കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് സ്കൂള്‍ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിക്ക് പിന്നിലിടിച്ച് 9 മരണം: 5 പേർ വിദ്യാർത്ഥികള്‍

Google Oneindia Malayalam News

പാലക്കാട്: വടക്കഞ്ചേരിയില്‍ സ്കൂള്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബസും കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് 9 മരണം. നാല്‍പ്പതിലേറെ പേർക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. രാത്രി 12 മണിയോടെയായിരുന്നു അപകടം. എറണാകുളം മുളന്തുരുത്തി ബസേലിയേസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്നും വിനോദയത്രക്ക് പോകുന്ന സംഘം സഞ്ചരിച്ച ബസ് കെ എസ് ആർ ടി സിയുടെ കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിന് പിന്നിലിടിക്കുകയായിരുന്നു. മൃതദേഹങ്ങളും പരിക്കേറ്റവരേയും സമീപത്തെ സ്വകാര്യ-സർക്കാർ ആശുപത്രികളിലേക്ക് മാറ്റി.

പത്താംക്ലാസ് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ

ഊട്ടിയിലേക്ക് വിനോധന സഞ്ചാരത്തിനായി പുറപ്പെട്ട ബസില്‍പത്താംക്ലാസ് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ 42 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. കെ എസ് ആർ ടി സിക്ക് പിന്നിലിടിച്ച ടൂറിസ്റ്റ് ബസ് സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞു. മരിച്ചവരില്‍ മൂന്ന് പേർ കെ എസ് ആർ ടി സി യാത്രക്കാരും ശേഷിക്കുന്നവർ വിനോദയാത്ര സംഘത്തിലുള്‍പ്പട്ടവരുമാണ്.

ദിലീപ് വിഷയത്തില്‍ എന്താണ് പ്രശ്നം: അദ്ദേഹത്തിനെതിരെ ആരെങ്കിലും പരാതി തന്നിട്ടുണ്ടോ: സജി നന്ത്യാട്ട്ദിലീപ് വിഷയത്തില്‍ എന്താണ് പ്രശ്നം: അദ്ദേഹത്തിനെതിരെ ആരെങ്കിലും പരാതി തന്നിട്ടുണ്ടോ: സജി നന്ത്യാട്ട്

കെ എസ് ആർ ടി സി യാത്രക്കാർ

കെ എസ് ആർ ടി സി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22), സ്കൂ‍ൾ ജീവനക്കാരായ നാൻസി ജോർജ്, വി.കെ.വിഷ്ണു, വിദ്യാർത്ഥികളായ എൽന ജോസ് ക്രിസ്‍വിന്‍റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരാണ് മരിച്ചത്.

വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ്

വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴികള്‍. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെ എസ് ആർ ടി ബസിന് പുറകിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. കെഎസ്ആർടിസി ബസിന് പിന്നിലിടിച്ച ശേഷം ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞു.

ഇത് ഇരട്ടത്താപ്പ്; ദിലീപിന്റെ കാര്യത്തില്‍ ഒരു ചോദ്യം ചെയ്യല്‍ പോലുമുണ്ടായില്ല: അഡ്വ ടിബി മിനിഇത് ഇരട്ടത്താപ്പ്; ദിലീപിന്റെ കാര്യത്തില്‍ ഒരു ചോദ്യം ചെയ്യല്‍ പോലുമുണ്ടായില്ല: അഡ്വ ടിബി മിനി

കൊട്ടാരക്കര – കോയമ്പത്തൂർ കെ എസ് ആർ ടി സി ബസിൽ

കൊട്ടാരക്കര - കോയമ്പത്തൂർ കെ എസ് ആർ ടി സി ബസിൽ 49 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഹരികൃഷ്ണൻ (22), അമേയ (17), അനന്യ (17), ശ്രദ്ധ (15), അനീജ (15), അമൃത (15), തൻശ്രീ (15), ഹൈൻ ജോസഫ് (15), ആശ (40), ജനീമ (15), അരുൺകുമാർ (38), ബ്ലസൻ (18), എൽസിൽ (18), എൽസ (18) എന്നിവർ ഉൾപ്പെടെ 16 പേരാണു പരുക്കേറ്റു തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്

English summary
Palakkad school tourist bus hit behind KSRTC, 9 dead: 5 students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X