Palakkad Result 2024: പാലക്കാട് തിരഞ്ഞെുപ്പ് ഫലം: ഇടത് കോട്ടയെന്നാല്ലാതെ പാലക്കാടിന് മറ്റൊരു വിശേഷണം നൽകാനാകില്ല. മണ്ഡലം രൂപീകൃതമായതിന് ശേഷം 11 തവണയാണ് ഇവിടെ എൽഡിഎഫ് വിജയിച്ചിച്ചട്ടുള്ളത്. എന്നാൽ പാലക്കാട് എന്ന ഇടതുകോട്ട തങ്ങൾക്ക് ബാലികേറാമലയല്ലെന്ന് കോൺഗ്രസ് തെളിയിച്ച തിരഞ്ഞെടുപ്പായിരുന്നു 2019 ലേത്. അന്ന് വികെ ശ്രീകണ്ഠനിലൂടെ അട്ടിമറി വിജയമായിരുന്നു യുഡിഎഫ് നേടിയത്. കേരളത്തില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ പാലക്കാടും ഒപ്പം ചേരുകയായിരുന്നു. മൂന്നാം അങ്കത്തിനിറങ്ങിയ എംബി രാജേഷ് കോൺഗ്രസിന്റെ വികെ ശ്രീകണ്ഠനോടാണ് കനത്ത പരാജയം രുചിച്ചത്. ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ വോട്ടുകൾ ശ്രീകണ്ഠിനലേക്ക് ഒഴുകി. 3,99,274 വോട്ടുകളായിരുന്നു ശ്രീകണ്ഠൻ നേടിയത്. എംബി രാജേഷിന് 3,87,637 വോട്ടുകളും.
ഇക്കുറി അതുകൊണ്ട് തന്നെ ഇടതുമുന്നണിയെ സംബന്ധിച്ച് പാലക്കാട് അഭിമാനപ്പോരാട്ടമാണ്. കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ എ വിജയരാഘവനെയാണ് സിപിഎം ഇക്കുറി രംഗത്തിറക്കിയത്. കഴിഞ്ഞ തവണ ശ്രീകണ്ഠന് കൂറ്റൻ വിജയം സമ്മാനിച്ച പട്ടാമ്പി ഇടതിനൊപ്പം നിന്നതും മണ്ണാർക്കാട് മുസ്ലീം ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞതുമെല്ലാം എൽഡിഎഫിന്റെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. അതേസമയം പാർട്ടിക്കുള്ളിലടക്കം പ്രതിസന്ധികൾ ഉണ്ടെങ്കിലും വിജയത്തിൽ കുറഞ്ഞതൊന്നും കോൺ്രസും സ്വപ്നം കാണുന്നില്ല. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിലൂടെ വോട്ട് ഉയർത്തി കരുത്ത് തെളിയിക്കാമെന്ന് ബിജെപിയും പ്രതീക്ഷ പുലർത്തുന്നു.
Jun 04, 2024, 11:09 am IST
യുഡിഎഫ് ലീഡ്
പാലക്കാട് വികെ ശ്രീകണ്ഠൻ 20,000ത്തിന് മുകളിൽ വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു
Jun 04, 2024, 8:11 am IST
ആദ്യ ലീഡ് എൽഡിഎഫിന്
പാലക്കാട് ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എ വിജയരാഘവൻ ലീഡ് ചെയ്യുന്നു
Jun 04, 2024, 7:32 am IST
പോസ്റ്റല്‍ ബാലറ്റ്, ഇ.വി.എം, പിന്നെ വിവിപാറ്റ് സ്ലിപ്പ് എന്നിങ്ങനെയാണ് എണ്ണുന്നതിനുളള ക്രമം. ഏതെങ്കിലും കാരണവശാല്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ നീണ്ടുപോകുന്ന പക്ഷം ഇ.വി.എമ്മിന്റെ അവസാന റൗണ്ട് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ച് പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം മാത്രമാവും ഇ.വി.എമ്മിന്റെ അവസാന റൗണ്ട് വോട്ടെണ്ണല്‍ പുനരാരംഭിക്കുക
Jun 04, 2024, 7:13 am IST
പാലക്കാട് ലോക്സഭാമണ്ഡലത്തിന്റെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ക്കായി ഏഴ് വോട്ടെണ്ണല്‍ ഹാളുകളാണ് ഉളളത്. ഓരോ വോട്ടെണ്ണല്‍ ഹാളിലും 14 മേശകള്‍ വീതം മൊത്തം 98 മേശകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആലത്തൂര്‍ ലോക്സഭാമണ്ഡലത്തിന്റെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ക്കായി 11 കൗണ്ടിങ് ഹാളുകളിലായി 91 മേശകളും സജ്ജീകരിച്ചിട്ടുണ്ട്.
Jun 04, 2024, 6:22 am IST
ആദ്യം എണ്ണുക പോസ്റ്റൽ വോട്ട്
രാവിലെ 8ന് പോസ്റ്റല്‍ ബാലറ്റുകളാവും ആദ്യം എണ്ണിത്തുടങ്ങുക. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളെയൊ സ്ഥാനാര്‍ത്ഥി പ്രതിനിധികളെയൊ സാക്ഷിയാക്കി സ്ട്രോങ് റൂമുകളുടെ സീലിങ് നീക്കി വോട്ടിങ് മെഷീനുകള്‍ വോട്ടെണ്ണല്‍ ഹാളുകളിലെത്തിച്ച് മേശകളില്‍ സജ്ജീകരിച്ച് 8.30 മുതല്‍ എണ്ണാന്‍ തുടങ്ങും.
Jun 04, 2024, 6:21 am IST
വോട്ടെണ്ണൽ വിക്ടോറിയയിൽ
ഗവ. വിക്ടോറിയ കോളെജിലാണ് വോട്ടെണ്ണൽ നടക്കുക.പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെട്ട പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാമണ്ഡലങ്ങളിലെ 1329 പോളിങ് സ്റ്റേഷനുകളിലേത് വിക്ടോറിയ കോളെജിലെ പുതിയ ബ്ലോക്കിലാണ് എണ്ണുക
6:21 AM, 4 Jun

6:22 AM, 4 Jun
ആദ്യം എണ്ണുക പോസ്റ്റൽ വോട്ട്
രാവിലെ 8ന് പോസ്റ്റല്‍ ബാലറ്റുകളാവും ആദ്യം എണ്ണിത്തുടങ്ങുക. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളെയൊ സ്ഥാനാര്‍ത്ഥി പ്രതിനിധികളെയൊ സാക്ഷിയാക്കി സ്ട്രോങ് റൂമുകളുടെ സീലിങ് നീക്കി വോട്ടിങ് മെഷീനുകള്‍ വോട്ടെണ്ണല്‍ ഹാളുകളിലെത്തിച്ച് മേശകളില്‍ സജ്ജീകരിച്ച് 8.30 മുതല്‍ എണ്ണാന്‍ തുടങ്ങും.
7:13 AM, 4 Jun
പാലക്കാട് ലോക്സഭാമണ്ഡലത്തിന്റെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ക്കായി ഏഴ് വോട്ടെണ്ണല്‍ ഹാളുകളാണ് ഉളളത്. ഓരോ വോട്ടെണ്ണല്‍ ഹാളിലും 14 മേശകള്‍ വീതം മൊത്തം 98 മേശകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആലത്തൂര്‍ ലോക്സഭാമണ്ഡലത്തിന്റെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ക്കായി 11 കൗണ്ടിങ് ഹാളുകളിലായി 91 മേശകളും സജ്ജീകരിച്ചിട്ടുണ്ട്.
7:32 AM, 4 Jun
പോസ്റ്റല്‍ ബാലറ്റ്, ഇ.വി.എം, പിന്നെ വിവിപാറ്റ് സ്ലിപ്പ് എന്നിങ്ങനെയാണ് എണ്ണുന്നതിനുളള ക്രമം. ഏതെങ്കിലും കാരണവശാല്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ നീണ്ടുപോകുന്ന പക്ഷം ഇ.വി.എമ്മിന്റെ അവസാന റൗണ്ട് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ച് പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം മാത്രമാവും ഇ.വി.എമ്മിന്റെ അവസാന റൗണ്ട് വോട്ടെണ്ണല്‍ പുനരാരംഭിക്കുക
8:11 AM, 4 Jun
ആദ്യ ലീഡ് എൽഡിഎഫിന്
പാലക്കാട് ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എ വിജയരാഘവൻ ലീഡ് ചെയ്യുന്നു
11:09 AM, 4 Jun
യുഡിഎഫ് ലീഡ്
പാലക്കാട് വികെ ശ്രീകണ്ഠൻ 20,000ത്തിന് മുകളിൽ വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു