ഷര്‍ട്ട് വിടെടാ പോലീസുകാരനാ.. സാറാ അറിയാഞ്ഞിട്ടാണേ; എസ്എഫ്‌ഐ മാര്‍ച്ചില്‍ പോലീസിന് സര്‍വ്വത്ര അബദ്ധം
പാലക്കാട്: എസ്എഫ്‌ഐ മാര്‍ച്ചിനിടെ ആളുമാറി സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയെ പിടിച്ചുവലിച്ചിഴച്ച് പോലീസ്. അഗ്‌നിപഥ് പദ്ധതിക്ക എതിരെ പാലക്കാട് ഹെഡ് പോസ്റ്റോഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനിടെയാണ് പോലീസിന് ആളു മാറിയത്. സ്‌പെഷല്‍ ബ്രാഞ്ച് ആയതിനാല്‍ മഫ്തിയിലായിരുന്നു എസ്‌ഐ സത്യന്‍. മുട്ടിക്കുളങ്ങര ക്യാമ്പില്‍ നിന്ന് എത്തിയവര്‍ സമരക്കാരാണ് എന്ന് കരുതിയാണ് ഇദ്ദേഹത്തെ വാനില്‍ കയറ്റാന്‍ ശ്രമിച്ചത്.
എന്നാല്‍ സത്യന്‍ ഷര്‍ട്ട് വിടെടാ പോലീസുകാരനാ... ആരാടാ നീയെന്നെ കുത്താന്‍'എന്ന് ഇദ്ദേഹം തിരിച്ചുചോദിച്ചു. 'സാറേ അറിയാഞ്ഞിട്ടാണ് സാറേ...'' എന്നും പോസീസുകാര്‍ പറയുന്നുണ്ട്. സത്യനെ സംഘര്‍ഷത്തിനിടെ പോലീസുകാര്‍ വലിച്ചിഴച്ച് വാനില്‍ കയറ്റാന്‍ ശ്രമിച്ചത്..അദ്ദേഹത്തിന്റെ കോളറില്‍ പിടിച്ച് വാനില്‍ കയറ്റാനാണ് പോലീസുകാര്‍ ശ്രമിച്ചത്.

അഗ്‌നിപഥ് പദ്ധതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച എസ്എഫ്‌ഐ - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെയാണ് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റികള്‍ സമരം നടത്തിയത്.
അഗ്‌നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. മാര്‍ച്ച് പപോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഉന്തും തള്ളുമുണ്ടാവുകയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹിം എംപി ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്യ്യുകയും ചെയ്തിരുന്നു.
Recommended Video
എംപിയാണെന്ന് പറഞ്ഞിട്ടും റഹീമിന് നേരെ പോലീസ് ആക്രമണം ഉണ്ടാവുകയായിരുന്നു.എംപിയാണെന്നു കൂടെയുള്ളവര്‍ പറയുമ്പോഴും പോലീസ് ക്രൂരമായി വലിച്ചിഴയ്ക്കുക ആണെന്നും എംപിയെന്ന നിലയില്‍ പ്രതിഷേധിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ കണിക പോലും നരേന്ദ്ര മോദി സര്‍ക്കാരിനില്ലെന്നതാണ് കണ്ടതെന്നും എഎ റഹീം പറഞ്ഞു.












Click it and Unblock the Notifications