ഇബ്രാഹിം കുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം, കസ്റ്റഡിയിൽ വിടാൻ കഴിയില്ലെന്ന് കോടതി
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ കഴിയുന്ന വികെ ഇബ്രാഹിം കുഞ്ഞിന് തുടര്‍ ചികിത്സ ആവശ്യമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇബ്രാഹിം കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യുന്നത്. 19ാം തീയതി കീമോ ചെയ്തുവെന്നും തുടര്‍ ചികിത്സ ആവശ്യമുണ്ട്. ഡിസംബര്‍ മൂന്നിന് വീണ്ടും കീമോ ചെയ്യേണ്ടതുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനോ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമ്പോഴോ അണുബാധയുണ്ടാകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. ബോണ്‍മാരോ അടക്കമുള്ള പ്രശ്നങ്ങളും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കീമോ തെറാപ്പി ചെയ്തിനാല് ആരോഗ്യസ്ഥിതിയിലും പ്രതിരോധ ശേഷിയിലും പ്രശ്നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയില്‍ വിട്ട് നല്കാന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നാല് ദിവസത്തെ കസ്റ്റഡിയാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ലേക് ഷോര്‍ ആശുപത്രിയില്‍ നിന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സിഎംഒയുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം മാത്രമേ തീരുമാനമെടുക്കാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുസ്ലിം ലീഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായി വികെ ഇബ്രാഹിംകുഞ്ഞിനെ ഈ മാസം 18നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇബ്രാംഹീം കുഞ്ഞിനെ ആശുപത്രിയിലെത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.
എംഎല്‍എ വീട്ടില്‍ ഇല്ലെന്നും ചികിത്സയ്ക്കായി വീട്ടിലേക്ക് പോയെന്നുമായിരുന്നു ഭാര്യയുടെ വിശദീകരണം. എന്നാല്‍ ഇത് വിശ്വാസ്യത്തിലെടുക്കാന്‍ അന്വേഷണം സംഘം തയ്യാറായില്ല. തുടര്‍ന്ന് ലോക്കല്‍ പോലീസില്‍ നിന്നും വനിതാ പൊലീസ് അടക്കമുള്ളവരെ വിളിച്ചു വരുത്തി വിജിലന്‍സ് സംഘം വീട്ടിനുള്ളില്‍ കയറി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും ഒരു സംഘം ആശുപത്രിയിലെത്തി മന്ത്രി അവിടെയുണ്ടെന്ന് ഉറപ്പ് വരുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications