കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂരജിന് വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, ഗൂഢാലോചന അന്വേഷിക്കണം

  • By Desk
Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂന്നാംതവണയാണ് സൂരജിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. അതേസമയം, കേസിലെ മൂന്നാം പ്രതിക്ക് കോടതി ജാമ്യം നല്‍കി. കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോളിനാണ് ജാമ്യം ലഭിച്ചത്. ഇയാള്‍ക്ക് അഴിമതിയില്‍ പങ്കില്ലെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

10

കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍, ആര്‍ബിഡിസി മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എടി തങ്കച്ചന്‍ എന്നിവര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല. മൂന്നാം പ്രതി ഒഴികെയുള്ള കേസിലെ മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് വിജിലന്‍സ് സംഘം കോടതിയെ അറിയിച്ചു. ഇക്കാര്യം ശരിവച്ചാണ് സൂരജിനും മറ്റു രണ്ടുപേര്‍ക്കും ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.

ബിഎസ്എന്‍എല്‍ അടച്ചുപൂട്ടിയേക്കും; 2 ലക്ഷം ജീവനക്കാരുടെ ഭാവി? കടുംവെട്ടുമായി കേന്ദ്ര സര്‍ക്കാര്‍ബിഎസ്എന്‍എല്‍ അടച്ചുപൂട്ടിയേക്കും; 2 ലക്ഷം ജീവനക്കാരുടെ ഭാവി? കടുംവെട്ടുമായി കേന്ദ്ര സര്‍ക്കാര്‍

ഈ മാസം 17വരെയാണ് പ്രതികളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുന്നത്. പാലാരിവട്ടം പാലത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാണ്. ഗൂഢാലോചന അന്വേഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കരാര്‍ ലഭിക്കുന്നതിന് ടെന്‍ഡര്‍ രേഖകളില്‍ തിരിമറി നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു. കുറഞ്ഞ തുക വാഗ്ദാനം ചെയ്ത കമ്പനിയെ മറികടക്കാന്‍ വേണ്ടിയാണ് ടെന്‍ഡര്‍ രേഖകള്‍ തിരുത്തിയതെന്ന് വിജിലന്‍സ് പറയുന്നു.

English summary
Palarivattom Bridge Corruption: TO Sooraj Bail Plea Rejected by High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X