കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇബ്രാഹിം കുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം, കസ്റ്റഡിയിൽ വിടാൻ കഴിയില്ലെന്ന് കോടതി

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ കഴിയുന്ന വികെ ഇബ്രാഹിം കുഞ്ഞിന് തുടര്‍ ചികിത്സ ആവശ്യമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇബ്രാഹിം കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യുന്നത്. 19ാം തീയതി കീമോ ചെയ്തുവെന്നും തുടര്‍ ചികിത്സ ആവശ്യമുണ്ട്. ഡിസംബര്‍ മൂന്നിന് വീണ്ടും കീമോ ചെയ്യേണ്ടതുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

vigilance

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനോ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമ്പോഴോ അണുബാധയുണ്ടാകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. ബോണ്‍മാരോ അടക്കമുള്ള പ്രശ്‌നങ്ങളും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കീമോ തെറാപ്പി ചെയ്തിനാല്‍ ആരോഗ്യസ്ഥിതിയിലും പ്രതിരോധ ശേഷിയിലും പ്രശ്‌നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയില്‍ വിട്ട് നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നാല് ദിവസത്തെ കസ്റ്റഡിയാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ലേക് ഷോര്‍ ആശുപത്രിയില്‍ നിന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സിഎംഒയുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം മാത്രമേ തീരുമാനമെടുക്കാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുസ്ലിം ലീഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായി വികെ ഇബ്രാഹിംകുഞ്ഞിനെ ഈ മാസം 18നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇബ്രാംഹീം കുഞ്ഞിനെ ആശുപത്രിയിലെത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.

എംഎല്‍എ വീട്ടില്‍ ഇല്ലെന്നും ചികിത്സയ്ക്കായി വീട്ടിലേക്ക് പോയെന്നുമായിരുന്നു ഭാര്യയുടെ വിശദീകരണം. എന്നാല്‍ ഇത് വിശ്വാസ്യത്തിലെടുക്കാന്‍ അന്വേഷണം സംഘം തയ്യാറായില്ല. തുടര്‍ന്ന് ലോക്കല്‍ പോലീസില്‍ നിന്നും വനിതാ പൊലീസ് അടക്കമുള്ളവരെ വിളിച്ചു വരുത്തി വിജിലന്‍സ് സംഘം വീട്ടിനുള്ളില്‍ കയറി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും ഒരു സംഘം ആശുപത്രിയിലെത്തി മന്ത്രി അവിടെയുണ്ടെന്ന് ഉറപ്പ് വരുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

നരേന്ദ്ര മോദിയുടെ വാരണാസിയിലെ ജയം ചോദ്യം ചെയ്തുളള മുൻ ജവാന്റെ ഹർജി തളളി സുപ്രീം കോടതിനരേന്ദ്ര മോദിയുടെ വാരണാസിയിലെ ജയം ചോദ്യം ചെയ്തുളള മുൻ ജവാന്റെ ഹർജി തളളി സുപ്രീം കോടതി

കോൺഗ്രസിന് തിരിച്ചടി; അമിത് ഷായുടെ സാന്നിധ്യത്തിൽ വിജയശാന്തി ബിജെപിയിലേക്ക്?..ഉടൻ ദില്ലിയിലേക്കെന്ന്കോൺഗ്രസിന് തിരിച്ചടി; അമിത് ഷായുടെ സാന്നിധ്യത്തിൽ വിജയശാന്തി ബിജെപിയിലേക്ക്?..ഉടൻ ദില്ലിയിലേക്കെന്ന്

അമിത് ഷായുടെ ബംഗാൾ ലക്ഷ്യത്തിന് പൂട്ടിട്ട് മമത; ദളിത് സന്ദർശനം വെറും 'ഷോ ഓഫ്', ഒപ്പം ഗുരുതര ആരോപണവുംഅമിത് ഷായുടെ ബംഗാൾ ലക്ഷ്യത്തിന് പൂട്ടിട്ട് മമത; ദളിത് സന്ദർശനം വെറും 'ഷോ ഓഫ്', ഒപ്പം ഗുരുതര ആരോപണവും

Recommended Video

cmsvideo
Palarivattom demolition video | Oneindia Malayalam

English summary
Palarivattam Case: Ibrahim Kunju needs cancer treatment: could not be released to custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X