കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന് വിജയം; പാലാരിവട്ടം പാലം പുതുക്കിപ്പണിയാം, സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു

Google Oneindia Malayalam News

ദില്ലി: പാലാരിവട്ടം പാലം പൊളിച്ച് പുതുക്കി പണിയണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ഭാര പരിശോധന വെണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഇക്കാര്യം അംഗീകരിച്ചത്. പാലവുമായി ബന്ധപ്പെട്ട് ഉന്നതാധികാര സമിതിയുടെ കണ്ടെത്തല്‍ കോടതി ശരിവച്ചു. പൊതുതാല്‍പര്യം കണക്കിലെടുത്ത് സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് റോഹ്ങ്ടണ്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

palarivattam

നേരത്തെ പാലം പൊലിക്കുന്നതിന് മുമ്പ് ഭാര പരിശോധന നടത്തണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് വിധി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലാണ് ഹാജരായത്. ഹൈക്കോടതിക്ക് ഇത്തരമൊരു വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് സാങ്കേതികമായ തടസങ്ങളുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
ആരും തൊടാന്‍ മടിക്കുന്ന പാലാരിവട്ടം പാലം അഴിമതി വീരന്‍ ടി.ഒ സൂരജ്

കോടതി നടപടികളെ തുടര്‍ന്ന് പാലത്തിന്റെ നിര്‍മ്മാണം വൈകുകയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച പ്രധാന വാദം. കുണ്ടന്നൂര്‍, വൈറ്റില പാലങ്ങള്‍ ഈ വര്‍ഷം കമ്മിഷന്‍ ചെയ്യുന്നതോടെ പാലാരിവട്ടത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നും ഇത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

സര്‍ക്കാരിന് വിജയം; പാലാരിവട്ടം പാലം പുതുക്കിപ്പണിയാം, സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചുസര്‍ക്കാരിന് വിജയം; പാലാരിവട്ടം പാലം പുതുക്കിപ്പണിയാം, സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു

കേരളാ പോലീസിനെ അറിയിക്കാതെ വീണ്ടും എന്‍ഐഎ നീക്കം; വിമാനത്താവളത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍കേരളാ പോലീസിനെ അറിയിക്കാതെ വീണ്ടും എന്‍ഐഎ നീക്കം; വിമാനത്താവളത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

English summary
Palarivattom bridge can be renovated, Government’s demand has been accepted by the Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X