എൻജിനീയറിംഗ് ദുരന്തം വിസ്മയമാവാൻ അധിക നാളുകളില്ല; ഇ ശ്രീധരൻറെ കത്ത് ലഭിച്ചെന്ന് മന്ത്രി ജി സുധാകരൻ
അപകടാവസ്ഥയിലായ പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമ്മാണം ഏറ്റെടുക്കാൻ സമ്മതം അറിയിച്ച് മെട്രോമാൻ ഇ ശ്രീധരന്റെ കത്ത് ലഭിച്ചെന്ന് മന്ത്രി ജി സുധാകരൻ. ഇന്ന് പാലം നിര്‍മ്മാണം ഏറ്റെടുക്കുന്നതിന് സമ്മതമറിയിച്ചുകൊണ്ടുള്ള ഔദ്യോഗികമായ കത്ത് ലഭിച്ചു. പാലം പുനര്‍നിര്‍മ്മാണത്തിനായി വിവിധ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ ഡിപ്പോസിറ്റ് ചെയ്ത തുകയുടെ ബാക്കി നില്‍പ്പായ തുക ചിലവഴിച്ച് ഡി.എം.ആര്.സി തന്നെ നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുക്കുമെന്നും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

കത്ത് ലഭിച്ചു
പാലാരിവട്ടം പാലം നിര്‍മ്മാണം ഡി.എം.ആര്.സി ഏറ്റെടുക്കും.അപകടാവസ്ഥയിലായ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഏറ്റെടുക്കാന്‍ സമ്മതം അറിയിച്ചുകൊണ്ട് മെട്രോമാൻ ശ്രീ ഇ. ശ്രീധരന്റെ കത്ത് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ഞാനും ഫോണ്‍ മുഖാന്തിരം അദ്ദേഹവുമായി ആശയ വിനിമയം നടത്തിയപ്പോള്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വിശ്രമ ജീവിതം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അതിനാൽ പാലം നിര്‍മ്മാണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആലോചിച്ച് മറുപടി പറയാമെന്നും ശ്രീ ഇ.ശ്രീധരന് അറിയിച്ചിരുന്നു.

നിർമ്മാണ പ്രവർത്തനം
പിന്നീട് സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക അഭ്യർത്ഥന മാനിച്ച് പാലാരിവട്ടം പാലത്തിൻ്റെ പുനർനിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിന് തയ്യാറാണെന്ന് അദ്ദേഹം ഫോണ്‍ മുഖാന്തിരം അറിയിച്ചിരുന്നു. ഇന്ന് പാലം നിര്‍മ്മാണം ഏറ്റെടുക്കുന്നതിന് സമ്മതമറിയിച്ചുകൊണ്ടുള്ള ഔദ്യോഗികമായ കത്ത് ലഭിച്ചു. പാലം പുനര്‍നിര്‍മ്മാണത്തിനായി വിവിധ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ ഡിപ്പോസിറ്റ് ചെയ്ത തുകയുടെ ബാക്കി നില്‍പ്പായ തുക ചിലവഴിച്ച് ഡി.എം.ആര്.സി തന്നെ നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

മേൽമാല നടപടകൾ
ഇതിന്റെ ഭാഗമായി മേല്‍പ്പാല നിര്‍മ്മാണം ഉടന്‍ ആരംഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ആര്.ബി.ഡി.സി.കെയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശ്രീ.ഇ.ശ്രീധരൻ്റേയും ഡി.എം.ആർ.സിയുടേയും സമർത്ഥ നേതൃത്വത്തിൽ കേരളത്തിലെ ഏറ്റവും ഗതാഗത സാന്ദ്രതയുള്ള സ്ഥലത്ത് ഉയരുന്ന പുനർ നിർമ്മിക്കപ്പെടുന്ന പാലാരിവട്ടം പാലം എട്ട്, ഒൻപത് മാസങ്ങൾ കൊണ്ട് പൂർത്തിയാവുമെന്നും യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാവുമെന്നും വിശ്വസിക്കപ്പെടുന്നു.

വിസ്മയമാകാൻ
സംസ്ഥാന സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയില്ലാതെയാണ് ഡി.എം.ആർ.സി നിർമ്മാണം ഏറ്റെടുത്ത് നടത്തുന്നത്.
ആധുനിക കേരളത്തിലെ ഏറ്റവും വലിയ എൻജിനീയറിംഗ് ദുരന്തം എൻജിനീയറിംഗ് വിസ്മയമാവാൻ അധിക നാളുകളില്ല.
സിപിഎമ്മിന്റെ ക്രമക്കേടുകള്‍ക്ക് സിപിഐ മംഗളപത്രം എഴുതുന്നു; രൂക്ഷവിമർശനവുമായി മുല്ലപ്പള്ളി
മരിച്ച മുസ്ലീം സ്ത്രീകളേയും ബലാത്സംഗം ചെയ്യണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിട്ടില്ല;യാഥാർത്ഥ്യം അറിയാം
കർഷകരുടെ 'റെയിൽ റോക്കോ' സമരം; ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയിൽവേ
സിന്ധ്യയുടെ കോട്ട പിടിക്കാൻ പ്രിയങ്ക ഗാന്ധിയെ ഇറക്കാൻ കോൺഗ്രസ്; മധ്യപ്രദേശിൽ പോരാട്ടം മുറുകുന്നു
മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ജോലിയ്ക്ക് ഹാജരാകണം. പരിശോധിക്കാന്‍ സ്പെഷ്യല്‍ സ്ക്വാഡ്
എറണാകുളത്ത് ഏഴ് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: ജില്ലയിൽ 590 പേർക്ക് കൊവിഡ്, 248 പേർക്ക് രോഗമുക്തി!!
കൊവിഡ് സെന്ററിലെ ശുചിമുറിയിൽ ക്യാമറ വെച്ചെന്ന് പരാതി: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ!!