കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈസന്‍സ് തെറിച്ചേക്കും; ഡ്രൈവര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

Google Oneindia Malayalam News

പാലക്കാട്: വടക്കഞ്ചേരി വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ജോമോനെ കൊല്ലം ചവറയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കഞ്ചേരി പൊലീസിന് കൈമാറിയ പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

വടക്കഞ്ചേരി അപകടത്തിൽ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആണ് പോലീസ് അന്വേഷണം. ജോമോൻ ആശുപത്രിയിൽ നിന്നും ആരും അറിയാതെ സ്ഥലംവിട്ട സംഭവം, ജോമോൻ മദ്യപിച്ചി ആയിരുന്നോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങൾ ആയിരിക്കും പൊലീസ് അന്വേഷിക്കുക.

accident news palakkad

' അവര്‍ കുറച്ച് മോശമായി പെരുമാറി, ഞാന്‍ അവിടെ ഇരുന്ന് കരയുകയായിരുന്നു..' അന്ന രാജന്‍' അവര്‍ കുറച്ച് മോശമായി പെരുമാറി, ഞാന്‍ അവിടെ ഇരുന്ന് കരയുകയായിരുന്നു..' അന്ന രാജന്‍

ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുന്നതും, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതുമുൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാവും. നിയമവിരുദ്ധമായി ബൂഫറുകൾ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾ കണ്ടെത്തി നടപടി എടുക്കുന്നതിനും സ്പീഡ് ഗവർണർ ഇല്ലാത്ത വാഹനങ്ങൾക്ക് എതിരായ നടയുമെല്ലാം മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കും. നിലവിൽ ഡ്രൈവർ ജോമോനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും കൂടുതൽ വകുപ്പുകൾ ചേർക്കുക.

സിനിമാ നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടതായി പരാതിസിനിമാ നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടതായി പരാതി

അതേസമയം, കെ എസ് ആർ ടി സി പെട്ടെന്ന് ബ്രേക്കിട്ടത് കൊണ്ടാണ് പുറകിൽ ചെന്നെ ഇടിച്ചതെന്നാണ് ജോമോൻ പറഞ്ഞത്. ഡ്രൈവിംഗ് സമയത്ത് ഉറങ്ങിപ്പോയിട്ടില്ലെന്നും കെ എസ് ആർ ടി സി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും ജോമോൻ പറഞ്ഞു. എന്നാൽ ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണം ആയതെന്നായിരുന്നു കെ എസ് ആർ ടി സി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതി നിർദേശത്തെ തുടർന്നു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്.

വിദ്യാർത്ഥികളും അധ്യാപകരും യാത്ര തിരിച്ച വാഹനം 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസ്സിന് പുറകിൽ അതിവേഗത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ 50 ഓളം പേരെ തൃശൂർ മെഡിക്കൽ കോളേജ്, ആലത്തൂർ താലൂക്ക് ആശുപത്രി,നെന്മാറ അവിറ്റീസ് ആശുപത്രി, പാലക്കാട് ജില്ലാശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്.

Face Care: ഇത്തിരി ഉപ്പുണ്ടോ മൂക്കിന് ചുറ്റുമുള്ള ബ്ലാക്ക് ഹെഡ്‌സിനെ ഇല്ലാതാക്കാം...

അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ അടക്കം ഒൻപത് പേരാണ് മരിച്ചത്. മരിച്ചവരിൽ സ്‌കൂളിലെ കായിക അധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരും ഉൾപ്പെടുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50000 രൂപയും നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിട്ടുണ്ട്. മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദ യാത്രയാണ് അപകടത്തിൽ എത്തിയത്.

English summary
Palakkad Bus Accident:More charges may be filed against the tourist bus driver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X