വീട്ടുജോലിക്കാരിയെ മാറിമാറി ബലാത്സംഗം ചെയ്ത് ഡോക്ടർമാരായ അച്ഛനും മകനും; പാലക്കാട്ടെ ആഭരണ മോഷണം നുണ?
പാലക്കാട്: വീട്ടിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ എഴുപതോളം പവന് മോഷണം പോയി എന്ന പരാതി വ്യാജമെന്ന് പോലീസ്. വീട്ടുജോലിക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ അച്ഛനും മകനും അക്കാര്യം മറയ്ക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതാണ് മോഷണ പരാതി എന്നാണ് പുറത്ത് വരുന്ന വിവരം.
പാലക്കാട് നഗരത്തില്‍ താമസിക്കുന്ന ഹോമിയോ ഡോക്ടര്‍ ആയ പിജി മേനോന്, മകന് ഡോക്ടര്‍ കൃഷ്ണമോഹന് എന്നിവരായിരുന്നു പരാതിക്കാര്‍. എന്നാല്‍ വീട്ടുജോലിക്കാരിയില്‍ നിന്ന് മൊഴിയെടുത്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വന്നത്.
ഡോക്ടര്‍ പിജി മേനോന് പോലീസിനോട് പറഞ്ഞ പ്രായത്തിലും ആശയക്കുഴപ്പമുണ്ട്. വീട്ടുജോലിക്കാരുയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുകയാണ് പോലീസ് ഇപ്പോള്‍.

70 പവന് സ്വര്‍ണം
വീട്ടിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന എഴുപതോളം പവന് സ്വര്‍ണാഭരണങ്ങള്‍ മഷണം പോയി എന്നായിരുന്നു ഡോ പിജി മേനോന്റെ പരാതി. സെപ്തംബര്‍ 9 ന് രാത്രിയിലാണ് മോഷണം നടന്നത് എന്നും പരാതിയില്‍ പറഞ്ഞിരുന്നു.

അഞ്ച് വാതിലുകള്‍
വിഗ്രഹം സൂക്ഷിച്ചിരുന്ന പൂജാ മുറിയില്‍ എത്താന്‍ അഞ്ച് വാതിലുകള്‍ കടക്കണം. എന്നാല്‍ ഇതില്‍ ഒരു വാതില്‍ പോലും തകര്‍ത്തിരുന്നില്ല.

വിരലടയാളം
വിരലടയാളം പരിശോധനയിലും സംശയം രൂക്ഷമായി. വീട്ടില്‍ സ്ഥിരമായി ഇടപെടുന്നവരുടേതല്ലാത്ത ഒരു വിരലടയാളം പോലും അവിടെ നിന്ന് ലഭിച്ചിരുന്നില്ല.

സംശയം ഉണ്ടായില്ല
എന്നാല്‍ ഒന്നര വര്‍ഷമായി വീട്ടില്‍ ജോലിക്ക് നിന്നിരുന്ന സ്ത്രീയില്‍ സംശയവും പരാതിക്കാര്‍ പ്രകടിപ്പിച്ചിരുന്നില്ല. ആ വഴിക്ക് പോലീസ് നടത്തിയ അന്വേഷണം ആണ് ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവില്‍ എത്തി നില്‍ക്കുന്നത്.

ആദ്യം അച്ഛന്
വീട്ടില്‍ ജോലിക്ക് എത്തി രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഡോ പിജി മേനോന് തന്നെ ബലാത്സംഗം ചെയ്തു എന്നാണ് വീട്ടു ജോലിക്കാരി വെളിപ്പെടുത്തിയിട്ടുള്ളത്. പിന്നീടും പീഡനം തുടര്‍ന്നുവത്രെ.

അച്ഛന് ശേഷം മകന്
ഡോ മേനോന് പിറകെ മകന് കൃഷ്ണ മോഹനും തന്നെ ബലാത്സംഗം ചെയ്തതായി ജോലിക്കാരി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഒന്നര വര്‍ഷത്തോളമായി ഡോ മേനോന്റെ വീട്ടിലെ ജോലിക്കാരി ആണ് അവര്‍.

വിവാഹ വാഗ്ദാനം
ആദ്യം ബലാത്സംഗം ചെയ്തെങ്കിലും പിന്നീട് വിവാഹം വാഗ്ദാനം ചെയ്തായിരുന്നു ഡോക്ടറുടെ പീഡനം എന്നും ജോലിക്കാരി പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതിനിടയില്‍ ആയിരുന്നു മകനും പീഡിപ്പിച്ചത്.

ഡോക്ടറുടെ പ്രായം
ഡോക്ടര്‍ പോലീസിനോട് പറഞ്ഞ പ്രായത്തിലും ആശയക്കുഴപ്പനമുണ്ട്. തനിക്ക് 93 വയസ്സായി എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഡോക്ടര്‍ക്ക് 85 വയസ്സ് മാത്രമേ പ്രായമുള്ളൂ എന്നാണ് നിഗമനം.

രണ്ട് പേരും മുങ്ങി
അന്വേഷണം വഴി തിരിഞ്ഞപ്പോള്‍ അച്ഛനും മകനും നാട്ടില്‍ നിന്ന് മുങ്ങിയിരിക്കുകയാണ് എന്നാണ് വിവരം. ഇവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് തുടങ്ങിക്കഴിഞ്ഞു.

വീട്ടു ജോലിക്കാരെ മുമ്പും?
ഡോക്ടറുടെ വീട്ടില്‍ നിന്ന് ജോലിക്കാരികളെ മോഷണക്കുറ്റം ആരോപിച്ച് പുറത്താക്കുന്നത് പുതിയ സംഭവം അല്ലെന്നാണ് സൂചന. നേരത്തേയും ഇത്തരം കാര്യങ്ങള്‍ നടന്നിട്ടുണ്ട്. അന്ന് മോഷണം പോയി എന്ന് പറഞ്ഞിരുന്ന ആഭരണങ്ങള്‍ പിന്നീട് വിഗ്രഹത്തില്‍ കണ്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കേസ് എടുത്തു
വീട്ടുജോലിക്കാരിയുടെ പരാതിയില്‍ അച്ഛനും മകനും എതിരെ പോലീസ് ബലാത്സംഗത്തിന് കേസ് എടുത്തിട്ടുണ്ട്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications