കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാരിവട്ടം പാലം; നിർമ്മാണം ദേശീയ പാത അതോറിറ്റിയുടെ അനുമതിയില്ലാതെ, സുരക്ഷ പരിശോധനയും നടന്നില്ല...

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. ദേശീയപാതാ അതോറിറ്റിയുടെ അനുമതിയില്ലാതെയാണെന്നു പാലം നിർ‌മ്മിച്ചതെന്ന് വിവരാവകാശ രേഖ. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റിനു ലഭിച്ച വിവരാവകാശരേഖയിലാണ് ഈ വിവരങ്ങളുള്ളത്. അത് മാത്രമല്ല പാലം നിർമ്മിച്ചതിനു ശേഷം ദേശീയപാതാ അതോറിറ്റി സുരക്ഷ പരിശോധനയും നടത്തിയിട്ടില്ല.

കേന്ദ്രത്തിൽ യുപിഎ ഭരണമായിരുന്ന 2014 സെപ്റ്റംബറിലാണ് പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണം തുടങ്ങുന്നത്. ഈ സ്വാധീനത്തിൽ മേൽപ്പാലത്തിന്റെ നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ നിർമിക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് അനുമതി നൽകിയിട്ടുള്ളതായും ദേശീയപാതാ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

നിർദേശങ്ങൾ പാലിച്ചില്ല

നിർദേശങ്ങൾ പാലിച്ചില്ല


വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ നിർമിക്കാൻ അനുമതിതേടി 2016 ഫെബ്രുവരിയിൽ പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം കത്ത് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്നാണ് ദേശീയ പാത അതോറിറ്റി പറയുന്നത്. മേൽപ്പാലം നിർമിക്കുമ്പോൾ ആ ഭാഗത്ത് റോഡിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത് പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയായിരിക്കുമെന്നതടക്കമുള്ള നിർദേശങ്ങളും മുന്നോട്ടുവെച്ചതിട്ടുണ്ട്. എന്നാൽ ഇതൊന്നും പാലാരിവട്ടം പാലത്തിന്റഎ കാര്യത്തിൽ നടന്നിട്ടില്ലെന്നും രേഖകൽ വ്യക്തമാക്കുന്നു.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

പാലാരിവട്ടം മേൽപ്പാലം ദേശീയപാതാ അതോറിറ്റിയുടെ അനുമതിയോടെയല്ല നിർമിച്ചതെന്നു വ്യക്തമായ സാഹചര്യത്തിൽ ഇതിനുപിന്നിൽ നടന്ന അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആർടിഐ ഫെഡെറേഷൻ ഭാരവാഹി അഡ്വ. ഡിബി ബിനു പറഞ്ഞു. ഉദ്യോഗസ്ഥർകൂടി അറിഞ്ഞുകൊണ്ടായിരുന്നു ക്രമക്കേടിന് വഴിതെളിച്ച നീക്കമെന്ന് ഇതോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

ധാർമ്മികത ഇല്ലായ്മ

ധാർമ്മികത ഇല്ലായ്മ


എന്‍ജിനിയര്‍മാരുടെ ധാര്‍മികതയില്ലായ്മയുടെ തെളിവാണ് പാലാരിവട്ടം പാലം തകര്‍ച്ചയെന്നാണ് മെട്രോ മാൻ ശ്രീധരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. എല്ലാ വര്‍ഷവും നിരവധി സാങ്കേതിക വിദഗ്ധര്‍ രാജ്യത്ത് എന്‍ജിനിയര്‍മാരായി പുറത്തിറങ്ങുന്നു. പക്ഷെ പിന്നീട് അവര്‍ രാജ്യത്തോട് ധാര്‍മികത കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി പേരാണ് രാജ്യത്ത് കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് മരണമടഞ്ഞത്. ഇതിനൊക്കെ പ്രധാന കാരണം ധാര്‍മികതയില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു.

39 കോടിയുടെ അഴിമതി

39 കോടിയുടെ അഴിമതി

ഉദ്യോഗസ്ഥതല അഴിമതിയുടെയും നിര്‍മാണത്തിലെ പിഴവുകളുടെയും നേര്‍സാക്ഷ്യമായി മാറിയിരിക്കുകയാണ് ഈ മേൽപ്പാലം. 39 കോടി രൂപ മുടക്കി നിര്‍മിച്ച പാലമാണ് ഇപ്പോള്‍ പൊളിച്ചു കളഞ്ഞ് പുതിയതു നിര്‍മിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. ഒരു തരത്തിലുള്ള അറ്റക്കുറ്റപ്പണികളും ശാശ്വത പരിഹാരമല്ലെന്ന് ഇ ശ്രീധരന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ വ്യക്തമാക്കിയി്ടുമുണ്ട്.

നാല് പേരെ അറസ്റ്റ് ചെയ്തു

നാല് പേരെ അറസ്റ്റ് ചെയ്തു


മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ് ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. സൂരജിനൊപ്പം സുമിത് ഗോയല്‍, ബെന്നി പോള്‍, എംടി തങ്കച്ചന്‍ എന്നിവരും അറിസ്റ്റിലായി. നിര്‍മാണ കമ്പനിയായ ആർഡിഎസ് പ്രജക്ട്സ് എംഡിയാണ് സുമിത് ഗോയൽ.

ആര് വീണ്ടും നിർമ്മിക്കും?

ആര് വീണ്ടും നിർമ്മിക്കും?

കോടികള്‍ ചെലവഴിച്ച് രണ്ടു വര്‍ഷംകൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കി, കൊട്ടിഘോഷിച്ച് ഗതാഗതത്തിനു തുറന്ന്, രണ്ടരവര്‍ഷത്തിനുള്ളില്‍ അടയ്‌ക്കേണ്ടിവന്ന പാലാരിവട്ടം മേല്‍പ്പാലം, പൊളിച്ചു പണിയാന്‍ തീരുമാനിക്കുന്നതോടെ പുറത്താകുന്നതു കേരളം കണ്ട ഏറ്റവും വലിയ നിര്‍മാണ അഴിമതികളിലൊന്ന്. പുതിയ പാലം നിര്‍മിക്കാനുള്ള ചെലവ് ആരു വഹിക്കുമെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

English summary
Palarivattom bridge issue; Bridge constructed without the permission of the National Highway Authority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X