കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാരിവട്ടം പാലം അഴിമതി; മുന്‍മന്ത്രി വികെ ഇബ്രാംഹിം കുഞ്ഞ് അറസ്റ്റില്‍, ഇന്ന് കോടതിയില്‍ ഹാജരാക്കും

Google Oneindia Malayalam News

എറണാകുളം: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുസ്ലിം ലീഗ് എംഎല്‍എയും മുൻ മന്ത്രിയുമായി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇബ്രാംഹീം കുഞ്ഞിനെ ആശുപത്രിയിലെത്തിയാണ് അന്വേഷ​ണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. ഇന്ന് രാവിലെയോടെ തന്നെ തിരുവനന്തപുരത്ത് നിന്നുള്ള വിജിലന്‍സ് സംഘം ഇബ്രാഹീം കുഞ്ഞിന്‍റെ വീട്ടില്‍ എത്തിയിരുന്നു.

എന്നാല്‍ എംഎല്‍എ വീട്ടില്‍ ഇല്ലെന്നും ചികിത്സയ്ക്കായി വീട്ടിലേക്ക് പോയെന്നുമായിരുന്നു ഭാര്യയുടെ വിശദീകരണം. എന്നാല്‍ ഇത് വിശ്വാസ്യത്തിലെടുക്കാന്‍ അന്വേഷണം സംഘം തയ്യാറായില്ല. തുടര്‍ന്ന് ലോക്കല്‍ പോലീസില്‍ നിന്നും വനിതാ പൊലീസ് അടക്കമുള്ളവരെ വിളിച്ചു വരുത്തി വിജിലന്‍സ് സംഘം വീട്ടിനുള്ളില്‍ കയറി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും ഒരു സംഘം ആശുപത്രിയിലെത്തി മന്ത്രി അവിടെയുണ്ടെന്ന് ഉറപ്പ് വരുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 palarivattom

Recommended Video

cmsvideo
കേരളം; പാലാരിവട്ടം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ

ഇബ്രാഹികുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുമെന്നാണു സൂചന. ഇബ്രാംഹീം കുഞ്ഞിനെ അറസ്റ്റ് ചെയ്യുകയെന്ന് ലക്ഷ്യമിട്ടായിരുന്നു വിജിലന്‍സ് സംഘം മന്ത്രിയുടെ വീട്ടിലെത്തിയത്. മന്ത്രി വീട്ടില്‍ ഉണ്ടെന്നും അന്വേഷ​ സംഘം ഉറപ്പ് വരുത്തിയിരുന്നു. എന്നാല്‍ വിജിലന്‍സിന്‍റെ നീക്കം ചോര്‍ന്നതിനെ തുടര്‍ന്നാണ് ഇബ്രാഹീം കുഞ്ഞ് വീട്ടില്‍ നിന്നും ഇന്നലെ രാത്രിയോടെ തന്നെ ആശുപത്രിയിലേക്ക് മാറിയതെന്ന സൂചനയുണ്ട്.

ഷുഹൈബിനെ യുഡിഎഫ് പിന്തുണയ്ക്കില്ല; കാരണമുണ്ടെന്ന് നേതൃത്വം, സിപിഎം വിമതനും വരുമ്പോള്‍ വിജയം ഉറപ്പ്ഷുഹൈബിനെ യുഡിഎഫ് പിന്തുണയ്ക്കില്ല; കാരണമുണ്ടെന്ന് നേതൃത്വം, സിപിഎം വിമതനും വരുമ്പോള്‍ വിജയം ഉറപ്പ്

English summary
Palarivattom bridge scam case; Vigilance arrests former minister VK Ibrahim Kunju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X