 10:32 am IST

പാലക്കാട് കൃഷ്ണകുമാറിന്റെ ഭൂരിപക്ഷം 412 ആയി കുറഞ്ഞു. ശക്തമായ മല്‍സരമാണ് മണ്ഡലത്തില്‍
Nov 23, 2024, 10:15 am IST

മാറി മറിഞ്ഞ് പാലക്കാട്

പാലക്കാട് 963 വോട്ടുകള്‍ക്ക് ബിജെപി ലീഡ് ചെയ്യുന്നു. സി കൃഷ്ണകുമാര്‍ ലീഡ് തിരിച്ചുപിടിച്ചു. അഞ്ചാം റൗണ്ട് കഴിയുമ്പോഴാണ് കൃഷ്ണകുമാര്‍ വീണ്ടും ലീഡ് പിടിച്ചത്.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+