കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാരിവട്ടം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഗവര്‍ണറാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇത് സംബന്ധിച്ചുള്ള ഫയലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പ് വെച്ചു. ഇനി ആവശ്യമെങ്കില്‍ സ്പീക്കറുടെ അനുമതിയോടെ വിജിലെന്‍സിന് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാം.

 ibrahimkunju

കേസില്‍ അന്നത്തെ വകുപ്പ് മന്ത്രിയായ ഇബ്രാഹും കുഞ്ഞിനെതിരെ ശക്തമായ തെളിവുണ്ടെന്ന് വിജിലെന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇബ്രാഹിം കുഞ്ഞിനെ കൂടി പ്രതി ചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് വിജിലെന്‍സ് സംഘം വ്യക്തമാക്കി. ഇതിനായി പ്രോസിക്യൂഷന് അനുമതി തേടി മൂന്ന് മാസം മുന്‍പാണ് സര്‍ക്കാരിന് വിജിലെന്‍സ് കത്ത് നല്‍കിയത്.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനായിരുന്നു വിജിലെന്‍സ് സര്‍ക്കാരിനോട് അനുമതി തേടിയത്. എന്നാല്‍ കത്തില്‍ നടപടി വൈകുകയായിരുന്നു.
ഇബ്രാഹിം കുഞ്ഞ് നിലവില്‍ എംഎല്‍എ ആയതിനാലാണ് നടപടി വെകുന്നതെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ വിജിലെന്‍സിന്‍റെ അപേക്ഷയില്‍ തിരുമാനം എടുക്കാന്‍ കത്ത് ഗവര്‍ണര്‍ക്ക് കൈമാറുകയായിരുന്നു. ഗവര്‍ണര്‍ എജിയോട് നിയമോപദേശം തേടിയ പിന്നാലെയാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയത്.

പാലം നിര്‍മ്മിക്കാന്‍ കരാറുകാരായ ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂറായി പലിശ കൂടാതെ 8 കോടി 25 ലക്ഷം രൂപ നല്‍കിയെന്നും ഇതുവഴി 54 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണം.മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും കേസിലെ പ്രതിയുമായ ടിഒ സൂരജ് അഴിമതിയില്‍ വികെ ബ്രാഹിം കുഞ്ഞിനെ പങ്കുണ്ടെന്ന് ഹൈക്കോടതിയില്‍ നേരത്തേ മൊഴി നല്‍കിയിരുന്നു.

ബിജെപി വാദം പൊളിഞ്ഞു, ഷെഹീന്‍ബാഗില്‍ വെടിയുതിര്‍ത്ത പ്രതിക്ക് ആംആദ്മിയുമായി ബന്ധവുമില്ലെന്ന് പിതാവ്ബിജെപി വാദം പൊളിഞ്ഞു, ഷെഹീന്‍ബാഗില്‍ വെടിയുതിര്‍ത്ത പ്രതിക്ക് ആംആദ്മിയുമായി ബന്ധവുമില്ലെന്ന് പിതാവ്

സിഎഎയെ പിന്തുണച്ച് രജനീകാന്ത്; പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതംസിഎഎയെ പിന്തുണച്ച് രജനീകാന്ത്; പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതം

English summary
Palarivattom bridge scam; Permission to prosecute Ibrahim Kunju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X