കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് മലയാളികൾ ആഗ്രഹിച്ചത്; ഡിവൈഎഫ്ഐ

Google Oneindia Malayalam News

തിരുവനന്തപുരം: പാലാരിവട്ടം അഴിമതി കേസിൽ മുസ്ലിം ലീഗ് എംഎല്‍എയും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് മലയാളികള്‍ ആഗ്രഹിച്ചതാണെന്ന് ഡിവൈഎഫ്ഐ. 'കേരളത്തെ മുഴുവൻ വഞ്ചിച്ചുകൊണ്ടുള്ള പാലാരിവട്ടം അഴിമതി കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് മലയാളികൾ ആഗ്രഹിച്ചതാണ്'- ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

47.70 കോടി രൂപ ചിലവിട്ട് പണിത പാലം രണ്ടുവർഷം പിന്നിടുമ്പോൾ തകർന്നത് ചരിത്രത്തിലാദ്യം ആയിരുന്നു. ഈ പകൽ കൊള്ളയുടെ അനുഭവം രാജ്യത്ത് മുമ്പ് ഉണ്ടായിട്ടില്ല. വിജിലൻസ്‌ അന്വേഷണത്തിൽ മുൻ പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും ഉദ്യോഗസ്ഥരും നിർമാണക്കരാറുകാരും പ്രതികളാണ്. അന്വേഷണത്തിൽ വ്യക്തമായത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ജനങ്ങളുടെ ജീവൻപോലും അപകടത്തിലാക്കി കോടികൾ സമ്പാദിക്കാനാണ് പ്രതികൾ ശ്രമിച്ചത്.

ibraheem kunju

കരാർക്കമ്പനിക്ക് ചട്ടവിരുദ്ധമായി മുന്‍‌കൂര്‍ പണം അനുവദിക്കുന്നതിൽ മുതൽ സിമന്റും കമ്പിയും ഉപയോഗിക്കുന്നതിൽവരെ ക്രമക്കേടുകൾ ഉണ്ടായി. മന്ത്രിസഭയെപ്പോലും മറികടന്ന്‌ നടന്ന കരാർ ഇടപാടുകൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പങ്കിലേക്കും വിരൽചൂണ്ടുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതിയുടെ എല്ലാം തികഞ്ഞ മാതൃകയായി പാലം മാറി. മാപ്പില്ലാത്ത കൊള്ള നടത്തിയ യുഡിഎഫ് നേതാക്കളും ഉദ്യോഗസ്ഥരും കരാറുകാരും ശിക്ഷിക്കപ്പെടണം. അതിവേഗം വിചാരണ പൂർത്തീകരിക്കണമെന്നും പാലം പുനർനിർമ്മിക്കാനുള്ള മുഴുവൻ തുകയും കുറ്റവാളികളിൽ നിന്നും ഈടാക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
പാലാരിവട്ടം പാലത്തിൽ പെട്ട് വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ

അതേസമയം, ഇബ്രാംഹം കുഞ്ഞിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു മുസ്ലിം ലീഗിന്‍റെ പ്രതികരണം. ഇടതു സർക്കാറിന്റെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്. വിജിലൻസിനെയും മറ്റും ഉപയോഗിച്ച് യുഡിഎഫ് നേതാക്കളെ വേട്ടയാടാൻ സർക്കാർ പദ്ധതിയുണ്ടെന്ന് മുസ്‌ലിംലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. യുഡിഎഫ് എംഎൽഎമാരെ ടാർഗറ്റ് ചെയ്തുകൊണ്ടാണ് സർക്കാർ നീക്കം. എകെജി സെന്ററിൽനിന്ന് കൊടുക്കുന്ന ലിസ്റ്റനുസരിച്ചാണ് ഈ വേട്ടയാടൽ. അധികാര ദുർവിനിയോഗത്തിന്റെ ഈ രാഷ്ട്രീയം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഇടതുപക്ഷത്തെ ഓർമ്മപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

വേട്ടയാടൽ എകെജി സെന്ററിൽ നിന്നുളള ലിസ്റ്റനുസരിച്ച് , ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് പ്രതിരോധിച്ച് ലീഗ്വേട്ടയാടൽ എകെജി സെന്ററിൽ നിന്നുളള ലിസ്റ്റനുസരിച്ച് , ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് പ്രതിരോധിച്ച് ലീഗ്

 കോൺഗ്രസിൽ കലാപം, കപില്‍ സിബലിനോട് കൊമ്പ് കോര്‍ത്ത് ടീം സോണിയ , ഭിന്നത മൂര്‍ച്ഛിച്ച് കോണ്‍ഗ്രസ് കോൺഗ്രസിൽ കലാപം, കപില്‍ സിബലിനോട് കൊമ്പ് കോര്‍ത്ത് ടീം സോണിയ , ഭിന്നത മൂര്‍ച്ഛിച്ച് കോണ്‍ഗ്രസ്

English summary
Palarivattom bridge scam: Malayalees want arrest of ebrahim Kunju; DYFI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X