
ശ്രീനിവാസനെ വെട്ടിയ കൊടുവാള് കണ്ടെടുത്തു; തെളിവെടുപ്പിനിടെ പ്രതികള്‍ക്ക് നേരെ പാഞ്ഞടുത്ത് യുവമോര്‍ച്ചക്കാര്‍
പാലക്കാട്: ആര് എസ് എസ് പ്രവര്‍ത്തകനായ ശ്രീനിവാസന് വധക്കേസില്‍ പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ്. പാലക്കാട് മേലാമുറിയില്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കടയില്‍ എത്തിയാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. ഇതിനിടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത് ചെറിയ സംഘര്‍ഷ സാധ്യതയ്ക്ക് വഴിവെച്ചു. കടയില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്ത പ്രവര്‍ത്തകരെ പൊലീസ് സംഘം തടയുകയായിരുന്നു. തുടര്‍ന്ന് മൂന്ന് മിനിറ്റിനുള്ളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ് സംഘം പ്രതികളുമായി മടങ്ങി. കഴിഞ്ഞ ദിവസം പിടിയിലായ അബ്ദുറഹ്മാന്, ഫിറോസ് എന്നിവരുമായാണ് പൊലീസ് സംഘം സംഭവ സ്ഥസലത്തെത്തി തെളിവെടുപ്പ് നടത്തിയത്. ശ്രീനിവാസനെ കൊലപ്പെടുത്തിയ ആറംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് അബ്ദുറഹ്മാനും ഫിറോസും.
ബുധനാഴ്ച രാവിലെ നടന്ന തെളിവെടുപ്പില്‍ അബ്ദുറഹ്മാന് ശ്രീനിവാസനെ വെട്ടാന്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കല്ലേക്കോട് അഞ്ചാം മൈലിനടുത്ത ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് കൃത്യം നടത്താന്‍ ഉപയോഗിച്ച കൊടുവാള് കണ്ടെടുത്തത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലായിരുന്നു കൊടുവാള്. ഈ കൊടുവാള് ഉപയോഗിച്ചാണ് അബ്ദുറഹ്മാന് ശ്രീനിവാസനെ വെട്ടിയത് എന്നാണ് പൊലീസ് പറയുന്നത്.
'ശരിക്കും ഇര ഞാനാണ്'; ബലാത്സംഗ പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു
ശേഷം മംഗലാംകുന്നില്‍ പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്തും പൊലീസ് തെളിവെടുപ്പ് നടത്തി. ശ്രീനിവാസന് വധക്കേസില്‍ ഇതുവരെ 13 എസ് ഡി പി ഐ - പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായിട്ടുള്ളത്. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അബ്ദുറഹ്മാന്, ഫിറോസ് എന്നിവരെ കൂടാതെ ഒരാള്‍ കൂടി പിടിയിലായിട്ടുണ്ട്. ഏപ്രില്‍ 16 നാണ് ശ്രീനിവാസന് സ്വന്തം കടയ്ക്കുള്ളില്‍ വെച്ച് കൊല്ലപ്പെട്ടത്.
ഒന്നും പറയാനില്ല... കിടുക്കി, തിമിര്‍ത്തു.. മാളവികയുടെ പുതിയ ചിത്രങ്ങള്‍ കാണാം
ഏപ്രില്‍ 15 ന് പാലക്കാട് എസ് ഡി പി ഐ പ്രവര്‍ത്തകനായിരുന്ന സുബൈര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ ആര് എസ് എസ് - ബി ജെ പി പ്രവര്‍ത്തകരായിരുന്നു പ്രതി സ്ഥാനത്ത്. ഇതിന്റെ പ്രതികാരമെന്നോണമാണ് ശ്രീനിവാസനെ പിറ്റേ ദിവസം തന്നെ വെട്ടിക്കൊലപ്പെടുത്തിയത്. ജില്ലയില്‍ നടന്ന ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നാളെ വരെ നീട്ടിയിരിക്കുകയാണ്. ജില്ലയില്‍ ഇത് രണ്ടാം തവണയാണ് നിരോധനാജ്ഞ നീട്ടുന്നത്. എ ഡി ജി പി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് ഇരട്ട കൊലപാതകങ്ങള്‍ അന്വേഷിക്കുന്നത്.