Get Updates
Get notified of breaking news, exclusive insights, and must-see stories!

സുബൈർ വധം: കൊലയാളി സംഘം എത്തിയ കാർ; ബിജെപിയ്ക്ക് ബന്ധമോ? വിവരങ്ങൾ പുറത്ത്

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സുബൈറിനെ കൊലപ്പെടുത്താൻ എത്തിയ സംഘം ഉപയോഗിച്ച ഇയോൺ കാറിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.

ഈ കാറിന്റെ നമ്പർ ബി ജെ പി - ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് എന്ന് കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ആണ് കാർ സഞ്ജിത്തിന്റെ ആണെന്ന് അറിയാൻ സാധിച്ചത്.

murdr

ഇയാൾ മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ടിരുന്നു. കൊലപാതകം നടത്തിയതിന് പിന്നാലെ കൊലയാളി സംഭവ സ്ഥലത്ത് കാർ ഉപേക്ഷിച്ച് പോകുകയായിരുന്നു. നിലവിൽ കാർ പൊലീസ് കസ്റ്റഡിയിൽ ആണ്. സുബൈറും പിതാവും സഞ്ചരിച്ച ബൈക്കിനെ അക്രമികൾ ഇടിച്ചു വീഴ്ത്തുകയാണ് ചെയ്തത്. കെ എൽ 11 എ ആർ 641 എന്ന നമ്പറിൽ ഉള്ള ഇയോൺ കാർ ഉപയോഗിച്ച് ആണ് ഇരുവരെയും അക്രമികൾ ഇടിച്ചത്. തുടർന്ന് പ്രതികൾ കാർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

അതേസമയം, ഇയോൺ കാറിന് പുറമെ ഗ്രേ നിറത്തിലുള്ള വാഗൺ ആർ കാറും അക്രമി സംഘം ഉപയോഗിച്ചെന്നാണ് വിവരം. ഈ ഗ്രേ കളർ വാഗൺ ആർ കാറിൽ പ്രതികൾ രക്ഷപ്പെട്ടതായാണ് ഇപ്പോൾ പൊലീസ് സംശയിക്കുന്നത്.

പാലക്കാട് എലപ്പുള്ളിയിൽ ഇന്ന് ഉച്ചയോടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയാണ് ചെയ്തത്. രാഷ്ട്രീയ കാരണങ്ങൾ ആകാം കൊലപാതകത്തിന് കാരണമെന്നാണ് സംശയം. 47 വയസ്സുണ്ട് സുബൈറിന്. സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സുബൈറും പിതാവും പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് മടങ്ങിയിരുന്നു. പിന്നാലെ ആണ് ഇരുവർക്കും നേരെ അക്രമം ഉണ്ടായത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു സുബൈർ. കാറിൽ വന്ന ഒരു സംഘമാണ് ഇരുവരെയും അക്രമിച്ചത്. ഇവരെ അക്രമി സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷങ്ങൾക്കൊടുവിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി.

അതേസമയം, രണ്ട് കാറിൽ ആയിരുന്നു അക്രമി സംഘം എത്തിയത്. അക്രമത്തിൽ സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരുക്ക് പറ്റി. അക്രമത്തിൽ സുബൈറിന് സാരമായ പരിക്കുകൾ പറ്റി. നിരവധി തവണ സുബൈറിനെ അക്രമികൾ വെട്ടിയതായാണ് റിപ്പോർട്ട്. ശരീരത്തിൽ വെട്ടേറ്റ പാടുകൾ ഉണ്ട്. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

Recommended Video

cmsvideo
    HC criticises Govt over huge crowd in front of liquor outlets

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+