Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹോദരിമാരുടെ ദുരൂഹമരണം: മൂത്തയാള്‍ പീഢിപ്പിക്കപ്പെട്ടു!! ഞെട്ടിക്കുന്ന കണ്ടെത്തല്‍....

സംഭവം നടന്നത് പാലക്കാട്

പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന ചില കാര്യങ്ങള്‍ പുറത്തുവരുന്നു. മൂത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നതായാണ് പരിശോധനയില്‍ തെളിഞ്ഞത്. സംശയിക്കപ്പെടുന്ന ബന്ധുവിനെയും പരിസരവാസിയെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

പോലീസ് പറയുന്നത്

മൃതദേഹം പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി സൂചനകള്‍ ലഭിച്ചതെന്നു പോലീസ് പറഞ്ഞു. അട്ടപ്പള്ളം ശെല്‍വപുരത്താണ് സ്ത്രീയുടെ രണ്ടു പെണ്‍മക്കളെ രണ്ടു മാസത്തിനിടെ ദുരൂഹമായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 സംശയമുണ്ട്

11 വയസ്സുള്ള മൂത്ത പെണ്‍കുട്ടിയെപ്പോലെ ഒമ്പതുകാരിയായ ഇളയമകളും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്നു സംശയം ഉയര്‍ന്നിട്ടുണ്ട്. മൂത്ത പെണ്‍കുട്ടിയെ ജനുവരി 13നും ഇളയമകളെ മാര്‍ച്ച് നാലിനുമാണ് ഒറ്റമുറി വീട്ടിലെ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏഴു വര്‍ഷമായി അട്ടപ്പളത്ത്

കഴിഞ്ഞ ഏഴു വര്‍ഷമായി ചുള്ളിമടയ്ക്കടുത്ത് അട്ടപ്പള്ളത്താണ് കുടുംബം താമസിച്ചിരുന്നത്. ആദ്യത്തെ കുട്ടി സ്ത്രീയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളായിരുന്നു. ഇളയ പെണ്‍കുട്ടി രണ്ടാമത്തെ ഭര്‍ത്താവിലുള്ള മകളാണ്. ഇവര്‍ക്ക് ഒരു മകന്‍ കൂടിയുണ്ട്.

സംഭവം നടന്നത്

മകനും മുത്തശ്ശിയും ആടുമേയ്ക്കാന്‍ പുറത്തേക്കു പോയപ്പോഴാണ് രണ്ടു പെണ്‍കുട്ടികളുടെയും മരണം നടന്നത്. ഓടിട്ട ഒറ്റമുറി വീട്ടിലാണ് അഞ്ചു പേരടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.

ദുരൂഹത

കട്ടിലില്‍ കയറി നിന്നാല്‍പ്പോലും വീടിന്റെ ഉത്തരത്തില്‍ തൊടാന്‍ സാധിക്കില്ല. അങ്ങനെയുള്ളുപ്പോള്‍ ഇത്രയും ചെറിയ പെണ്‍കുട്ടികള്‍ എങ്ങനെ ഉത്തരത്തില്‍ കയര്‍ കുരുക്കി തൂങ്ങിമരിച്ചുവെന്നതാണ് ദുരൂഹമായി തുടരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+