സുബൈര്‍ വധം: കാര്‍ സഞ്ജിത്തിന്റേതെന്ന് ഭാര്യ, രണ്ടാമത്തെ കാറും കണ്ടെത്തി
പാലക്കാട്: പാലക്കാട് എലപ്പുള്ളി പാറയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ചത് അഞ്ച് മാസം മുന്‍പ് കൊല്ലപ്പെട്ട ആര് എസ് എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കാര്‍ തന്നെ എന്ന് സ്ഥിരീകരണം. സഞ്ജിത്തിന്റെ ഭാര്യയും പിതാവും ഇക്കാര്യം സ്ഥിരീകരിച്ചു. സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് തന്നെ കാര്‍ വര്‍ക്ക്ഷോപ്പിലായിരുന്നു എന്നും ആരാണ് കാര്‍ ഉപയോഗിക്കുന്നത് എന്ന് അറിയില്ലെന്നും പിതാവ് ആറുമുഖന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുബൈറിന്റെ കൊലയാളികള്‍ ഈ കാറിലാണ് വന്നതെന്ന് അറിഞ്ഞത് വാര്ത്തയിലൂടേയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സഞ്ജിത്ത് മരിക്കും മുമ്പ് കാര്‍ കേടായിരുന്നു. അത് നന്നാക്കാന്‍ വര്‍ക്ക്ഷോപ്പില്‍ നല്‍കിയിരുന്നെന്നും ഏത് വര്‍ക്ക്ഷോപ്പിലാണ് എന്നറിയില്ല എന്നും പിതാവ് പറഞ്ഞു. താനും സഞ്ജിത്തിന്റെ സഹോദരനും തിരുപ്പൂരിലാണ് ഉള്ളത് എന്നും പിതാവ് ആറുമുഖന്‍ പറഞ്ഞു. തിരുപ്പൂരില്‍ കട നടത്തുകയാണ് ഇവര്‍. സഞ്ജിത്തിന് വലിയ സുഹൃദ് വലയം ഉണ്ടെന്നും അവരാരെങ്കിലുമാണോ ഇതിന് പിന്നിലെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു. ഇക്കാര്യം തന്നെയാണ് സഞ്ജിത്തിന്റെ ഭാര്യ അര്‍ഷികയും പറയുന്നത്.

സഞ്ജിത്ത് മരിക്കുന്നതിന് ഒന്നരമാസം മുമ്പ് കാര്‍ വര്‍ക്ക്ഷോപ്പില്‍ നല്‍കിയിരുന്നു എന്ന് അര്‍ഷിക പറഞ്ഞു. എന്നാല്‍ ഏത് വര്‍ക്ക്ഷോപ്പിലാണ് നല്‍കിയത് എന്നറിയില്ല. കാര്‍ നന്നാക്കാന്‍ മുപ്പതിനായിരം രൂപയോളം ചെലവ് വരുമെന്ന് പറഞ്ഞിരുന്നു. തന്റെ കൈയ്യിലും പണമില്ലായിരുന്നുവെന്നും അര്‍ഷിക പറയുന്നു. സഞ്ജിത്തിന്റെ മരണശേഷം കാറിനെക്കുറിച്ച് അന്വേഷിച്ചില്ല എന്നും അര്‍ഷിക കൂട്ടിച്ചേര്‍ത്തു. അതേസമയം വെള്ളിയാഴ്ച സഞ്ജിത്തിന്റെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തു. കൊലയാളികള്‍ക്ക് കാര്‍ എങ്ങനെ കിട്ടിയെന്നറിയാനാണ് സഞ്ജിത്തിന്റെ ഭാര്യയെ ചോദ്യം ചെയ്തത്. മമ്പറത്തെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്.

അതിനിടെ കൊലയാളി സംഘം സഞ്ചരിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാറും കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ് ഈ കാര്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത് ഈ കാറിലാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. കെ എല്‍ 9 എ ക്യു 7901 എനന് നമ്പറിലുള്ള ഗ്രെ കളര്‍ ആള്‍ട്ടോ കാറാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ തന്നെ ഈ കാര്‍ സംബന്ധിച്ച സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് വളരെ അടുത്താണ് കാര്‍ ഉപേക്ഷിച്ചിരിക്കുന്നത്.

ഉച്ചയോടെയാണ് കാര്‍ ഇവിടെ കണ്ടതെന്നാണ് പ്രദേശത്തെ കടക്കാര് പറയുന്നത്. കാര്‍ ആരാണെന്ന് കൊണ്ടിട്ടത് എന്ന് അറിയില്ലെന്നും രണ്ട് മണിയോടെ തിരിച്ചെത്തിയപ്പോള്‍ കാര്‍ കിടക്കുന്നത് കണ്ടു എന്നുമാണ് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. രാത്രിയായിട്ടും കാര്‍ ആരും എടുക്കാതിരുന്നപ്പോള്‍ പൊലീസില്‍ വിവരമറിയിച്ചു എന്നാണ് സമീപത്തെ കടയുടമ പറയുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സുബൈര്‍ കൊല്ലപ്പെടുന്നത്. കാര്‍ ഉപേക്ഷിച്ച സ്ഥലത്ത് നിന്ന് അര കിലോമീറ്റര്‍ കഴിഞ്ഞാല്‍ ഹൈവേയിലെത്താം.

അതേസമയം സുബൈര്‍ വധത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയതിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്നു എന്നാണ് സൂചന. വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് സുബൈറിനെ കൊലപ്പെടുത്തിയത്. സുബൈറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്നാണ് എഫ് ഐ ആറില്‍ ഉള്ളത്. രാഷ്ട്രീയ വിരോധം വെച്ച് വെട്ടി കൊലപ്പെടുത്തി എന്നാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കൊലപാതകത്തിന് പിന്നില്‍ ആര് എസ് എസ് - ബി ജെ പി പ്രവര്‍ത്തകരാണ് എന്ന് എസ് ഡി പി ഐ- പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. സുബൈറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം വെള്ളിയാഴ്ച എസ് ഡി പി ഐ- പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു. അതേസമയം കൊലപാതകത്തില്‍ പങ്കില്ലെന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications