പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവിന് ഗുരുതര പരിക്ക്
പാലക്കാട്: ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഉപ്പുംപാടം സ്വദേശി ചന്ദ്രിക ( 35) നെയാണ് ഭർത്താവ് രാജൻ കുത്തിക്കൊന്നത്. വീട്ടിനകത്ത് വെച്ച് ചന്ദ്രികയും ഭർത്താവും വഴക്കിട്ടതിന് പിന്നാലെയാണ് രാജൻ ചന്ദ്രികയെ കുത്തിയത്.
ശേഷം രാജൻ സ്വയം കുത്തുകയും ചെയ്തു. രാജനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മകൾ ശബ്ദം കേട്ട് എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്ന അമ്മയേയും അച്ഛനേയും കണ്ടത്. പുലർച്ചെ അഞ്ചരയോടെ ആണ് സംഭവം.

തോലന്നൂർ സ്വദേശികളായ ഇവർ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഒന്നര വർഷം മുൻപ് രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഇതിന് മുൻപും ചന്ദ്രികയെ രാജൻ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. രാജന് മാനസിക പ്രശ്നങ്ങൾ ഉള്ളതായും പറയുന്നു.












Click it and Unblock the Notifications