Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനിവാസന്‍ വധക്കേസില്‍ വഴിത്തിരിവ്; 4 പേരെ തിരിച്ചറിഞ്ഞു,പ്രതികളെത്തിയ ഒരു ബൈക്ക് തമിഴ്‌നാട് രജിസ്‌ട്രേഷന്‍

പാലക്കാട്: ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതികളില്‍ നാല് പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസിന്റെ അനുമാനം. ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്മാന്‍, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സി സി ടി വി ദൃശ്യങ്ങളാണ് ഇവരെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായത്. പ്രതികള്‍ ഉപയോഗിച്ച ബൈക്കുകളിലൊന്ന് തമിഴ്‌നാട് രജിസ്‌ട്രേഷനാണെന്നും വ്യക്തമായിട്ടുണ്ട്.

ഈ ബൈക്ക് വല്ലപ്പുഴ കടന്നത് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് മനസിലാക്കിയിട്ടുണ്ട്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ബൈക്കില്‍ സഞ്ചരിച്ചത് ഫിറോസും ഉമ്മറുമാണ്. അബ്ദുള്‍ ഖാദര്‍ ആക്ടീവ സ്‌കൂട്ടറില്‍ ആയിരുന്നു. 2018 ല്‍ ഹേമാംബിക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന തീവെപ്പ് കേസിലും അബ്ദുള്‍ ഖാദര്‍ പ്രതിയാണെന്നാണ് പൊലീസ് നിഗമനം. ഏപ്രില്‍ 16 നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. സ്വന്തം കടയ്ക്കുള്ളില്‍ വെച്ചാണ് ശ്രീനിവാസന് വെട്ടേറ്റത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായെത്തിയ ആറ് പേരുടെ സംഘമാണ് കൊലപാതകം നടത്തിയത്.

1

സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ അന്ന് തന്നെ പുറത്തായിരുന്നു. ബൈക്കുകളില്‍ ഒന്ന് വാങ്ങിയത് ശംഖുവാരത്തോട് സ്വദേശിയായ അബ്ദുറഹ്മാന്‍ ആണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അബ്ദുറഹ്മാന്റെ ഫോണും പൊലീസിന് ലഭിച്ചിരുന്നു. ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാല് പേരാണ് പ്രതികളെന്നും അവര്‍ ആരൈാക്കെയാണെന്നും പൊലീസ് തിരിച്ചറിഞ്ഞത്. ഏപ്രില്‍ 15 ന് എസ് ഡി പി ഐ നേതാവ് സുബൈര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൃത്യം ഒരു ദിവസത്തിന് ശേഷം ആര്‍ എസ് എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടത്.

2

അതേസമയം ശ്രീനിവാസന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ബി ജെ പി ശക്തമാക്കിയിട്ടുണ്ട്. ഈ മാസം 29 ന് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ കേരളത്തിലെത്തുമ്പോള്‍ ഇക്കാര്യം ആവശ്യപ്പെടാനാണ് പാര്‍ട്ടി തീരുമാനം. ശ്രീനിവാസനെ കൊലപെടുത്തിയ സംഘത്തിലെ ഒരാളെ പേലും ഇതുവരെ പിടികൂടാനാവാത്തതോടെയാണ് കേന്ദ്ര ഏജന്‍സിയെ സമീപിക്കാനുള്ള ബി ജെ പിയുടെ ഈ നീക്കം. ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്നു ശ്രീനിവാസന്‍. നേരത്തെ കേസില്‍ അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് സര്‍വകക്ഷി സമാധാന യോഗത്തില്‍ നിന്ന് ബി ജെ പി ഇറങ്ങിപ്പോയിരുന്നു.

3

സുബൈര്‍ വധക്കേസിന്റെ പേരില്‍ ബി ജെ പി നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നുവെന്ന പരാതിയും ബി ജെ പിക്കുണ്ട്. ഏപ്രില്‍ 29 ന് കേരളത്തിലെത്തുന്ന അമിത് ഷായെ സാഹചര്യം ധരിപ്പിക്കുമെന്ന് ശ്രീനിവാസന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നായിരുന്നു ബി ജെ പി നേതാവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയുടെ പ്രതികരണം. അമിത് ഷായോട് വിഷയം ധരിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം സുബൈര്‍ വധക്കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

4

കസ്റ്റഡി അപേക്ഷയും ഇതോടൊപ്പം നല്‍കും എന്നാണ് റിപ്പോര്‍ട്ട്. പ്രതികളായ രമേശ്, ശരവണ്‍, ആറുമുഖന്‍ എന്നിവര്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് നേരത്തെ എ ഡി ജി പി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിന് പ്രതികാരമെന്നോണമാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് അദ്ദേഹം പറഞ്ഞത്. അറസ്റ്റിലായ രമേശ്, സഞ്ജിത്തിന്റെ ഉറ്റ സുഹൃത്താണെന്നും എ ഡി ജി പി വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+