Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണീർ വേദനയിൽ: ശ്രീനിവാസന് വിട ചൊല്ലി നാട്; അന്തിമോപചാരം അര്‍പ്പിക്കാൻ വൻ തിരക്ക്

പാലക്കാട്: പാലക്കാട് കൊല്ലപ്പെട്ട ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചു. നൂറ് കണക്കിന് ആളുകളാണ് ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾക്ക് വേണ്ടി എത്തിയത്. കറുകോടി മൂത്താൻ സമുദായ ശ്മശാനത്തിൽ ആയിരുന്നു സംസ്കാരം. ശ്രീനിവാസന്റെ സഹോദരൻ ആയിരുന്നു ശവ സംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിച്ചത്.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വിലാപ യാത്രയായി കര്‍ണ്ണകി അമ്മന്‍ ഹയര്‍സെക്കന്‍ററി സ്കൂളിൽ എത്തിച്ചിരുന്നു. നിരവധി പേർ ശ്രീനിവാസന്റെ മൃതദേഹം കാണുവാൻ ഇവിടെ എത്തിയിരുന്നു.

death

പൊതു ദർശനത്തിന് പിന്നാലെ ശ്രീനിവാസന്റെ വീട്ടിലേയ്ക്ക് മൃതദേഹം എത്തിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് കറുകോടി മൂത്താന്‍ സമുദായ ശ്മശാനത്തിൽ എത്തിച്ച് മൃതദേഹം സംസ്‌കാരിച്ചത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്‍ ആയ സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയുന്നതിന് മുന്നേ ആയിരുന്നു ജില്ലയെ നടുക്കിയ മറ്റൊരു കൊലപാതകം ഉണ്ടായത്.

ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസൻ ആണ് പാലക്കാട് കൊല്ലപ്പെട്ടിരുന്നത്. 45 വയസ്സുണ്ട് ഇദ്ദേഹത്തിന്. ഇന്നലെ ഉച്ചയോടെ ആണ് ശ്രീനിവാസന് വെട്ടേറ്റത്. പാലക്കാട് മേലാമുറിൽ ആയിരുന്നു സംഭവം. ഇദ്ദേഹത്തിന് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. വെട്ടേറ്റതിന് പിന്നാലെ ഉടൻ തന്നെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

Recommended Video

cmsvideo
    പാലക്കാട് കൊല്ലപ്പെട്ട ശ്രീനിവാസന്റെ വിലാപയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു

    എന്നാൽ, പാലക്കാട് ആദ്യം കൊല്ലപ്പെട്ടത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ ആയിരുന്നു. പാലക്കാട് എലപ്പുള്ളിയിലാണ് സംഭവം നടന്നത്. 47 - കാരനായ സുബൈറാണ് കൊല്ലപ്പെട്ടത്. സുബൈറും പിതാവും പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെ ആണ് ഇരുവർക്കും നേരെ അക്രമം ഉണ്ടായത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു സുബൈർ. കാറിൽ വന്ന ഒരു സംഘം ആണ് ഇരുവരെയും അക്രമിച്ചത്. ഇവരെ അക്രമി സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷങ്ങൾക്കൊടുവിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി.

    രണ്ട് കാറിൽ ആയിരുന്നു അക്രമി സംഘം എത്തിയത്. അക്രമത്തിൽ സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരുക്ക് പറ്റി. അക്രമത്തിൽ സുബൈറിന് സാരമായ പരിക്കുകൾ പറ്റി. നിരവധി തവണ സുബൈറിനെ അക്രമികൾ വെട്ടിയതായാണ് റിപ്പോർട്ട്. ശരീരത്തിൽ വെട്ടേറ്റ പാടുകൾ ഉണ്ട്. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

    ജില്ലയെ നടുക്കിയ കൊലപാതകങ്ങൾ ആണ് 24 മണിക്കൂറിനുള്ളിൽ ഉണ്ടായത്. രാഷ്ട്രീയ കൊലപാതകമാണെന്ന തരത്തിലുള്ള വിവാദങ്ങളൊക്കെ ഇതിന് പിന്നാലെ ഉണ്ടായി. എന്നാൽ പൊലീസിന് എതിരെയും രൂക്ഷ വിമർശനം ആണ് ഇരട്ട കൊലപാതകങ്ങൾക്ക് പിന്നാലെ ഉണ്ടായത്. കൊലപാതകങ്ങളിൽ അപലപിച്ച് പ്രതിപക്ഷ പാർട്ടികൾ അടക്കം രംഗത്തെത്തിയിരുന്നു. പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ ആണ് കൂടുതൽ വിവാദങ്ങളും വിമർശനങ്ങളും ഉണ്ടായത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയുന്നതിന് മുന്നേ ഉണ്ടായ കൊലപാതകത്തിൽ പൊലീസിനി വിഴ്ചയുണ്ടെന്ന് ബി ജെ പി ആരോപിച്ചിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+