സൂരജിന് വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, ഗൂഢാലോചന അന്വേഷിക്കണം
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂന്നാംതവണയാണ് സൂരജിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. അതേസമയം, കേസിലെ മൂന്നാം പ്രതിക്ക് കോടതി ജാമ്യം നല്കി. കിറ്റ്കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോളിനാണ് ജാമ്യം ലഭിച്ചത്. ഇയാള്‍ക്ക് അഴിമതിയില്‍ പങ്കില്ലെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍, ആര്‍ബിഡിസി മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എടി തങ്കച്ചന് എന്നിവര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല. മൂന്നാം പ്രതി ഒഴികെയുള്ള കേസിലെ മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് വിജിലന്‍സ് സംഘം കോടതിയെ അറിയിച്ചു. ഇക്കാര്യം ശരിവച്ചാണ് സൂരജിനും മറ്റു രണ്ടുപേര്‍ക്കും ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.
ഈ മാസം 17വരെയാണ് പ്രതികളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുന്നത്. പാലാരിവട്ടം പാലത്തിന് പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാണ്. ഗൂഢാലോചന അന്വേഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
കരാര്‍ ലഭിക്കുന്നതിന് ടെന്‍ഡര്‍ രേഖകളില്‍ തിരിമറി നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു. കുറഞ്ഞ തുക വാഗ്ദാനം ചെയ്ത കമ്പനിയെ മറികടക്കാന്‍ വേണ്ടിയാണ് ടെന്‍ഡര്‍ രേഖകള്‍ തിരുത്തിയതെന്ന് വിജിലന്‍സ് പറയുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications